അസ്സലാമു അലൈകും,
മുജാഹിദ് പ്രസ്ഥാനത്തില്‍
അല്ലഹുവല്ലാതവരോട് പ്രാര്‍ഥികാമോ എന്നൊരു ചര്‍ച്ചയുണ്ടായി എന്ന്‍ നാട് നീളെ പറഞ്ഞു
നടന്നിരുന്ന പ്രസ്ഥാന പ്രസിഡറ്റിനോട് മുജാഹിദുകള്‍ ചോദിച്ചിരുന്നു ആര്, എപ്പോള്‍, എവിടെ വെച്ച്
അങ്ങിന്നെ ഒരു ചര്‍ച്ച നടന്നുവെന്ന്?!! പക്ഷെ ഇന്നേവരെ അതിന്നു വ്യക്തമായരുദരം ബഹുമാനപെട്ടവര്‍ നല്‍കിയ്യിട്ടില്ല.
എന്നാല്‍ സര്‍വശക്തനായ അള്ളാഹു അത് വെളിപെടുതിയിരികുന്നു ഹനീഫ് കായകൊടി എന്ന ഒരു
സുല്ലമിയിലൂടെ !!! പ്രാര്‍ഥന അല്ലഹുവല്ലാതവരും കേള്‍കുമെന്ന് മലപ്പുറം പുളിക്കലില്‍
വെച്ച് നടന്ന ഒരു മുഖാമുഖത്തില്‍ വെച്ച് അയാള്‍ പ്രഖ്യാപിച്ചിരിക്കുന്നു!!!
അപ്പോള്‍ പ്രസിഡന്റ് പറഞ്ഞ ആ ചര്‍ച്ചയില്‍ നിന്നും പ്രചോദനം ഉള്‍കൊണ്ടാണോ
അല്ലഹുവല്ലാതവരും പ്രാര്‍ഥന കേള്‍കുമെന്ന തനിച്ച ശിര്‍ക്ക് ഈ സുല്ലമി അവിടെ വെച്ച്
പറഞ്ഞതും തലച്ചോറ് പണയപെടുത്തിയ പല അണികളും ആ വഴിപിഴച്ച വിശ്വാസം ഏറ്റെടുത്തു
പ്രച്ചരിപികുന്നതും?!! ഇവിടെ ക്ലിക്ക് ചെയുക്ക https://www.youtube.com/watch? v=VajBMH-7ECw
നൂഹ് നബി (അ) തന്റ്റെ ജനതയോട് ചോദിച്ചത്
ഇപ്രകാരമായിരുന്നു,
“എന്തുപറ്റി നിങ്ങള്‍ക്ക്? അല്ലാഹുവിന്ന് ഒരു ഗാംഭീര്യവും നിങ്ങള്‍ പ്രതീക്ഷിക്കുന്നില്ലേ? (വി,ഖു – 71 : 13 ). വിചിന്തനം
പറയുന്നത് നോകുക്ക.
പ്രപഞ്ചത്തിന് ഒരു
സൃഷ്ടാവുണ്ടെന്നു മാത്രം വിശ്വസിച്ചാല്‍ പോര. ആ സൃഷ്ടാവിനോടു മാത്രമേ
പ്രാര്ഥി്ക്കാവൂ എന്നും പ്രാര്‍ത്ഥന കേള്‍ക്കാനും ഉത്തരം നല്‍കാനും അവന്നു മാത്രമേ
കഴിവുള്ളൂ എന്നും വിശ്വസിക്കണം. ഈ വിശ്വാസംകൊണ്ട് മനുഷ്യന്ന് മാനസികമായ
ലാഘവത്വമാണ് ലഭിക്കുക.... (വിചിന്തനം 2003 മെയ് 30 ). ആ സമൂഹത്തിന്
എവിടെയാണ് തെറ്റിയത്? ഈ പ്രപഞ്ചത്തിനൊരു
സൃഷ്ടാവുണ്ടെന്ന് അവര്‍ വിശ്വസിച്ചിരുന്നു. പക്ഷെ ആ സൃഷ്ടാവ് മാത്രമാണ് പ്രാര്ത്ഥന
കേള്‍ക്കുന്നവന്‍ എന്നതും ഉത്തരം ചെയ്യുന്നവന്‍ എന്നതും അവര്‍ നിഷേധിച്ചു.!
ഇസ്ലാം മതത്തില്‍ നിന്ന് തന്നെ ഈ നവ
മടവൂരികള്‍ പുറത്തു പോകുവാനുള്ള ശ്രമത്തിലാണ്. പ്രാര്‍ഥന കേള്‍കുന്നവന്‍ അള്ളാഹു
മാത്രമാണ് എന്ന് പറഞ്ഞിരുന്ന മുജാഹിദുകളുടെ പേരില്‍ ശിര്‍കാരോപിച്ചു നടന്നവര്‍
ഇപ്പോള്‍ പറയുന്നു പ്രാര്‍ഥന കേള്‍കുക്ക എന്നത് അല്ലഹുവിന്റ്റെ മാത്രം സിഫതില്‍ പെട്ടതല്ലായെന്ന്?!! ഖുര്‍ആനില്‍ നിന്നോ
നബിയില്‍ (സ) നിന്നോ ഒരു തെളിവുദ്ധരികുവാന്‍ ഈ ‘’യാ ഖൌമിന്നു’’ സാധികുമോ?!!! എവിടെ
എത്തിയിരിക്കുന്നു ഈ വഴികെട്ട്, അല്ലഹുമാത്രമാണ് പ്രാര്‍ഥന കേള്‍കുന്നവന്‍ എന്ന് പറയുന്നവരെ പരിഹസികുന്ന
ഇത്തരകാര്‍ വഴിപിഴച്ച ഖവാരിജുകളുടെ അനേകം സ്വഭാവ വിശേഷണങ്ങള്‍ക്ക് അര്‍ഹരാണ്.
വിചിന്തനം പറഞ്ഞതുപോലെ മാനസികമായ ലാഘവത്വം നഷ്ട്ടപെട്ട നൂഹ് നബി (അ)
കാലത്തുണ്ടായിരുന്ന വഴിപിഴച്ച മുശ്രികുക്കളെ പോലെ അധപതികുവാന്‍ ഇറങ്ങി പുറപെട്ടവര്‍?!!!അള്ളാഹു
കാതുരക്ഷികുമാരാവട്ടെ
’പ്രാര്‍ഥന അത് തന്നെയാണ് ആരാധന’’
അഭൌതികമായ മാര്‍ഗത്തിലൂടെ ഒരാവശ്യം
നെട്ടാനുള്ള ആത്മാര്‍ഥമായ ആഗ്രഹമാണ് പ്രാര്‍ഥന. പ്രാര്‍ഥനാഭാവം അന്തര്‍ധാരയായി
വര്ത്തികുമ്പോള്‍ മാത്രമാണ് വാകുവിചാരകര്‍മങ്ങള്‍ ഇബാധത്തായിതിരുന്നത്. ഇനി
പ്രാര്‍ഥന അള്ളാഹു അല്ലാത്തവരിലോട് തിരിയുമ്പോള്‍, പ്രാര്‍ഥനനിബദ്ധമായ വാകുവിചാരകര്‍മങ്ങള്‍ എല്ലാം തന്നെ അവര്‍ക്കുള്ള
ഇബാദതായി അഥവാ ശിര്‍ക്കായി മാറുന്നു.
അല്ലാഹുവല്ലാത്തവര്‍ പ്രാര്‍ഥന കേള്‍കുമെന്ന
പിഴച്ച വിശ്വാസം മുജാഹിദുകളുടെ പേരില്‍ പ്രച്ചരിപികുവാന്‍ ചില സുല്ലമിമാര്‍
ഇപ്പോള്‍ ശ്രമിക്കുന്ന തികച്ചും വിചിത്രമായ വാദങ്ങള്‍ കാണുമ്പോള്‍ പണ്ഡിതന്‍മാരുടെ
അധപതനത്തെ കുറിച്ച് അള്ളാഹു പറഞ്ഞത് ഓരോ വിശ്വാസിയും മനസ്സില്‍ കുറിച്ചിട്ട്
കൊള്ളട്ടെ
“നാം നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നല്‍കിയിട്ട് അതില്‍ നിന്ന് ഊരിച്ചാടുകയും, അങ്ങനെ പിശാച് പിന്നാലെ കൂടുകയും, എന്നിട്ട് ദുര്‍മാര്‍ഗികളുടെ കൂട്ടത്തിലാവുകയും ചെയ്ത ഒരുവന്‍റെ വൃത്താന്തം നീ അവര്‍ക്ക് വായിച്ചുകേള്‍പിച്ചു കൊടുക്കുക.(175)നാം ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അവ (ദൃഷ്ടാന്തങ്ങള്‍) മൂലം അവന്ന് ഉയര്‍ച്ച നല്‍കുമായിരുന്നു. പക്ഷെ, അവന്‍ ഭൂമിയലേക്ക് (അത് ശാശ്വതമാണെന്ന ഭാവേന) തിരിയുകയും അവന്‍റെ തന്നിഷ്ടത്തെ പിന്‍പറ്റുകയുമാണ് ചെയ്തത്. അപ്പോള്‍ അവന്‍റെ ഉപമ ഒരു നായയുടെത് പോലെയാകുന്നു. നീ അതിനെ ആക്രമിച്ചാല്‍ അത് നാവ് തൂക്കിയിടും. നീ അതിനെ വെറുതെ വിട്ടാലും അത് നാവ് തൂക്കിയിടും. അതാണ് നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നിഷേധിച്ച് തള്ളിയവരുടെ ഉപമ. അതിനാല്‍ (അവര്‍ക്ക്) ഈ കഥ വിവരിച്ചുകൊടുക്കൂ. അവര്‍ ചിന്തിച്ചെന്ന് വരാം”
അല്ലാഹുവല്ലാത്തവര്‍ക്കും പ്രാര്‍ഥന കേള്‍കുവാന്‍
സാധികുമെന്ന പിഴച്ച വാദം കൊണ്ട് നടകുന്നവര്‍ക്ക് വിശുദ്ധ ഖുര്‍ആന്‍ നല്‍കുന്ന
മറുപടി പ്രാര്‍ഥന അത് അല്ലാഹുവല്ലാത്ത ഒരാള്‍ക്കും കേള്കുവാന്‍ സാധികില്ലായന്നാണ്.
“നിങ്ങള്‍
അവരോട് പ്രാര്‍ത്ഥിക്കുന്ന പക്ഷം അവര്‍ നിങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കുകയില്ല.
അവര്‍ കേട്ടാലും നിങ്ങള്‍ക്കവര്‍ ഉത്തരം നല്‍കുന്നതല്ല. ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ
നാളിലാകട്ടെ നിങ്ങള്‍ അവരെ പങ്കാളികളാക്കിയതിനെ അവര്‍ നിഷേധിക്കുന്നതുമാണ്.
സൂക്ഷ്മജ്ഞാനമുള്ളവനെ (അല്ലാഹുവെ) പ്പോലെ നിനക്ക് വിവരം തരാന്‍ ആരുമില്ല.”(ഫാത്വിര്‍: 14)
ഒരു വിളി പ്രാര്‍ഥനയാവുന്നത് ആ വിളികുന്നവന്റ്റെ വിശ്വാസവുമായി ബന്ധപെട്ടതാണ്. എപ്പോഴും, എവിടെ വെച്ചും, ഏതു സമയത്തും താന്‍ വിളിച്ചാല്‍ അത് കേള്‍ക്കാനും എന്നെ സഹായിക്കാനും കഴിയുമെന്ന വിശ്വാസത്തിലാണെങ്കില്‍ ആ വിളി പ്രാര്‍ത്ഥനയും അത് സൃഷ്ട്ടികലോടാണങ്കില്‍ ശിര്‍ക്കുമാണ്. ഇനി ഒരാള്‍ അങ്ങിന്നെ വിളികണമെന്നില്ല ഇത്തരം വിശ്വാസങ്ങള്‍ വെച്ച് പുലര്‍ത്തുന്നവനാണങ്കില്‍ അത് തന്നെ ശിര്‍ക്കാണ്.
പരമമായ
വിനയവും താഴ്മയും ഒരാളില്‍ നിന്നുമുണ്ടാവുമ്പോള്‍ മാത്രമേ ഇബാധതുകളുടെ ഇനങ്ങളായി
ഉദ്ധരിച്ചവയെല്ലാം തന്നെ ആരാധനയാവുകയുള്ളൂ. ഉദാഹരണമായി ഒരാള്‍ തന്റ്റെ യജമാനനെ
ഭയപെട്ടാല്‍ അത് അയാള്കുള്ള ഇബാദത്ത് ആവണമെങ്കില്‍ അബൌതികമാരഗത്തിലുള്ള ഗുണമോ
ദോഷമോ ചെയുവാന്‍ ആ വ്യക്തിക്ക് സാധികുമെന്ന വിശ്വാസമുണ്ടാവണം അല്ലാതെ കേവലമായ ഒരു
ഭയം ആ വ്യക്തി ആ യജമാനന്ന് ഇബാദത് ചെയുകായാനന്നും അങ്ങിന്നെ ശിര്‍ക്ക് ചെയ്തു
മുശ്രികായന്നും ഇസ്ലാമിന്റ്റെ ബാലപാഠം അറിയുന്ന ഒരു മുസ്ലിം പറയില്ല. അപ്പോള്‍
അഭൌതിക മാരഗത്തില്‍, കാര്യ കാരണ
ബന്ധങ്ങള്‍ക്ക് അധീതമായി തന്നിക്ക് ഉപകാരമോ ഉപദ്രവമോ വരുത്തുവാന്‍ സാധികുമെന്ന
വിശ്വാസത്തില്‍ നിന്നാണ് ഭയം, പ്രതീക്ഷ, ഭരമെല്പികള്‍, ആഗ്രഹം
തുടങ്ങിയവയെല്ലാം ഇബാടതാവുന്നത്. അല്ലാതെ കേവലം ഭൌതിക മാര്‍ഗത്തില്‍ തന്നെ
സഹായികുമെന്ന പ്രതീക്ഷ, ഭയം, ആഗ്രഹം തുടങ്ങിയവ
വെച്ച് പുലര്‍ത്തുന്നരാള്‍ ചെയുന്നത് അല്ലാഹുവില്‍ പങ്ക് ചെര്‍കുന്നുവെന്നു
വിവേകമുള്ള ഒരു മുസ്ലിമും പറയുകയില്ല.
രാഷ്ട്രിയമതകാരായ ജമാതുകാര്‍ മുസ്ലിങ്ങല്‍കെതിരില്‍
അനുസരണ ശിര്‍കാരോപികുവാന്‍ തെളിവാകുന്ന പിഴച്ച വാദങ്ങലാണ് ഇപ്പോള്‍ തൌഹീദ് 2012 ന്‍റെ വാക്താകള്‍ ഇബാദത്തുമായി ബന്ധപെട്ട് ഉന്നയികുന്നത്. അനിസ്ലാമിക്ക
ഭരണകൂട്ടതിനോ പിശാചിനെയോ അനുസരികുന്നത് അവര്‍ക്കുള്ള ഇബാദാതാണ് എന്ന് ദുര്‍വ്യാഖ്യാനിക്കുന്ന
മൌദൂദി മതകാരോട് സലഫികള്‍ തെളിവ് നിരത്താരുള്ളത് പ്രവാചകന്‍ സ്വലല്ലാഹു അല്യ്സലം
പറഞ്ഞ ‘’പ്രാര്‍ഥന
അത് തന്നെയാണ് ആരാധന, പ്രാര്‍ഥന ആരാധനയുടെ മജ്ജയാണ്’’ എന്ന ഹദീസാണ്.
അനിസ്ലാമിക്ക ഭരണകൂട്ടത്തില്‍ ജീവിക്കുന്ന ഒരു മുസ്ലിം അവയുടെ നിയമങ്ങളെ
അനുസരികുന്നതിലൂടെ അത് അവര്‍ക്കുള്ള ഇബാധാവാത്തതിനുള്ള കാരണം അതില്‍ അവരോടുള്ള
പ്രാര്‍ഥനയില്ലാ അഥവാ അഭൌതിക വിശ്വാസമില്ലാ എന്നത് കൊണ്ടാണ്.
അവനോടുള്ളതുമാത്രമാണ്
ന്യായമായ പ്രാര്‍ത്ഥന. അവന്നു പുറമെ ആരോടെല്ലാം അവര്‍ പ്രാര്‍ത്ഥിച്ച്
കൊണ്ടിരിക്കുന്നുവോ അവരാരും അവര്‍ക്ക് യാതൊരു ഉത്തരവും നല്‍കുന്നതല്ല. വെള്ളം തന്‍റെ
വായില്‍ (തനിയെ) വന്നെത്താന്‍ വേണ്ടി തന്‍റെ ഇരുകൈകളും അതിന്‍റെ നേരെ
നീട്ടിക്കാണിക്കുന്നവനെപ്പോലെ മാത്രമാകുന്നു അവര്‍. അത് (വെള്ളം) വായില്‍
വന്നെത്തുകയില്ലല്ലോ. സത്യനിഷേധികളുടെ പ്രാര്‍ത്ഥന നഷ്ടത്തില്‍ തന്നെയാകുന്നു.(13: 14)
എല്ലാവിധത്തിലുമുള്ള പിഴച്ച വാദങ്ങളില്‍
നിന്നും അല്ലാഹു നമ്മെ ഏവരെയും കാതുരക്ഷികുമാരാവട്ടെ .
No comments:
Post a Comment