Sunday, September 29, 2013

പന്നി മാംസം ഹലാലാക്കുന്ന ജമാഅത്തുകാര്‍ !!!

അസ്സലാമു അലൈകും,

മൌദൂദി  സാഹിബ്  രാഷ്ട്രീയത്തെ  കുറിച്ച്  പറയുന്നത്  കാണുക :-

"വ്യവസ്ഥിധി ഇതു തന്നെ യാവട്ടെഇതേ തത്വങ്ങളില്‍ ചലിക്കുകയും ചെയ്തുകൊള്ളട്ടെപക്ഷെ അതിനെ ചലിപ്പിക്കുന്നത് പാശ്ചാത്യനാകരുത് പൌരശ്ത്യനായിരിക്കണംഅന്ഗ്ലെയനാകരുത് (ഇഗ്ലീഷ്കാരനാകരുത്) ഭാരതീയനായിരിക്കണം,ഹിന്ധുവാകരുത് മുസ്ലിമായിരിക്കണം- ഈയൊരു ഉദ്ദേശ്യത്തിനു വേണ്ടിയല്ല നാം പരിശ്രമിക്കുന്നത്. വെറും കരങ്ങളെ മാറ്റിയത് കൊണ്ട് കാര്യമായ മാറ്റമൊന്നും സംഭവിക്കുകയില്ല. അമുസ്ലിം പാകം ചെയ്താലും മുസ്ലിം പാകം ചെയ്താലും പന്നി പന്നി തന്നെയാണ്. അതിന്റെ മാംസം ആശുദ്ദവുമാണ്. മാത്രമല്ല മുസ്ലിം പാചകക്കാരന്‍ പന്നിയിറച്ചി വിളംബുന്നതാണ് കൂടുതല്‍ ആപല്കാരവും പരിതാപകരവും. (മതേതരത്വം ദേശീയത്വം ജനാധിപത്യം ഒരു താത്വിക വിശകലനം പേജ്:7 )

ജമാ അത്തെ  ഇസ്ലാമി  ഇപ്പോള്‍  ഇറങ്ങിയ  രാഷ്ട്രീയം  മൌദൂദി  സാഹിബ് പന്നിയിറച്ചി എന്ന്  വിശേഷിപ്പിച്ച  രാഷ്ട്രീയത്തിലാണ്. ഇതേ പന്നിയിറച്ചി വിളംബുന്നതിന്ന് വേണ്ടിയാണ് അവര്‍ വെല്‍ഫയര്‍ പാര്‍ട്ടി എന്ന ഒരു രാഷ്ട്രിയപാര്‍ട്ടി ഇപ്പോള്‍ ഇന്ത്യാ രാജ്യത്ത് ഉണ്ടാക്കിയിട്ടുള്ളത്!!! മൌദൂദിയെ  തള്ളി പറയാതെ  ഇന്ത്യന്‍  വ്യവസ്ഥയിലെരാഷ്ട്രീയത്തില്‍  ജമാഅതെ  ഇസ്ലാമിക്ക് പ്രവര്‍ത്തിക്കാനാവില്ല . പന്നിയിറച്ചി വേവിക്കുന്ന കൈ മുസ്ലിമിന്റെതായാല്‍  അത്  അനുവദനീയമാവുകയില്ല  എന്നതുപോലെ , ഒരു മുസ്ലിം കൊണ്ഗ്രെസ്സിലോ  മുസ്ലിംലീഗിലോ  സോഷ്യലിസ്റ്റ്  പാര്‍ട്ടിയിലോ   പ്രവര്‍ത്തിച്ചാലും അനുവദനീയമാകില്ലെന്നാണ്  മൌദൂദി  സാഹിബ്  
സമര്‍ത്ഥിചിരികുന്നത്.

ഈ കാര്യത്തില്‍ ഇനിയും സംശയമുള്ളവര്‍ തുടര്‍ന്നുള്ള വരികള്‍ ശ്രദ്ദിക്കുക

മുസല്‍മാന്‍ പാകം ചെയ്തതല്ലേ എന്ന ഉത്തമ വിശ്വാസത്തിന്റെ മേല്‍ ഒട്ടനേകം ദൈവ  ദാസന്മാര്‍ നല്ല നല്ല മുത്തക്കീങ്ങള്‍  പോലും ആ സുകര മാംസം തിന്നു പോകും. പാചക വേളയില്‍, ഓരോ ഇളക്കി മരിക്കളിലും അവന്‍ ബിസ്മി ഉച്ച്ച്ചത്തിലുച്ച്ചരിക്കുന്നുന്റെന്കിലും മുസല്‍മന്മാരെ സംബന്തിച്ച്ചിടത്തോളം അവന്‍ വിതാനിച്ച മേശമേല്‍ വെച്ചു ആ നിഷിദ്ധഭക്ഷണം  കഴിക്കല്‍ മുസ്ലിമിന്റെതിനെ അപേക്ഷിച്ചു കൂടുതല്‍ സൌകര്യവും സ്വാതന്ത്ര്യവും നല്കുന്നുണ്ടങ്കിലുംഇസ്ലാമികമെന്ന്‍ പൊതുവേ വിചാരിക്കാപ്പെടുന്ന കുറെ ഉപാധികള്‍ ഭക്ഷണ സദസ്സിനും ശേഖരിച്ചുവെക്കുന്നുണ്ടങ്കിലും ആ വക പുറം പൂച്ചുകളോന്നും അത് സ്വീകരിക്കാനുള്ള ശുപാര്‍ശയായിരിക്കുകയില്ല. വാസ്തവത്തില്‍ ഇത്തരത്തിലുള്ള പുറമോടികള്‍ സ്ഥിതിഗതിയെ കൂടുതല്‍ വഷളാക്കുകയാണ്ചെയ്യുന്നത്. അതിനാല്‍നിലവിലുള്ള ദുര്‍വ്യവസ്ഥിതിയെ അതേപടി നിലനിര്ത്തി കൊണ്ട് അതിനെ ചലിപ്പിക്കുന്ന കൈകളെ മാത്രം മാറ്റുകയെന്ന ബാഹ്യമായ ഒരു പരിവര്‍ത്തനം കൊണ്ട് സംതൃപ്തിയടയുക നമുക്ക് സാധ്യമല്ല".

ജമാഅത്തെ ഇസാമിയുടെ ജനിതക സ്വഭാവം ഇന്ത്യയിലെ മതേതര ജനാധിപത്യ വ്യവസ്ഥയെ പന്നിയിറച്ചി ഭക്ഷിക്കലായിട്ടാണ് കാണുന്നതെന്ന്  ഇതില്‍ നിന്ന് വ്യക്തമാണ്.  ഇന്ത്യാ രാജ്യത്തെ ചലിപ്പിക്കുന്ന കരങ്ങളെ മാത്രമല്ല നിലവിലുള്ള വിവസ്ഥിയെ മൊത്തത്തില്‍ അട്ടിമറിച്ചുകൊണ്ട് ഒരു മൌദൂദി രാഷ്ട്രം സ്ഥാപിക്കുവാന്‍ വേണ്ടിയാണ് യഥാര്‍ഥത്തില്‍ ജമാതുകാര്‍ ഇന്ന് കപട വേഷത്തില്‍ ഇന്ത്യന്‍ രാഷ്ട്രിയത്തില്‍ ഇറങ്ങിയിട്ടുള്ളത്.   

No comments: