Monday, March 24, 2014

ഭരണകൂടങ്ങളും മുസ്ലിങ്ങളും ചില തെറ്റിദ്ധാരണകളും

All praise be to Allah, the Lord of the Worlds,

ആമുഖമായി പറയട്ടെ.... ഇസ്ലാമിക ശരിയത്ത്‌ അനുസരിച്ച് കൊണ്ടുള്ള ഒരു ഭരണ സംവിധാനമാണ് എന്തുകൊണ്ടും നല്ലതെന്ന കാര്യത്തില്‍ ഒരു സത്യവിശ്വാസികും സംശയമുണ്ടാകുവാന്‍ പാടില്ലാത്ത സ്ഥിതിക്ക് ആ വിഷയതിന്റ്റെ ചര്‍ച്ചയെ ഒഴിവാക്കി കൊണ്ട് ഈ ആധുനികകാലത്ത് ഒരു മുസ്ലിം ജീവികുവാന്‍ നിര്‍ബന്ധിതമാകുന്ന നിലവിലുള്ള മറ്റു ഭരണ സംവിധാനങ്ങളോട് അവന്റ്റെ നിലപാട് എന്തായിരികണം എന്ന ഒരു ചര്‍ച്ചക്ക് ഒരു എളിയ ശ്രമം നടത്തുന്നു. തെറ്റുകള്‍ അള്ളാഹു പൊറുത്തു മാപ്പാക്കി തരുമാരാവട്ടെ എന്ന് ആദ്യമായി ദുഹാ ചെയുന്നു.
അല്ലാഹുവിന്‍റെ നിയമങ്ങള്‍ അനുസരിക്കേണ്ടതില്ല എന്ന നിലപാട് കുഫ്‍റാണ്, ദൈവനിഷേധമാണ്‌. ദൈവിക നിയമങ്ങള്‍ക്ക് തുല്യമായി മറ്റാരുടേയെങ്കിലും നിയമങ്ങള്‍ക്ക് സ്ഥാനം കല്‍പ്പിക്കുന്നത് ആ നിയമദാതാവിനെ അല്ലാഹുവിന്‌ തുല്യനാക്കലാണ്‌; ശിര്‍ക്കാണ്‌. അല്ലാഹുവെ ബോധപൂര്‍വ്വം ധിക്കരിക്കുന്ന മനുഷ്യന്‍ അതോടെ തന്നെ സത്യനിഷേധിയായി തീരുകയാണ്‌. പിന്നെ അവന്‍ ആരെയൊക്കെ അനുസരിക്കുന്നുവെന്നത് അവനെ സംബന്ധിച്ച മതവിധിയില്‍ മൌലികമായ മാറ്റമൊന്നും വരുത്തുന്നില്ല. എന്നാല്‍ സത്യവിശ്വാസികള്‍ അല്ലാഹുവിന്‍റെ നിയമങ്ങളെ ആദരിക്കുന്നതോടൊപ്പം വന്‍പാപങ്ങളല്ലാത്ത വല്ല കാര്യത്തിലും പിശാചിനെയോ ദേഹേച്ഛയേയോ അനുസരിച്ച് പോകുന്നത് കുഫരാണന്ന് പറയാവുന്നതല്ല മറിച്ച് അയാള്‍ ഒരു നിഷിദ്ധമായ പ്രവര്‍ത്തി ചെയ്തുവെന്നെയുള്ളൂ. അത് കുഫരാണന്ന വാദമുള്ളത് പിഴച്ച കക്ഷികളായ ഖവാരിജുകള്‍ക്ക് ആണ്. അല്ലാഹുവിന്‍റെ നിയമങ്ങളെ ധിക്കരിക്കുകയോ ഇന്ത്യാഗവണ്മെന്‍റിന്‌ അനിഷേധ്യമായ ആധികാരികത കല്‍പ്പിക്കുകയോ ചെയ്യാതെ ഇവിടത്തെ മതവിരുദ്ധമല്ലാത്ത ഭരണനിയമങ്ങള്‍ മുസ്‍ലിങ്ങള്‍ അനുസരിക്കുന്നതിനെ കുഫരെന്നോ ശിര്‍ക്കെന്നോ പറയുവാന്‍ പാടില്ലാ എന്നതാണ് കേരളത്തിലെ ഇന്നേവരെയുള്ള മഹാന്മാരായ മുജാഹിദ്‌ പണ്ഡിതന്മാര്‍ വിശദികരിച്ചിട്ടുള്ളത്. അത് തന്നെയാണ് ലോക്കതുള്ള എല്ലാ സലഫി ഉലമാകളുടെയും നിലപാട്‌ എന്നാണ് ഈ എളിയവന് മനസിലാകുവാന്‍ സാധിച്ചിട്ടുള്ളത്.

ജനങ്ങൾക്കുവേണ്ടി ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ ഭരണമാണ് ജനാധിപത്യമെന്നതു കൊണ്ടർത്ഥമാക്കുന്നത് അഥവാ ജനാധിപത്യം  എന്നത് ജനങ്ങൾ ഭരിക്കുന്ന അല്ലെങ്കിൽ ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ടവർ ഭരിക്കുന്ന ഒരു ഭരണ രീതിയാണ്. ജനാധിപത്യ സംവിധാനം പല മാറ്റങ്ങളിലൂടെയുമാണ് ഇന്ന് നമ്മള്‍ കാണുന്ന ആധുനിക്ക ജനാതിപത്യ സംവിധാനത്തില്‍ എത്തിച്ചേര്‍ന്നിട്ടുള്ളത്. ജനാതിപത്യ വിവസ്ഥിതികള്‍ തന്നെ പല രാജ്യത്തും വിഭിന്നമാണന്നത് ഇതിന്റ്റെ കൂടെ മനസിലാകണം. മതേതരത്വവും, മതനിരാസവും തുടങ്ങി പണ്ടുകാലത്തെ രാജാവും രാജ്ഞിയും നിലനില്‍കുന്ന സംവിധാനം വരെ ജനാതിപത്യം നിലനില്‍ക്കുന്ന രാജ്യങ്ങളില്‍ ഉണ്ട്. ജനാതിപത്യം എന്നതിന് വിത്യാസ്ഥ വീക്ഷണങ്ങള്‍ പറഞ്ഞവരും ഉണ്ട്. എന്നിരുന്നാലും പൊതുവില്‍   പൊതുനന്മയാണ് ജനാധിപത്യത്തിൻറ്റെ ആത്യന്തികമായ ലക്‌ഷ്യമായി പറയപെടുന്നത്. ധാരണാശക്തി തൃപ്തികരമായിരിക്കുകയും സ്വഭാവം മെച്ചപ്പെട്ടിരിക്കുകയും ചെയ്യുമ്പോൾ ഉത്തരവാദിത്വങ്ങളെക്കുറിച്ച് ജനത ബോധവാൻമാരാകുന്നു. സാമൂഹ്യ സേവനതൽപരതയും ഊർജ്ജസ്വലതയും രാഷ്ട്രീയമായ വിവേകവും ജനാധിപത്യത്തിലാവശ്യമാണ്. പക്ഷെ ഇത്തരം സ്വഭാവ ഗുണവിശേഷങ്ങള്‍ നഷ്ട്ടപെട്ട ഒരു ജനത അവരെ പ്രതിനിധികരിച്ച് ഭരണ സിരാകേന്ദ്രങ്ങളിലേക്ക് അയകുക്ക സാമുഹിക്ക ഉത്തരവാദിത്വബോധവും, ജനക്ഷേമ പ്രവര്‍ത്തനബോധവും കൈമോശംവന്ന അഴിമതികാരും, സ്വജനപക്ഷപാതികളും, വര്‍ഗീയ വാദികളെയുമായാലോ?!!. അത്തരം ആളുകള്‍ മൃഗീയ ഭൂരിപക്ഷം നേടുന്ന സാഹചര്യം വന്നാല്‍ ഒരു ജനാധിപത്യ സംവിധാനം പതുക്കെ അട്ടിമറികപെടുകയും സേചാധിപത്യ ഭരണ വിവസ്ഥയിലോട്ട് മാറ്റപെടുകയും ചെയ്തേക്കാം !!


കടുത്ത പരീക്ഷണങ്ങളില്‍ നിന്നും വിശ്വാസികള്‍ അല്ലാഹുവിങ്കല്‍ രക്ഷ തേടെണ്ടാതായി ഇബ്രാഹിം അലൈസലാമിന്റ്റെ ചരിത്രം വിവരികുന്നിടത്ത് ഖുര്‍ആന്‍ പറയുന്നതായി കാണാം.
“ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളെ സത്യനിഷേധികളുടെ പരീക്ഷണത്തിന്‌ ഇരയാക്കരുതേ. ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ക്ക്‌ നീ പൊറുത്തുതരികയും ചെയ്യേണമേ. തീര്‍ച്ചയായും നീ തന്നെയാണ്‌ പ്രതാപിയും യുക്തിമാനും”

പ്രാര്‍ഥന നിലനിര്‍ത്തുന്നതോടപ്പം പ്രായോഗിക തലത്തില്‍ ഒരു വിശ്വാസിക്ക് ഇത്തരം സങ്കീര്‍ണതകള്‍ മുസ്ലിം ഉമ്മതിന്നു വന്ന് ചേരാതിരികുവാന്‍ എന്ത് ചെയുവാന്‍ സാധിക്കുമെന്നത്ത് ഗൌരവമായി ചിന്തികേണ്ടതുണ്ട്. അതാത് പ്രദേശത്തെ സാഹചര്യങ്ങളും രാഷ്ട്രിയ ചുറ്റുപാടുകളും കൂടുതല്‍ അറിയാവുന്ന ആ നാട്ടിലെ പണ്ഡിതന്മാര്‍ കൂടിയാലോചിച്ച് തീരുമാനികുന്നതാവും ഇത്തരം വിഷയങ്ങള്‍ കൂടുതല്‍ ഫലപ്രദമായിട്ടുണ്ടാവുക്ക. കൂടുതല്‍ അറിയാവുന്നവന്‍ അല്ലാഹുവാണ്.

മതനിരാസം നിലനില്‍കുന്ന സംവിധാനങ്ങളെ കുറിച്ചല്ല മറിച്ച് ഒരു മുസ്ലിമിനെ സംബന്ധിച്ച് അവന്റ്റെ മതമനുസരിച്ച് ജീവികുവാന്‍ അനുവദിക്കുന്ന ഭരണ സംവിധാനങ്ങളെ കുറിച്ചാണ് പ്രധാനമായി ഇവിടെ ചര്‍ച്ച ചെയുവാന്‍ ഉദ്ദേശിക്കുന്നത്.

ഇന്ത്യന്‍ മതേതര ജനാതിപത്യ സംവിധാനത്തില്‍ പ്രത്യകിച്ചു ഒരു മതതിന്നും പ്രത്യക പരിഗണനയോ, പദവിയോ നല്‍കുന്നില്ലെന്ന് മാത്രമല്ല ഓരോ മത വിശ്വാസിക്കും അവരുടെ മത വിശ്വാസമനുസരിച്ച് കൊണ്ട് ജീവികുവാനുള്ള അവകാശം ഇന്ത്യന്‍ ഭരണഘടന നല്‍കുന്നുണ്ട്. താന്‍ വിശ്വസിക്കുന്ന മതം പിന്തുടരാനും, അത് ജനങ്ങളോട് മൈക്ക് കെട്ടിയും അല്ലാതെയും വിളിച്ചു പറയുവാനും അനുവാദം നല്‍കുന്ന ഈ മഹത്വരമായ ഒരു സംവിധാനത്തെ ഒളിഞ്ഞും തെളിഞ്ഞും പഴിചാരി മുസ്ലിം യുവതയെ തന്നെ ഈ രാഷ്ട്രത്തോടും രാഷ്ട്ര പുനര്‍നിര്‍മാണ പ്രവര്‍ത്തനത്തില്‍ നിന്നും അകറ്റുവാന്‍ ശ്രമിക്കുന്നവര്‍ അവിവേകികളും, മതേതര വിരുദ്ധ നിലപാടുകള്‍ അജണ്ടയായി കൊണ്ട് നടക്കുന്ന ഇവിടുത്തെ ഫാസിസ്റ്റ്‌ വര്‍ഗിയ വാദികളെ പ്രത്യക്ഷതിലോ പരോക്ഷമായോ സഹായികുന്ന നിലപാട് എടുക്കുന്നവരുമാണ്. 

രണ്ട് ശര്‍റുകളില്‍/ ഉപദ്രവങ്ങളില്‍ ഏതെങ്കിലും ഒന്ന് സംഭവിച്ചേ തീരൂ  എന്ന  അവസ്ഥ  വരുമ്പോള്‍ ചെറിയ ശര്‍റു കൊണ്ട് വലിയ ശര്‍റിനെ തടയുക എന്ന നിയമം ഇവിടെ ഏറെ പ്രസക്തമാണ്. ഉദാ: രണ്ട് പേര്‍ സ്ഥാനാര്‍ഥികളായി മത്സരിക്കുന്നു. അതില്‍ ഒരാള്‍ ഇസ്ലാമിനോട് ശത്രുതയുള്ള ആളാണ്‌. മറ്റൊരാള്‍ ഇസ്ലാമിനോട് ശത്രുത ഇല്ലാത്ത ആളാണ്‌. അതല്ലെങ്കില്‍ ശത്രുത ആദ്യത്തെ ആളെക്കാള്‍ കുറഞ്ഞ ആളാണ്‌ എന്ന് കരുതുക. ഞാന്‍ വോട്ട് ചെയ്താലും ഇല്ലെങ്കിലും  ഇവരില്‍ രണ്ടു പേരില്‍ ആരെങ്കിലും ഒരാള്‍ ഭരണത്തില്‍ വരും എന്നുള്ളത് ഉറപ്പാണ്. ഇവിടെ കര്‍മ്മശാസ്ത്രത്തില്‍ ഒരു നിയമമുണ്ട്. 'രണ്ടു ശര്‍റുകളില്‍ ഏതെങ്കിലും ഒന്ന് സംഭവിക്കും എന്ന് ഉറപ്പ് വന്നാല്‍ അതില്‍ ചെറിയ ശര്‍റു കൊണ്ട് വലിയ ശര്‍റിനെ തടുക്കണം'. ഇവിടെ വോട്ടെടുപ്പില്‍ നിന്ന് പാടേ മാറി നിന്നാല്‍,  ഒരുപക്ഷെ ആ കടുത്ത ശത്രുതയുള്ള ആള്‍ തിരഞ്ഞെടുക്കപ്പെടുകയും അതുവഴി വിശ്വാസികള്‍ക്ക് അവരുടെ വിശ്വാസപ്രകാരം ജീവിക്കാനുള്ള സാഹചര്യങ്ങള്‍ കൂടുതല്‍ ഹനിക്കപ്പെടുകയും, ദുഷ്കരമാകുക്കയും,  അല്ലാഹുവിന്‍റെ നിയമങ്ങള്‍ കൂടുതല്‍ പാലിക്കപ്പെടാതിരിക്കുന്ന സാഹചര്യവുമാണ് ഉണ്ടാവുക. അതുകൊണ്ടുതന്നെ  ജനാധിപത്യ വ്യവസ്ഥപോലുള്ള ഒരു സാഹചര്യത്തില്‍ വിട്ടുനില്‍ക്കുക എന്നുള്ളത് കാര്യങ്ങള്‍ കൂടുതല്‍ മോശമാകാന്‍ മാത്രമേ ഉപകരിക്കൂ... അഥവാ ഇസ്‌ലാമിക നിയമം പൂര്‍ണമായും കൊണ്ടുവരാന്‍ സാധിച്ചില്ലെങ്കിലും ഇസ്‌ലാമിക നിയമങ്ങള്‍ക്ക് എതിരായ നിയമങ്ങള്‍ കൊണ്ടുവരപ്പെടുമ്പോള്‍ അതിനെതിരെ ശബ്ദിക്കാന്‍, ഇസ്‌ലാമിക നിയമങ്ങള്‍ക്കും മുസ്ലിമീങ്ങളുടെ ആവശ്യങ്ങള്‍ക്കും വേണ്ടി ശബ്ദികുവാന്‍ ഈ സാഹചര്യത്തില്‍ മുസ്‌ലിം പ്രതിനിധികള്‍ ആവശ്യമാണ്‌ എന്നത് തന്നെയാണ് നമ്മുടെ ഇതുവരെയുള്ള അനുഭവം ബോധ്യപ്പെടുത്തുന്നത്. കാരണം ജനപ്രതിനിധികളാണ് നമ്മുടെ നാട്ടില്‍ നിയമ സംഹിതകള്‍ക്ക് രൂപം നല്‍കുന്നത്. ആ ഒരു അവസ്ഥ മാറ്റിയെടുക്കാന്‍ നമുക്ക് ഒരിക്കലും സാധിക്കില്ല. അപ്പോള്‍ ഇനി അത്തരം ഒരു സാഹചര്യത്തില്‍ തന്‍റെ വിശ്വാസങ്ങള്‍ക്ക് എതിരായ നിയമങ്ങള്‍ രൂപീകരിക്കപ്പെടാതിരിക്കാനും, തന്‍റെ ആവശ്യങ്ങളും അവകാശങ്ങളും നേടിയെടുക്കാനും പ്രതിനിധികള്‍ അനിവാര്യമല്ലേ?!!. 

ഒരു മുസ്ലിമിന്റ്റെ അതിപ്രധാനമായ ഉത്തരവാദിത്വങ്ങളില്‍ ഒന്നാണ് ഇസ്ലാമിക പ്രബോധനമെന്നത്. മാനവരാശിയുടെ മോചനത്തിനുള്ള ഏക്ക മാര്‍ഗം ഇസ്ലാം മാത്രമാണ്  അഥവാ ലോക്ക രക്ഷിതാവായ പടച്ചവനുള്ള സമ്പൂര്‍ണമായ സമര്‍പ്പണമാണ് എന്ന അതിമഹത്തായ അറിവ് പകര്‍ന്നു നല്‍ക്കുവാനുള്ള എല്ലാ സ്വതന്ത്രവും അനുവദിക്കപെട്ട, വന്‍പിച്ച ഭാഗ്യം ലഭിച്ച ഈ മഹത്തായ ഇന്ത്യാ രാജ്യത്തെ പഴി പറയുവാന്‍ മത പണ്ഡിതന്മാരുടെ ഫതവകള്‍  അനേഷികുന്ന രാജ്യങ്ങളില്‍ പോലും ഇല്ലാത്ത പ്രബോധന സ്വാതന്ത്ര്യം നല്‍ക്കുന്ന നാടാണ് ഇന്ത്യാ. ആ സംവിധാനത്തെ അട്ടിമറികുവാനും പഴിപറയുവാനും, കുഫാരാരോപികുവാനും ഇറങ്ങി തിരികുന്ന നമ്മുടെ സഹോദങ്ങള്‍ അറിഞ്ഞോ അല്ലാതെയോ  എത്തിപെട്ടിരികുന്നത്  യഥാര്‍ത്ഥത്തില്‍  അൽ ഖാഇദയുടെ താത്വികാചര്യനുമായ ഡോ. അയ്മൻ സവാഹിരി, ഈജ്പ്തിലെ ഇഖ്‌വാനുൽ മുസ്‌ലിമൂൻ നേതാവ്‌ സയ്യിദ്‌ ഖുതുബ്‌, ജമാത്തെ (ഇസ്ലാമി) നേതാവ് മൌദൂദി  എന്നിവർ തീർത്തും ഉപേക്ഷിക്കേണ്ട രീതിയായി ജനാധിപത്യത്തെ വിലയിരുത്തുന്നിടതാണ്.  ലോകത്ത് പ്രവർത്തിക്കുന്ന എല്ലാ  തീവ്രവാദ സംഘങ്ങളും,   തകർക്കപ്പെടേണ്ട ജനവിരുദ്ധ വ്യവസ്ഥിതിയായാണ് ജനാധിപത്യത്തെ കാണുന്നത്. ജനാധിപത്യവും ഇസ്‌ലാമും വിരുദ്ധാശയങ്ങളാണെന്ന ചിന്താഗതി മാത്രമല്ല, ജനാധിപത്യം ഇസ്‌ലാമിനെതിരെയുള്ള പാശ്ചാത്യ നിർമിതിയാണെന്ന് വരെയുള്ള വിവിധ വാദമുഖങ്ങളാണ്‌ ഈ ശത്രുതക്കടിസ്ഥാനമായി അവര്‍ കാണുന്നത്.

ഇസ്ലാമിക്ക ഭരണം നടത്താത്ത ഭരണ സംവിധാനങ്ങളെയെല്ലാം 'ദാറു ഹര്‍ബ്' അഥവാ ഇസ്‌ലാമുമായി പ്രത്യക്ഷമായി യുദ്ധം പ്രഖ്യാപിച്ച രാജ്യമായിട്ടാണ് ഈ വഴിപിഴച്ചവര്‍ കണകാകുന്നത്. എന്നാല്‍ കര്‍മ്മശാസ്ത്ര നിയമപ്രകാരം രാജ്യങ്ങളെ മൂന്നായി തരം തിരിക്കാം, ഒന്ന്: 'ദാറു ഇസ്‌ലാം' ഇസ്‌ലാമിക രാഷ്ട്രം, രണ്ട് : 'ദാറു മുആഹദ' മുസ്ലിമീങ്ങളും അമുസ്ലിമീങ്ങളും പരസ്പര ഉടമ്പടിയോടെ ജീവിക്കുന്ന രാഷ്ട്രം.  മൂന്ന്‍ : 'ദാറു ഹര്‍ബ്' ഇസ്‌ലാമുമായി പ്രത്യക്ഷമായി യുദ്ധം പ്രഖ്യാപിച്ച രാജ്യം. 


ഇതില്‍ 'ദാറു മുആഹദ' എന്നതിലാണ് ഇന്ത്യയെ പോലുള്ള രാജ്യങ്ങള്‍ വരുക. വ്യത്യസ്ഥ മത വിശ്വാസികള്‍ പരസ്പരമുള്ള അക്രമങ്ങള്‍ക്കും, പരസ്പര വര്‍ഗീയ കലാപങ്ങള്‍ക്കും എതിരെയുള്ള രാഷ്ട്രങ്ങളുടെ ഉടമ്പടിയില്‍ ഒപ്പ് വച്ചിട്ടുള്ള രാജ്യമാണ് ഇന്ത്യ. ഇങ്ങനെ 'ദാറു മുആഹദ' യില്‍ ജീവിക്കുന്ന ആളുകളുടെ വിഷയം കര്‍മ്മശാസ്ത്ര രംഗത്ത് പ്രത്യേകം തന്നെ പണ്ഡിതന്മാര്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. 'ദാറു ഹര്‍ബില്‍' പ്രാവര്‍ത്തികമാക്കുന്ന നിയമങ്ങള്‍ അല്ല ഇവിടെ പ്രാവര്‍ത്തികമാക്കുക. മറിച്ച് അത് ഉടമ്പടി തെറ്റിക്കലാണ്. പ്രവാചകന്‍റെ കാലത്ത് ഉടമ്പടി തെറ്റിച്ചിരുന്നത് എല്ലായിപ്പോഴും അവിശ്വാസികളായിരുന്നു. അത് ഒരിക്കലും വിശ്വാസികള്‍ക്ക് ചേര്‍ന്ന പണിയല്ല. അതുപോലെത്തന്നെ 'ദാറു ഇസ്‌ലാമില്‍ നടപ്പാക്കപ്പെടുന്ന കാര്യങ്ങള്‍ എല്ലാം 'ദാറു മുആഹദക്ക്' ബാധകമല്ല. അവിടെ ഉടമ്പടി പ്രകാരമാണ് കാര്യങ്ങള്‍ നടന്നുപോകുക. 
അള്ളാഹു വിശുദ്ധ ഖുര്‍ആനില്‍ പറയുന്നു.
‘’മതകാര്യത്തില്‍ നിങ്ങളോട്‌ യുദ്ധം ചെയ്യാതിരിക്കുകയും, നിങ്ങളുടെ വീടുകളില്‍ നിന്ന്‌ നിങ്ങളെ പുറത്താക്കാതിരിക്കുകയും ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം നിങ്ങളവര്‍ക്ക്‌ നന്‍മ ചെയ്യുന്നതും നിങ്ങളവരോട്‌ നീതി കാണിക്കുന്നതും അല്ലാഹു നിങ്ങളോട്‌ നിരോധിക്കുന്നില്ല. തീര്‍ച്ചയായും അല്ലാഹു നീതി പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു.’’

ഖവാരിജിയ്യത്തും, തക്ഫീറും, ഹാകിമിയ്യത്തും, ഖുതുബിയ്യത്തും എല്ലാം നടപ്പാക്കണമെങ്കില്‍ പലവശങ്ങളും മൂടിവെച്ച് നിക്ഷിപ്ത താല്പര്യമുള്ള കാര്യങ്ങള്‍ മാത്രം ചികഞ്ഞെടുക്കുക എന്നതേ ഇത്തരകാര്‍ക്ക് മാര്‍ഗമുള്ളൂ..... ആദ്യം ഇന്ത്യയില്‍ നിന്നും തുടങ്ങി പിന്നീട് മുസ്‌ലിം ഭാരണാധികാരികളെപ്പോലും കാഫിറുകളായി മുദ്രകുത്തി സായൂജ്യമടയുന്ന ഖവാരിജിയാക്കളുടെ അവസ്ഥ പരിശോധിച്ചാല്‍ പലപ്പോഴും സ്വന്തം ജീവിതത്തിലും വീട്ടിലും പോലും അല്ലാഹുവിന്‍റെ നിയമങ്ങള്‍ നടപ്പാക്കാന്‍ കഴിയാത്തവരാണ്  ഇവരില്‍ പലരും. ഭരണാധികാരികളുടെ ഓരോ തെറ്റുകളും ഊതിവീര്‍പ്പിച്ച് ആളുകള്‍ക്കിടയില്‍ പ്രചരിപ്പിക്കുന്ന ഇവര്‍ക്ക് അഹ്ലുസ്സുന്നയുടെ ആദര്‍ശത്തിന്‍റെ അടിസ്ഥാന മൂല്യങ്ങള്‍ പോലും അറിയില്ല എന്നത് ഒരു വസ്തുതയാണ്. 


ഏതെങ്കിലുമൊരു പ്രവാചകന്‍, ഭരണാധികാരിയെ അനുസരിക്കുന്നത്‌ ശിര്‍ക്കണെന്ന്‌ ജനങ്ങളുടെ മുമ്പാകെ പ്രഖ്യാപിച്ചിട്ടുണ്ടോ? വിശുദ്ധ ഖുര്‍ആനിലോ പ്രാമാണിക ഗ്രന്ഥമായ ഹദീസിലോ അങ്ങനെ കാണുന്നില്ല.ഇബ്രാഹീം നബി(അ) യുടെ നാട്ടുകാര്‍ നംറൂദ്‌ രാജാവിന്റെ ഭരണനിയമങ്ങള്‍ അനുസരിക്കുന്നവരായിരുന്നു. മൂസാ നബി(അ) യുടെ പ്രബോധിത ജനത സ്വയം ദിവ്യത്വം അവകാശപ്പെട്ട സ്വേച്ഛാധിപതിയായ ഫിര്‍ഔന്റെ ഭരണനിയമങ്ങള്‍ അനുസരിച്ചിരുന്നു. റോമന്‍ ചക്രവര്‍ത്തിമാര്‍ ഉള്‍പ്പടെ അനേകം രാജാക്കന്മാരുടെ നിയമങ്ങള്‍ അനുസരിച്ച്‌ ജീവിക്കുന്നവരായിരുന്നു നബി(സ) യുടെ സമകാലികരായ യഹൂദരും ക്രൈസ്‌തവരും. അവരുടെ മുന്‍ഗാമികളുടെ അവസ്ഥയും തഥൈവ. എന്നാല്‍ ഈ ജനവിഭാഗങ്ങള്‍ അവരുടെ രാജാക്കന്മാരെയോ മന്ത്രിമാരെയോ റബ്ബുകളാക്കി എന്ന്‌ അല്ലാഹുവോ റസൂലോ(സ) കുറ്റപ്പെടുത്തിയിട്ടില്ല. പണ്ഡിതന്മാരെയും പുരോഹിത്മാരെയും റബ്ബുകളാക്കി എന്നാണ്‌ കുറ്റപെടുത്തിയത്‌. അറേബ്യയിലെ ബഹുദൈവവാദികളും യഹൂദരും ക്രൈസ്‌തവരുമൊക്കെ വിവിധ നാടുവാഴികളുടെ ഭരണ നിയമങ്ങള്‍ അനുസരിക്കാറുണ്ടായിരുന്നു. അധികാരത്തിന്റെ കൈകള്‍ ചെന്നെത്തുന്ന മേഖലകളിലെ മാത്രം അനുസരണം. ഈ അനുസരണത്തെ അല്ലാഹുവോ റസൂലോ(സ) ശിര്‍ക്ക്‌ എന്ന്‌ വിശേഷിപ്പിച്ചിട്ടില്ല. ഇസ്ലാമിക നിയമങ്ങള്‍ക്ക് വിരുദ്ധമല്ലാത്ത വിഷയങ്ങളില്‍ രാജ്യത്തെ നിയമങ്ങള്‍ അനുസരിക്കുന്ന ഇന്ത്യന്‍ മുസ്ലിങ്ങളുടെമേല്‍ രാഷ്ട്രിയ ശിര്‍ക്കും കുഫറും ആരോപികുവാന്‍ തുനിഞ്ഞിറങ്ങിയ സഹോദരങ്ങള്‍ അല്ലാഹുവിനെ ഭയപെട്ടു കൊണ്ട് ഖേദിച്ച് മടങ്ങട്ടെ.

അല്ലാഹു അനുവദിച്ചത്‌ നിഷിദ്ധമാക്കിക്കൊണ്ടോ അവന്‍ നിഷിദ്ധമാക്കിയത്‌ അവനുവദനീയമായി പ്രഖ്യാപിച്ചുകൊണ്ടോ നിയമനിര്‍മാണം നടത്താന്‍ ആര്‍ക്കും അധികാരമില്ല എന്ന കാര്യത്തില്‍ എല്ലാ സലഫികളും ഏകാഭിപ്രായക്കാരാണ്‌. ഏക സിവില്‍ കോഡിന്‌ വേണ്ടിയുള്ള മുറവിളിയെ സലഫികള്‍ മാത്രമല്ല എല്ലാ മുസ്‌ലിം വിഭാഗങ്ങളും എതിര്‍ക്കുന്നത്‌ ഇക്കാരണത്താലാണ്‌.
മുസ്‌ലിം ഭൂരിപക്ഷ നാടുകളില്‍ ഇസ്‌ലാമിക നിയമങ്ങള്‍ക്ക്‌ വിരുദ്ധമാകാത്ത വിധത്തില്‍ ലൗകിക ജീവതമേഖലകള്‍ ക്രമീകരിക്കാന്‍ വേണ്ടി ധാരാളം നിയമങ്ങളും ചട്ടങ്ങളും എത്രയോ കാലമായി ഏര്‍പ്പെടുത്തിവരുന്നുണ്ട്‌. ഏകാധിപത്യ, ജനാധിപത്യ, അര്‍ധ ജനാധിപത്യ ഭരണക്രമങ്ങള്‍ നടപ്പിലുള്ള പല രാഷ്‌ട്രങ്ങളിലും ഇത്തരത്തിലുള്ള നിയനിര്‍മാണവും നിയമനിര്‍വഹണവും നിലവിലുണ്ട്‌.


രാഷ്‌ട്ര വ്യവഹാരത്തിന്റെ മതവിരുദ്ധമല്ലാത്ത ഈ മേഖലയില്‍ ഇസ്‌ലാമികേതര ഭരണകൂടങ്ങളുമായി സഹകരിക്കുന്നത്‌ തൗഹീദിന്‌ വിരുദ്ധമാണോ അല്ലേ എന്നതാണ്‌ കേരളത്തിലെ സലഫികളും ജമാഅത്തുകാരും തമ്മില്‍ നിലവിലുള്ള വീക്ഷണവ്യത്യാസം. ഇന്ത്യയിലെയും മറ്റും ജനാധിപത്യഭരണകൂടം ത്വാഗൂത്ത്‌ ആണെന്നും അതിനെ അനുസരിക്കല്‍ `ഇബാദത്തുത്താഗൂത്ത്‌' ആയതിനാല്‍ തൗഹീദിന്‌ വിരുദ്ധമാണെന്നുമാണ്‌ ആദ്യകാല ജമാഅത്ത്‌ സാഹിത്യങ്ങളില്‍ രേഖപ്പെടുത്തിയിട്ടുള്ളത്‌. ത്വാഗൂത്തീ പഞ്ചായത്തുകളുടെയും നിയമസഭയുടെയും ഭരണകര്‍ത്താക്കളാകാന്‍ വേണ്ടി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്‌ ഇസ്‌ലാമിക സേവനമാണെന്നാണ്‌ ഇപ്പോള്‍ അവരുടെ നിലപാട്‌. സലഫികള്‍ മുന്‍നിലപാടില്‍ തന്നെയാണ്‌ ഇപ്പോഴുമുള്ളത്‌.സംഘടനാ ശുരൂത്തുകള്‍ പാലികുന്നില്ലാ എന്ന് പറഞ്ഞു കേരളത്തിലെ സലഫി കൂട്ടാഴ്മക്ക് തുരങ്കം വെച്ചവര്‍ ഇന്ന് എത്തിപെട്ടിട്ടുള്ള രാഷ്ട്രിയ നിലപാടുകള്‍ എന്താണന്ന് വളരെ സംയമനത്തോടെ ഒരു വിചിന്തനം നടത്തുന്നത് ഈ അവസരത്തില്‍ അത്യന്താപേക്ഷിതമാണ്.


ജീവിതത്തില്‍ വന്നു പോയിട്ടുള്ള അബദ്ധങ്ങള്‍ അള്ളാഹു നാം ഏവര്‍ക്കും പൊരുത്ത് തരുകയും കൂടുതല്‍ പഠിക്കുവാനും ബോധ്യപെട്ട സത്യം ജീവിതത്തില്‍ പാലിച്ചു കൊണ്ട് ജീവികുവാനും നാം ഏവര്‍ക്കും അള്ളാഹു തൗഫീക് നല്‍ക്കുമാരാവട്ടെ. 


Courtesy - P N Abdu Rahman
Cheriyamundam Abdul Hameed Madani  


7 comments:

Unknown said...

http://www.salafitalk.net/st/viewmessages.cfm?Forum=9&Topic=5880
http://maktabah-alfawaaid.blogspot.in/2011/11/scholars-elections-voting-haram-bidah.html
http://abdurrahman.org/sites/salaf-us-saalih/wp-content/uploads/2013/06/muqbil_elections.pdf
http://mtws.posthaven.com/voting-is-not-islamic-shuraa
http://salaf-us-saalih.com/2012/11/04/elections-voting-haram-bidah-imitation-of-kufaar-democracy-is-disbelief-kufr/

ABUHANIYYA said...

Shaykh Muhammad ibn ‘Uthaymeen (may Allaah have mercy on him) said that getting involved in these elections is obligatory.
Shaykh Muhammad ibn ‘Uthaymeen (may Allaah have mercy on him) was asked about the ruling on elections, and he replied: I think that elections are obligatory; we should appoint the one who we think is good, because if the good people abstain, who will take their place? Evil people will take their place, or neutral people in whom there is neither good nor evil, but they follow everyone who makes noise. So we have no choice but to choose those who we think are fit.
If someone were to say: We chose someone but most of the parliament are not like that,
We say: It does not matter. If Allaah blesses this one person and enables him to speak the truth in this parliament, he will undoubtedly have an effect. But what we need is to be sincere towards Allaah and the problem is that we rely too much on physical means and we do not listen to what Allaah says. So nominate the one who you think is good, and put your trust in Allaah. End quote.
From Liqaa’aat al-Baab al-Maftooh, no. 210
http://www.ibnothaimeen.com/all/sound/article_16230.shtml

binothaimeen.com - فضيلة الشيخ العلامة محمد بن صالح العثيمين رحمه الله
www.ibnothaimeen.com

ABUHANIYYA said...

The Reality of al-Albaanee's Position on Voting

Shaykh Muhammad Naasiruddeen al-Albaanee

Reference: Silsilatul Hudaa wan-Noor (Series of Guidance and Light), Tape #284 starting at approx 54mins. and continuing on tape #285

Category: Contemporary Issues

Questioner: Some students of knowledge issued a verdict permitting voting for the best of the available Christian candidates based on the premise that this is from choosing the lesser of two evils. Is this permissible?

In addition, isn’t this considered to be increasing their numbers which may in turn have a negative effect on the public's opinion of Muslims?

Shaykh: I have been asked this question on more than one occasion, and I believe that it is incomplete. So if you want to complete this unfinished question by bringing further clarity [then do so]...

Questioner: What is the permissibility of voting for the best available candidate, particularly if they are Christian?

Shaykh: This question is incomplete just as it was when presented by other than you. I will now say what I think is intended by the question.

In the event that there are a number of Christian candidates who are imposed upon the Muslims, meaning that one of them has to be elected whether the Muslims like it or not, the previously mentioned principal is applied: namely, choosing the lesser of two evils. For example, there are four Christian candidates in a certain country and it is inevitable that one of them will be the winner (elected).

Hypothetically speaking, if it were only the Muslims voting [for these candidates] and no one else - not even one other person is voting - such that if the Muslims refrained from voting they wouldn't be elected, then it is not permissible to vote for them.

Is it clear up to here?

Questioner: Yes

Shaykh: However, if the situation is contrary to this, and this is what I think the question is referring to, then one of them must be selected due to the electoral process established today. It is upon you to know that this system is not Islamic in any way whatsoever...[The Shaykh then begins to explain some of the ills of democracy and the harm of giving power to someone who requests it, in contrast to the beauty of the Islamic shooraa]

Discussing these issues is lengthy. However, the point is that it has been imposed upon the Muslims living in that particular country to choose a candidate just as it is imposed upon them that some of the elected politicians be Christian. Why? Because there are Christian citizens. The government takes into account the percentage of Christian citizens in the country and makes calculations. They compare, for example, the ratio of Muslims to Christians. Do they consider the Jewish citizens in this process? I'm not sure. Based on these calculations they conclude that the country should have, for instance, two Christian politicians.

If the Muslims do not choose between them, then their own people will choose. In either case, one of them is going to be elected. But as we said earlier there may be four or five candidates. The Muslims in that country must consider it like this: The first candidate is a Baathist and a non-Muslim, the second is a communist and a non-Muslim, the third is an atheist and a non-Muslim and so on. The last is a practicing Christian who does not harbor animosity towards the Muslims. If there is no way around the fact that one or two of them are going to be elected, then what should the Muslims do? Should they say, "We are not going to get involved? They are Christians. Let them fight each other." No, this is not the case, because two of these candidates will be elected regardless.

So O Muslims, O you who have sense, is this principle to be applied in this scenario or not? I say yes, because the Muslims in this case are between two evils. Similarly, this is the case if the candidates were Muslims, since amongst the Muslims are Communists, Baathists and so on. Okay, do we just sit back and watch or should we choose the one whose harm is less???

ABUHANIYYA said...

The Islamic Jurisprudence Council:
MAKKAH, 9 November 2007 — The Islamic Jurisprudence Council also encouraged Muslims in the West to participate in elections in non-Muslim countries and play an effective political role, especially if elections brought about public good or prevented social evils.
It said this was the only way for Muslims abroad to secure their rights.
It also encouraged Muslims in the West to integrate into Western societies but cautioned them against adopting any Western habits that are contrary to the principles of Islam.
Those who presented papers included Sheikh Muhammad ibn Abdullah Al-Subeyel, imam of the Grand Mosque. In the concluding session yesterday, the Islamic Jurisprudence Council emphasized that dialogue with non-Muslims supported by well-prepared media programs are essential in confronting anti-Islamic campaigns.
Islamic scholars from various parts of the world, who attended the conference, also called for the upholding of Islamic unity and adherence to the Holy Qur’an and Sunnah (Tradition of the Prophet), while tackling issues affecting Muslim countries such as Iraq, Somalia and Afghanistan.

ABUHANIYYA said...

حول موضوع : مشاركة المسلم في الانتخابات مع غير المسلمين

الحمد لله وحده ، والصلاة والسلام على من لا نبي بعده ؛ نبينا محمد ، وعلى آله وصحبه أما بعد:

فإن مجلس المجمع الفقهي الإسلامي في دورته التاسعة عشرة المنعقدة بمقر رابطة العالم الإسلامي بمكة المكرمة في الفترة من 22ـ27 شوال 1428هـ التي يوافقها3ـ8 نوفمبر2007م قد نظر في موضوع : " مشاركة المسلم في الانتخابات مع غير المسلمين في البلاد غيّر الإسلامية" وهو من الموضوعات التي جرى تأجيل البت فيها في الدورة السادسة عشرة المنعقدة في الفترة من 21ـ26 شوال 1422هـ لاستكمال النظر فيها..

وبعد الاستماع إلى ما عرض من أبحاث، وما جرى حولها من مناقشات، ومداولات، قرر المجلس ما يلي:

1. مشاركة المسلم في الانتخابات مع غير المسلمين في البلاد غير الإسلامية من مسائل السياسة الشرعية التي يتقرر الحكم فيها في ضوء الموازنة بين المصالح والمفاسد، والفتوى فيها تختلف باختلاف الأزمنة والأمكنة والأحوال.

2. يجوز للمسلم الذي يتمتع بحقوق المواطنة في بلد غير مسلم المشاركة في الانتخابات النيابية ونحوها لغلبة ما تعود به مشاركته من المصالح الراجحة مثل تقديم الصورة الصحيحة عن الإسلام، والدفاع عن قضايا المسلمين في بلده، وتحصيل مكتسبات الأقليات الدينية والدنيوية، وتعزيز دورهم في مواقع التأثير، والتعاون مع أهل الاعتدال والإنصاف لتحقيق التعاون القائم على الحق والعدل، وذلك وفق الضوابط الآتية:

أولاً: أن يقصد المشارك من المسلمين بمشاركته الإسهام في تحصيل مصالح المسلمين، ودرء المفاسد والأضرار عنهم.
ثانياً: أن يغلب على ظن المشاركين من المسلمين أن مشاركتهم تفضي إلى آثار إيجابية، تعود بالفائدة على المسلمين في هذه البلاد؛ من تعزيز مركزهم، وإيصال مطالبهم إلى أصحاب القرار، ومديري دفة الحكم، والحفاظ على مصالحهم الدينية والدنيوية.
ثالثاً: ألا يترتب على مشاركة المسلم في هذه الانتخابات ما يؤدي إلى تفريطه في دينه.

والله ولي التوفيق وصلى الله وسلم على نبينا محمد وآله وصحبه.

ABUHANIYYA said...

The Fiqh Council has issued a statement on this issue: Participation of Muslims in elections with non-Muslims, the text of which is as follows:

Praise be to Allaah alone, and blessings and peace be upon the one after whom there is no Prophet, our Prophet Muhammad, and his family and companions.

The Islamic Fiqh Council in its nineteenth session, which was held in the headquarters of the Muslim World League in Makkah al-Mukarramah between 22 and 27 Shawwaal 1428 AH (3 to 8 November 2007 CE) has examined the issue of “Participation of Muslims in elections with non-Muslims in non-Muslim countries.” This is one of the topics on which discussion was deferred in the sixteenth conference which was held between 21 and 26 Shawwaal 1422 AH in order that it may be examined more thoroughly.

After listening to the research that was presented and the discussions concerning it, the Council has determined the following:

1.

Muslim participation in elections with non-Muslims in a non-Muslim country is one of the shar’i political matters in which the ruling is determined in the light of weighing up the pros and cons, and fatwas concerning it differ according to time, place and circumstances.

2.

it is permissible for a Muslim who enjoys the rights of citizenship in a non-Muslim country to take part in elections and the like because it is more likely that his participation will bring benefits such as presenting a true picture of Islam, defending Muslim issues in that country, supporting the rights of religious and other minorities, strengthening their role in circles of influence, and cooperating with reasonable, fair-minded people on a basis of truth and justice. That should be in accordance with the following guidelines:

(i) The Muslim participants should intend thereby to serve the interests of the Muslims and ward off evil and harm from them.

(ii) The Muslim participants should think it most likely that their participation will have positive effects that will benefit the Muslims in that country, such as supporting their position, conveying their requests to the decision makers and those who are in charge of the country, and protecting their religious and worldly interests.

(iii) The Muslim’s participation in these elections should not lead to him neglecting his religious duties.

And Allaah is the source of strength. May Allaah send blessing and peace upon our Prophet Muhammad and his family and companions.
http://www.themwl.org/Fatwa/default.aspx?d=1&cidi=167&l=AR&cid=17

abuhatm said...

bismillahi alrahmani alraheem
alahmdulillah wassalatu wassalamu ala rasoolillah.

It is the duty of every muslim and every salafee to follow the deen in every matters to best of his possibilities and a muslim always have naseeha to his brother muslims.

In kerala among our brothers there are the following three stands regarding the elections. Keep away from the first.

1. The democracy is not Islamic. It is kufr and voting is shirk. keep away from the system even if that may cause fitna and you end up in the Jail. This was the idea of Maudoodee and later the same call came from Dammaj with a cover of salafiya.

2. ُEven if the democratic system is un-islamic and was introduced by the west and non-muslims as far as we are living under such a system it is important to vote for the aslah ( best interest ) for muslimeen. Look at the individual and not the party. ( many salafi brothers may vote a better muslim individual on this ground. there many fatwas to support this )

http://www.youtube.com/watch?v=huziwX3tYfo

So my Naseeha to those who participate in this elections with a good intention is to keep away from all haram like... photography, music, mixing, smoking, etc....

3. In kerala there is a Jama3athul muslimeen with a leadership and strength. Rabita . they have many ministries in the current government. be with them and do not go against them. advice them and help them to maintain the muslim social fabric in kerala by voting their candidates. It is from the manhaj of salaf to be with the Jama3athul muslimeen and its Imam if one exist. This is my stand.

The first stand is dangerous and haddadees and dammajees promote that. keep away from them.

The second opinion is general and applicable to anywhere in muslim or non-muslim land and for parts of India if there is no rabita candidate.

The third one which is specific where there is a single muslim jama3a.

Another point ; Assuming that voting is not shirk but it is a dharoora in such a minority situation, we should vote for the best interest of muslims Then the next question comes... who will make a correct judgement on who is aslah for the muslims? every individual muslim by himself? do he has the knowledge and experience to do that ? If yes it is fine ...But the majority of the Ummah need some one else to guide them. And this is what Rabita can do in India. Its leader strives to protect the interest of the ummah and do appoint candidates in each constituency for the unity and strength of muslims. and this is continuing for the last 65 years. May Allah protect the muslims and keep us away from all kind of fitna.

Those youngsters who think that muslims league is just another political party may listen this.

AbduSsamad Pookkottur-Muslim League Samudayathinu Anivaryathayo -1

http://www.youtube.com/watch?v=gq65c_vhlQE

Abdu Samad Pookkottur-Muslim League Samudayathinu Anivaryathayo -2

http://www.youtube.com/watch?v=M4exAXb-4Eg

So Voting is NOT Shirk...Vote for the aslah ....let us pray for the best for the muslim ummah in kerala. May Allah make what ever these brothers doing good of the muslim unity and the salafee dawa in kerala.

Subhanakallahumma wabihamdika ashadu an laaialaha illa anta astagfiruka wa atoobu ilyk,

Bushair
Riyadh.