ഐ എസ് ഐ എസ്, ബോക്കാംഹറാം, അല്‍ഖായിദ, മുസ്ലിം ബ്രദര്‍ഹൂഡ്, സിമി, ജമാത്തെ (ഇസ്ലാമി), എന്‍ ഡി എഫ് തുടങ്ങിയവെയെല്ലാം തന്നെ ഒരേലക്‌ഷ്യം വെച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്നവരാണ്. ഭരണകൂട്ടങ്ങള്‍ക്ക് എതിരില്‍ കലാപം ഉണ്ടാക്കി നാട്ടില്‍ കുഴപമുണ്ടാകലാണ് ഇത്തരത്തിലുള്ള എല്ലാ രാഷ്ട്രിയ ഇസ്ലാമിസ്റ്റ്കളുടെയും പ്രവര്‍ത്തനരീതി. തീവ്രതയുടെ തോതില്‍ മാത്രമേ ഇവര്‍ തമ്മില്‍ കാര്യമായ വിത്യാസമുണ്ടാവൂ. ജമാഅത്തിന്റെയും ഇഖുവാനുല്‍ മുസ്ലിമൂന്റെയും ജന്മവും പ്രവര്‍ത്തനവും ചരിത്രവുമൊക്കെ പഠനവിധേയമാക്കുമ്പോള്‍ കിട്ടുക കുറേ കലാപത്തിന്റെയും മരണത്തിന്റെയും ഏറ്റുമുട്ടലുകളുടേയും ശഹാദത്തിന്റെയുമൊക്കെ കഥകളായിരിക്കും.
ദൈവികഭരണം, ഇസ്ലാമിക വ്യവസ്ഥ എന്നിങ്ങനെയുള്ള ലക്ഷ്യങ്ങള്‍ക്ക് വേണ്ടി രംഗത്ത് വന്നവരായിരുന്നു അവരെന്നതിനാല്‍ അവരുടെ ചരിത്രത്തില്‍ മുദ്രാവാക്യങ്ങളും സമരവും നിയമലംഘനവും അതിക്രമങ്ങളും ഏറ്റുമുട്ടലുകളും സര്‍വ സാധരണമാണ്.
ഈജിപ്ത് ഭരണകൂട്ടം ഇവരുടെ നേതാവ് സയിദ് ഖുതുബിനെ ഭരണകൂടതിനെതിരില്‍ പ്രവര്‍ത്തിച്ചതിനെതിരില്‍ വധശിക്ഷ നടപ്പിലാകിയത് അനേക വര്‍ഷങ്ങള്‍ക്ക് മുന്‍പായിരുന്നുവെങ്കില്‍ ഇന്നും ഭരണകൂട്ടങ്ങല്കെതിരില്‍ അട്ടിമറി ശ്രമം നടത്തിയതിനും ആളുകളെ അകാരണമായി കൊല നടത്തിയതിനും മുസ്ലിം ബ്രദര്‍ഹുടിന്റ്റെ പ്രവര്‍ത്തകര്‍ക്ക് എതിരില്‍ ഈജിപ്തില്‍ വധശിക്ഷ നടപിലാകുന്നതും തടവിലിടുന്നതും ഒരു നിത്യ സംഭവമാണ്.
രാഷ്ട്രിയ ഇസ്ലാമിസ്റ്റുകളില്‍ നിന്നും സലഫികളെ വിതിരിക്തമാകുന്നത് അവര്‍ ജനങ്ങളെ ക്ഷണിക്കുന്നത് ഇസ്ലാമിലോടാണ് അഥവാ ഇസ്ലാമിക ദഅവത്/ പ്രബോധനം നടത്തുകായെന്നതാണ് സലഫി പ്രബോധനതിന്റ്റെ പ്രഥമ മുന്‍ഗണന. ശിര്‍ക്കിനെതിരില്‍ സമുദായത്തിലും പുറത്തും പ്രബോധന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സലഫികളെ ജമാതുകാര്‍ പരിഹസികരുള്ളത് അവര്‍ മതത്തെ കേവലം വിശ്വാസാനുഷ്ഠാനങ്ങളില്‍ തളക്കുന്നവരാണെന്നും പൊതുജീവിതത്തില്‍ നിന്ന് മതത്തെ പിഴുത് മാറ്റിയവരാണെന്നുമാണ്. അങ്ങനെയുള്ള ഒരാശയക്കാരില്‍ നിന്ന് ഭീകരതക്കുള്ള പ്രേരണ എങ്ങനെയുണ്ടാകാനാണെന്നത് ജമാഅത്തുകാര്‍ വിശദീകരിക്കേണ്ടതുണ്ട്.
ഹസനുല്‍ബന്ന ഇഖുവാനുല്‍ മുസ്ലിമൂന് രൂപം നല്‍കിയതും മൌലാനാ മൌദൂദി ജമാഅത്ത് രൂപീകരിച്ചതുമെല്ലാം പ്രത്യേകമായ ചില രാഷ്ട്രീയ പശ്ചാതലങ്ങളിലാണ്. മതപ്രബോധനമോ മനുഷ്യന്റെ സംസ്കരണമോ ആയിരുന്നില്ല ആ സംഘടനകളുടെയൊന്നും ലക്ഷ്യം. പിന്നീട് രാഷ്ട്രീയ ലക്ഷ്യത്തിന് വേണ്ടി മതത്തിന്റെ വര്‍ണ്ണം നല്‍കുകയായിരുന്നു അവര്‍. അതിനാല്‍ അവരുടെ ദര്‍ശനങ്ങളില്‍ അക്രമങ്ങളും അതിനുള്ള പ്രേരണകളും കാണാന്‍ പറ്റും. 1997 മാര്‍ച്ച് 27 ലെ പ്രബോധനത്തില്‍ മുസ്തഫാ മശ്ഹൂറുമായുള്ള ഒരഭിമുഖം പ്രസിദ്ധീകരിക്കുകയുണ്ടായി. അതില്‍ ഹസനുല്‍ബന്നയെ കുറിച്ച് പരാമര്‍ശിക്കുന്നത് ഇങ്ങനെയാണ്. “ഫലസ്തീന്‍ ജിഹാദിന്റെ രക്തസാക്ഷിയായാണ് ഹസനുല്‍ബന്ന പരിഗണിക്കപ്പെടുന്നത്. ജൂത സംഘങ്ങളെ നേരിടാന്‍ അദ്ദേഹം ഫലസ്തീനിലേക്ക് ചാവേര്‍പടയെ അയച്ചു. അവര്‍ ജൂതന്മാര്‍ക്ക് കനത്ത നാശനഷ്ടങ്ങളേല്‍പ്പിച്ചു.”
ഇസ്ലാമിക പ്രബോധനത്തിന് ബന്ന നല്‍കിയ സേവനമെന്തെന്നുള്ളതിനെ കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു. “1924 ല്‍ ജൂതര്‍ കമാല്‍ അതാതുര്‍ക്ക് മുഖേന ഉസ്മാനിയ ഖിലാഫത്തിന് അന്ത്യം കുറിക്കുമ്പോള്‍ ദാറുല്‍ ഉലൂമിലെ വിദ്യാര്‍ത്ഥിയായിരുന്നു ഹസനുല്‍ ബന്ന. ബിരുദം നേടിയ ശേഷം അദ്ദേഹം സൂയസ് കനാല്‍ പ്രവിശ്യയിലെ ഇസ്മാഈലിയ്യയില്‍ സ്കൂള്‍ അദ്ധ്യാപകനായി സേവനം അനുഷ്ഠിച്ചു. ഉസ്മാനി ഖിലാഫത്തിന്റെ സംസ്ഥാപനം ഓരോ മുസ്ലിമിന്റേയും ബാധ്യതയായി അദ്ദേഹം മനസ്സിലാക്കി. ഈ ബാധ്യത വ്യക്തിഗതമായി നിര്‍വ്വഹിക്കുക സാധ്യമല്ല. സംഘടിതമായി മാത്രമേ അതി നിര്‍വ്വഹിക്കാനാകൂ. ഈ ചിന്തയാണ് ഇഖ്വാവാന്റെ രൂപീകരണത്തിന് കാരണമായത്. ഇസ്ലാമിക ലോകത്തെ എല്ലാ വിധ ദുശ്ശക്തികളില്‍ നിന്നും മോചിപ്പിച്ച് ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കുകയെന്നത് പ്രസ്ഥാനത്തിന്റെ ലക്ഷ്യമായി അംഗീകരിച്ചു.” (പുറം. 15)
ഉസ്മാനിയാ ഖിലാഫത്തിനെ ശത്രുക്കളില്‍ നിന്ന് വിമോചിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹസനുല്‍ബന്ന ഇഖുവാന്‍ സംഘടന രൂപീകരിച്ചത്. അദ്ദേഹത്തിന്റെ കാര്യമായ ‘ദഅവത്’ അതിന് വേണ്ടി ആയിരുന്നുവെന്നും വ്യക്തമായിരിക്കയാണ്. ഫലസ്തീനിലേക്ക് ചാവേര്‍ പോരാളികളെ നിയോഗിക്കുക തുടങ്ങിയ കാര്യങ്ങളില്‍ അദ്ദേഹം ശ്രദ്ധിക്കുകയുണ്ടായി. ആരായിരുന്നു ഈ ചാവേറുകള്‍? അതിനെ കുറിച്ചുള്ള അന്വേഷണങ്ങള്‍ ഇഖുവാന്‍ സംഘടനയുടെ ഗൂഢപ്രവര്‍ത്തനങ്ങളുടെ ഉള്ളറയിലേക്കാണ് നമ്മെ കൊണ്ടെത്തിക്കുക. ഇഖുവാനും ജമാഅത്തുമൊന്നും സുതാര്യമായ പ്രവര്‍ത്തനരീതി സ്വീകരിക്കുന്ന പ്രസ്ഥാനങ്ങളല്ല എന്നത് സുവ്യക്തമാണ്.
പ്രബോധനത്തിലെ ‘ജീവിതയാത്ര’ എന്ന പംക്തിയിലൂടെ യൂസുഫുല്‍ ഖര്‍ദാവി ഇഖുവാനിന്റെ സംഘടനയെ പറ്റി പരാമര്‍ശിച്ചപ്പോള്‍ അതിന് ഉസ്റ (കുടുംബം) കതീബ (ബറ്റാലിയന്‍) മുക്വയ്യം (ക്യാമ്പ്) എന്നിങ്ങനെ മൂന്ന് ഘടകങ്ങളും കതീബത്തുദിബ്ഹ് (ബലിസംഘം) എന്നൊരു യുവ നിരയുമുണ്ടെന്ന് പറയുകയുണ്ടായി. (പ്രബോധനം 96 ജൂലൈ 20) ഇതില്‍ നിന്ന് വേണം ബന്ന ഫലസ്ഥീനിലേക്ക് നിയോഗിച്ച ചാവേര്‍ പോരാളികളെ കണ്ടെത്താന്‍. ഇഖുവാനിന്റെ ആ സംഘടനാ രീതി തന്നെയാണ് ജമാഅത്തെ ഇസ്ലാമിയും പകര്‍ത്തിയിട്ടുള്ളത്. ജമാഅത്ത് സംഘടനാ അണികളും മുത്തഫിഖ്, കാര്‍ക്കൂന്‍, റുക്ന് എന്നിങ്ങനെ പല പദവികളിലാണ്. എല്ലാ കാര്യങ്ങളും എല്ലാവരും അറിയേണ്ടതില്ലെന്നും അറിയേണ്ട കാര്യങ്ങള്‍ അറിയേണ്ടവര്‍ മാത്രം അറിഞ്ഞാല്‍ മതി എന്ന നിലയിലുള്ളതാണ് ഈ കമ്പാര്‍ട്ട്മെന്റ് വേര്‍തിരിവ്. ഇസ്ലാമിക പ്രബോധനം മുഖ്യ ലക്ഷ്യമായി കാണുന്ന ‘ദഅവത്ത്’ സംഘടനള്‍ക്ക് എന്തിനാണ് ഇങ്ങനെയുള്ള ഒളിയും മറയും? ഇസ്ലാം ഒരു തുറന്ന പുസ്തകമാണ്. ഈ സംഘടനകള്‍ക്ക് വേറെ എന്തോ ചില ലക്ഷ്യങ്ങളുണ്ടെന്നല്ലേ ഈ നിഗൂഢത വിളിച്ചു പറയുന്നത്?
Courtesy - അൻവർ അബൂബക്കർ
Courtesy - അൻവർ അബൂബക്കർ
No comments:
Post a Comment