Friday, June 5, 2015

യോഗയും മുസ്ലിങ്ങളും

അസ്സലാമു അലൈകും,

Yoga is Not a Sport but a Spiritual Practice


യോഗ ഹിന്ദു ഫിലോസഫിയുമായി അഭേദ്യമായ ബന്ധമുള്ളതാണന്ന്‍ അതിനെ സംബന്ധിച്ച് കേവല വിവരമുള്ള ആര്‍ക്കും മനസിലാകാവുന്നതാണ്. യോഗയുടെ ആത്യന്തിക ലക്ഷ്യമായി പറയുന്നത് തന്നെ മോക്ഷമാണ്. ആത്മാവിനെ സ്വതന്ത്രമാകുക അഥവാ  paripurna-brahmanubhava (oneness with Brahma, the One Supreme Self) എന്നാണത്. ചുരുക്കി പറഞ്ഞാല്‍ യോഗ അനുഷ്ട്ടിക്കുന്ന ഒരു യോഗി തന്റ്റെ ആത്മാവിനെ സ്വതന്ത്രമാക്കി ബ്രഹ്മാവില്‍ അഥവാ സര്‍വശക്തനായ ദൈവത്തില്‍റ്റെ അവസ്ഥയില്‍ എത്തിച്ചേരുക എന്നതാണ് ലക്ഷ്യം. അതിനായി സൂര്യ നമസ്കാരവും, മെഡിറ്റെഷനും/ധ്യാനവും, മന്ത്രങ്ങളും, പ്രത്യക പോസുകളും മറ്റും ഉപോയോഗിക്കുന്നുണ്ട്. പല മൂര്‍ത്തികളുടെയും പ്രതിഷ്ട്ടകളുടെയും രൂപവുമായി പോലും ഇതിലെ പോസുകള്‍ക്ക് സാമ്യം  കാണുവാന്‍ സാധിക്കുന്നതാണ്.

ഹൈദവ വേദ ഗ്രന്ഥങ്ങളുമായി അഭേദ്യമായ ബന്ധമുള്ള യോഗയെ സംബന്ധിച്ച് ഇന്ന് പല നാഷണല്‍ മീഡിയ ചര്‍ച്ചകളിലും, വിശിഷ്യാ മഹാരാഷ്ട്രയിലെ സ്കൂളുകളില്‍ എല്ലാവര്‍കും നിര്‍ബന്ധമാകുന്നതുമായ വിവാദ ചര്‍ച്ചകളില്‍,  സംഘപരിവാര്‍ നേതാകന്മാര്‍ പോലും പറയുന്നത് അതിനു ഹിന്ദു മതവുമായി ബന്ധമില്ലത്രേ !!! അത് മുസ്ലിങ്ങളുടെ നമസ്കാരത്തെ പോലെയാണത്രെ തുടങ്ങിയ അവസ്തവങ്ങളാണ് !!! അങ്ങിനെയാണങ്കില്‍ അഞ്ചു നേരത്തെ മുസ്ലിങ്ങളുടെ നമസ്കാരം ഇന്ത്യാ രാജ്യത്ത് നിര്‍ബന്ധമാകുവാന്‍ ബിജെപി സര്‍ക്കാരിന് ഒരു ശ്രമം നടത്താവുന്നതാണ്. ഹിന്ദുകള്‍ക്ക് വിരോധമില്ലങ്കില്‍ പിന്നെ മുസ്ലിങ്ങള്‍ക്ക്‌ ഏതായാലും ഉണ്ടാകുവാന്‍ സാധ്യതയില്ല J

തനിച്ച ഇസ്ലാമിക വിരുദ്ധമായ ഈ ചിന്താഗതിയെ ഒരു വ്യായാമം എന്നനിലക്ക്‌ 1980 കളില്‍ വെസ്റ്റേണ്‍ രാജ്യങ്ങളില്‍ അവതരിപികുവാന്‍ സാധികുക്കയും നല്ലതോതില്‍ പ്രചാരം ലഭികുകയും അതില്‍ ഏകാദൈവാരാധകരായ മുസ്ലിങ്ങള്‍ പോലും വീണു പോകുക്കയും ചെയ്തിട്ടുണ്ട്. 

കഞ്ചാവടിച്ചു കൊണ്ട് ആത്മാവിനെ ‘’സ്വതന്ത്രമാകുന്ന’’ സമ്പ്രദായം പണ്ട് കാലം മുതല്‍ക്ക് തന്നെ നിലവിലുണ്ടായിരുന്നു. അതിന്റ്റെ ആധുനിക പതിപ്പാണ് നിശാ പാര്‍ട്ടികള്‍ എന്നപേരില്‍ നടക്കുന്ന കൂതാട്ടം. അവിടെയും നടക്കുന്നത് ഭൌതിക കെട്ടുപാടുകള്‍ ഇല്ലാത്ത, ടെന്‍ഷന്‍വിമുക്തമാകി മനസിനെ സ്വതന്ത്രമാകുവാനുള്ള മാര്‍ഗങ്ങളാണ്. അതിനു സംഗീതതോടൊപ്പം മയക്കു മരുന്നുപയോഗവും സാര്‍വത്രികമായി ഉപയോഗിക്കുന്നുണ്ട്. 

ഒരു മുസ്ലിമിനെ സംബന്ധിച്ച് മനസുകള്‍ക്ക് അടകം ലഭിക്കുന്നത് സര്‍വശക്തനും കരുണാനിധിയുമായ അല്ലാഹുവിനെ കുറിച്ചുള്ള സ്മരണയിലൂടെ മാത്രമാണ്. സംഗീതാസ്വദനമോ, യോഗയോ അല്ലേയല്ല. അതിനു വേണ്ടി അഞ്ചു നേരത്തെ നമസ്കാരം അള്ളാഹു അവനു നിര്‍ബന്ധമാകിയിട്ടുണ്ട്. മാത്രമല്ല അല്ലാഹുവിനെ കുറിച്ച് ഓര്‍ക്കുവാന്‍ നിര്‍ബന്ധമായ കര്‍മ്മങ്ങള്‍ക്ക് പുറമേ ഐചികമായ നമസ്കാരങ്ങളും ദിക്റുകളും ദുഅകളും, നോമ്പുകളും അള്ളാഹു അവന്റ്റെ പ്രവാചകനിലൂടെ മാനവരാശിക്ക് കനിഞ്ഞു നല്ക്കിയിട്ടുണ്ട്.

അള്ളാഹു പറയുന്നത് നോകുക്ക
‘’അതായത്‌ വിശ്വസിക്കുകയും അല്ലാഹുവെ പറ്റിയുള്ള ഓര്‍മ കൊണ്ട്‌ മനസ്സുകള്‍ ശാന്തമായിത്തീരുകയും ചെയ്യുന്നവരെ. ശ്രദ്ധിക്കുക; അല്ലാഹുവെപ്പറ്റിയുള്ള ഓര്‍മ കൊണ്ടത്രെ മനസ്സുകള്‍ ശാന്തമായിത്തീരുന്നത്‌.(13:28). 

അല്ലാഹുവിന്റ്റെ സ്മരണയെ വിട്ടകലുന്നവനെ സ്വധീനികുക്ക മനുഷ്യന്റ്റെ മുഖ്യശത്രുവായ പിശാചാണ്. പിശാചു മനുഷ്യമനസുകളില്‍ ഉണ്ടാക്കുന്ന ബാലിശമായ പ്രവര്‍ത്തനമാണ് മറ്റെലാ നൈമിഷികമായ അനുഭൂതികളും.
യോഗയെ എതിര്‍ക്കുന്നവരോട്, മുസ്ലിങ്ങള്‍ക്ക്‌ ആരോഗ്യം വേണ്ടേ എന്ന് ചോദിക്കുന്ന വിവരദോഷികളെയും പല ചര്‍ച്ചകളിലും കാണുവാന്‍ സാധിച്ചു. ശരീരത്തിന് ദൃഡതയും കായിക ക്ഷമതയും,  മനസിന്‌ ഉന്മേഷവും നല്‍ക്കുന്ന ഇസ്ലാം വിരോധികാത്ത കായികാഭ്യാസങ്ങളും കളികളും എതൊരു മുസ്ലിമിനും ചെയാവുന്നതാണ്. അതിനു വേണ്ടത് കലോറിയെ മെറ്റാബോളിക്ക് പ്രവര്‍ത്തനത്തിലൂടെ കുറയ്ക്കുവാന്‍ സാധിക്കുന്ന കളികള്‍, ജോഗ്ഗിംഗ്, ബ്രിസ്ക് വാകിംഗ്, ഐരോബിക്ക്സ്സ് എക്സസൈസ് തുടങ്ങിയ വ്യായാമ മുറകളാണ്. യോഗ ഒരികലും വിവരമുള്ള ഒരു സ്പോര്‍ട്ട്സ് ട്രെയിനര്‍ സ്പോര്‍ട്സിനു പകരമാണന്ന്‍ പറയില്ല.

സ്വന്തം ശരീരത്തോട് പോലും ഉത്തരവാദിത്വം ഉണ്ടെന്നു കല്‍പിച്ച പ്രവാചകനെ(സ) അനുധാവനം ചെയുന്ന ഒരു മുസ്ലിം രോഗം വരാതെ സൂഷികുവാനുള്ള മാര്‍ഗങ്ങള്‍ സീകരിച്ചു കൊണ്ട് സ്വന്തം ശരീരത്തെയും മനസിനെയും എപ്പോഴും ആരോഗ്യാവസ്ഥയില്‍ നിലനിരുത്തുവാന്‍ പരിശ്രമികേണ്ടതുണ്ട്.  

അന്യമതസ്ഥരുടെ സംസ്കാരവുമായും ആചാര അനുഷ്ട്ടാന രീതികളുമായും ഒരു മുസ്ലിമിനെ സംബന്ധിച്ച് രാജിയാവുക സാധ്യമല്ല തന്നെ.  അതിനു എത്ര മഹത്വം നല്ക്കിയാലും ലോകം മുഴുവന്‍
അംഗീകരിച്ചാല്‍ തന്നെയും.  

അള്ളാഹു എല്ലാവിധ പിഴച്ച ചിന്താഗതികളില്‍ നിന്നും, അനുഷ്ട്ടാങ്ങളില്‍ നിന്നും ഈ ഉമ്മത്തിനെ കാത്ത് സംരക്ഷികുമാരാവട്ടെ.

വക്രതയില്ലാത്തവനായിക്കൊണ്ട്‌ നിന്‍റെ മുഖം മതത്തിന്‌ നേരെയാക്കി നിര്‍ത്തണമെന്നും നീ ബഹുദൈവവിശ്വാസികളില്‍ പെട്ടവനായിരിക്കരുതെന്നും (ഞാന്‍ കല്‍പിക്കപ്പെട്ടിരിക്കുന്നു.) (10:105)             
  

3 comments:

ABUHANIYYA said...

YOGA IS NOT A SPORT BUT A FORM OF HINDU WORHIP---
In Hinduism, Yoga refers to one of the six orthodox (āstika) schools of Hindu philosophy, and to the goal toward which that school directs its practices .Yoga–derived from the Sanskrit root yuj, to join, to unite, to attach.

In Hindu literature, the term "yoga" first occurs in the Katha Upanishad, where it called as " control of the senses and the cessation of mental activity leading to a supreme state".
The yoga exercises start with the first state which constitutes a bowing to the sun. These exercises are accompanied by a number of words and phrases, which state clearly the worshipping of the sun and the orientation towards it. This is called (Mantra). It is said in a soft voice and regular tone and pitch. These expressions include the 12 names of the sun according to Upanishads and here are some of the things they say:
Aum Mitraya Namah which means: I bow my head for you O! Friend of everyone.
Aum Ravaye Namah which means: I bow my head for you who is glorified by everybody.
Aum Suryaya Namah meaning: I bow my head for you O! Guider of everyone.
Aum Marichaye Namah meaning: I bow my head for you O! Forcer of the disease out.
Aum Savitre Namah meaning: I bow my head for you O! Giver of life.
Aum Bhaskaraya Namah meaning: I bow my head for you O! Source of light.
Aum Pushne Namah meaning: I bow my head for you O! Provider of Nutrition.

So, yoga is not a kind of sport, it is rather a form of worship that the Muslim should not indulge in under any circumstances.
It is forbidden in islam to perform the prayer at sunset or sunrise to avoid imitating the disbelievers, then what about doing some other practices that disbelievers devote themselves to .
The goal of Yoga:

According to Hindus the purposes of Yoga is" achieving mystical union with the ultimate reality namely Brahma ,where part of its practices involve breathing exercise." .

Yoga falls into shirk as its beliefs seek to unite the soul with God which the yogis call "the supreme consciousness". This is shirk because it is to believe that Allah can become part of the creation itself. This is shirk because it is to believe that you can unite with God and you can become one with God. This is trying to give attribute to a human being which is only of Allah.

ABUHANIYYA said...

'ലാ ഇലാഹ ഇല്ലള്ളാ' (അള്ളഹുവല്ലാതെ ആരാധനക്കര്‍ഹാനായി ആരുമില്ല) അംഗീകരികുന്നൊരു മുസ്ലിം അതിന് വിരുദ്ധമായ എല്ലാത്തിനെയും നിരാകരികേണ്ടതുണ്ട്. അപ്പോേള്‍ മാത്രമേ ആ വ്യക്തി പൂര്‍ണമായി ശഹാത്തത് (സത്യസാക്ഷ്യം) ഉള്‍കൊണ്ടുവെന്ന് പറയുവാന്‍ സാധിക്കൂ.
ഇസ്ലാമിലെ വളരെ പ്രധാനപെട്ട ഇബാദത്ത് ആയ നമസ്കാരംപോലും നിഷിദ്ധമാകുന്ന സനര്‍ഭങ്ങള്‍ ഉണ്ട്. സൂര്യന്റ്റെ ഉദയാസ്തമയ നേരത്ത് നമസ്കരികുന്നത്‌ പാടില്ലാ എന്ന് കല്പികപെട്ട മുസ്ലിങ്ങള്‍ക്ക്‌ എങ്ങിനെയാണ് അവിശ്വാസികളുടെ/കുഫാറുകളുടെ ആരാധനയായ സൂര്യനമസ്കാരം അനുഷ്ട്ടികുവാന്‍ സാധിക്കുക?!! തനിച്ച ഈ ശിര്‍ക്ക് നിയ്യത് മാറ്റി ചെയുന്നു എന്നതുകൊണ്ട്‌ ശിര്‍ക്കാവാതിരിക്കില്ല.
അള്ളാഹുവിനെ മാത്രമേ ആരാധികാവൂ എന്ന കണിശമായ നിര്‍ബന്ധംപോലെ തന്നെയാണ് അതിന് വിരുദ്ധമായ എല്ലാ ദുര്‍മൂര്‍ത്തികളെയും വെടിയുക എന്നുള്ളതും. പക്ഷെ ഈ വസ്തുത മുസ്ലിം സമുദായത്തിലെ ബഹുഭൂരിഭാഗവും ഗൌരവമായി കാണുന്നില്ല എന്നതൊരു യാഥാര്‍ത്ഥ്യമാണ്. അള്ളാഹുവില്‍ ശരണം !!
''വിശ്വസിച്ചവരുടെ രക്ഷാധികാരിയാകുന്നു അല്ലാഹു. അവന്‍ അവരെ ഇരുട്ടുകളില്‍ നിന്ന്‌ വെളിച്ചത്തിലേക്ക്‌ കൊണ്ടു വരുന്നു. എന്നാല്‍ സത്യനിഷേധികളുടെ രക്ഷാധികാരികള്‍ ദുര്‍മൂര്‍ത്തികളാകുന്നു. വെളിച്ചത്തില്‍ നിന്ന്‌ ഇരുട്ടുകളിലേക്കാണ്‌ ആ ദുര്‍മൂര്‍ത്തികള്‍ അവരെ നയിക്കുന്നത്‌. അവരത്രെ നരകാവകാശികള്‍. അവരതില്‍ നിത്യവാസികളാകുന്നു.'' (2:257)

ABUHANIYYA said...
This comment has been removed by the author.