All praise be to Allah, the Lord of the Worlds,
ഇന്ത്യന്‍ മുസ്ലിങ്ങളെ വിശിഷ്യാ
കേരളത്തിലെ സലഫികളെ അവരുടെ രാഷ്ട്രിയ
നിലപാടുകളുടെ പേരില്‍ ഫതവകള്‍ ആസ്ഥാനത് ഉദ്ധരിച്ചു കൊണ്ട് കുഫരും ശിര്‍ക്കും
ആരോപിക്കുവാന്‍ പാടുപെടുന്ന സംഘടന ശുരൂത് വാദകാര്‍
വായിച്ച് മനസിലാകുവാന്‍, ചില പഴയ ഓര്‍മ്മപെടുതലുക്കള്‍..........
ഇന്ത്യാ രാജ്യവുമായി ഒരു നിലക്കും
മുസ്ലിംകള്‍ക്ക് പൊരുത്തപ്പെടാന്‍ കഴിയില്ലെന്നാണ് മൌദൂദി കണ്ടെത്തിയത്. അവര്‍
സ്വാതന്ത്യ്ര സമരത്തില്‍ നിന്നു വിട്ടുനിന്നു. മൌദൂദിയും കുറച്ചാളുകളും
വിട്ടുനിന്നതു കൊണ്ട് കാര്യമായി പ്രതികരണമുണ്ടായില്ല എന്നതു ശരി തന്നെ. എന്തിന്റെ
പേരിലാണ് വിട്ടുനിന്നത് എന്നതാണ് പ്രശ്നം. സ്വാതന്ത്യ്രത്തിനു ശേഷം ഇസ്ലാമികഭരണം
നടത്താന്‍ അവസരമുണ്ടാവില്ലെങ്കില്‍ അത്തരം സ്വാതന്ത്യ്രസമരത്തിന് ആയിരംവട്ടം ശാപം
എന്നാണ് അദ്ദേഹം പറഞ്ഞത്. അതിനുവേണ്ടിയുള്ള ചെറിയൊരു ശ്രമം പോലും ഹറാമാണെന്ന്
അദ്ദേഹം വിധിച്ചു. ബ്രിട്ടീഷുകാരന്‍ പോയി ഇന്ത്യക്കാരന്‍ ഭരണാധികാരിയായാല്‍ ‘ലാത്ത പോയി മനാത്ത
വന്നു’ എന്ന
വ്യത്യാസമേയുള്ളൂ എന്നും രണ്ടും ശിര്‍ക്കും കുഫ്റുമാണെന്നുമാണ് അദ്ദേഹത്തിന്റെ
വാദം. മൌദൂദി എഴുതി:
‘സ്വാതന്ത്യ്രത്തിനു വേണ്ടിയുള്ള ഈ സമരമെല്ലാം സാമ്രാജ്യത്വദൈവത്തെ
കുടിയിറക്കി ജനാധിപത്യദൈവത്തെ ഭരണത്തിന്റെ ശ്രീകോവിലില്‍ പ്രതിഷ്ഠിക്കാനാണെങ്കില്‍
മുസ്ലിമിനെ സംബന്ധിച്ചേടത്തോളം രണ്ടും തുല്യമാണ്. ലാത്ത പോയി മനാത്ത വന്നു എന്നു
മാത്രം. ഒരു കള്ളദൈവത്തിനു പകരം മറ്റൊരു കള്ളദൈവം വന്നു എന്നു മാത്രം.
അസത്യത്തിനുള്ള അടിമത്തം അങ്ങനെത്തന്നെ നിലനില്‍ക്കുകയും ചെയ്തു. ഏതു മുസ്ലിമാണ്
ഇതിന്നു സ്വാതന്ത്യ്രം എന്നു പറയുക?’ (മുസല്‍മാന്‍ ഔര്‍ മൌജൂദാ സിയാസീ കശ്മകശ് പേ.97,98)
‘ഇംഗ്ളീഷുകാരനായ അമുസ്ലിമില്‍ നിന്ന് ഇന്ത്യക്കാരനായ അമുസ്ലിമിലേക്കു
നീങ്ങുകയാണ് ഈ സ്വാതന്ത്യ്രസമരത്തിന്റെ ഫലം. ആദ്യമേ ഞാന്‍ പറഞ്ഞതു പോലെ, മുസ്ലിമിനെ
സംബന്ധിച്ചേടത്തോളം ഇത്തരമൊരു സമരം ഹറാമാണ് എന്നത് ഖണ്ഡിതമായ കാര്യമാണ്. മാത്രമല്ല, ഇത്തരമൊരു നീക്കം
നടക്കുമ്പോള്‍ അതു മൂകമായി നോക്കി നില്‍ക്കുകയെന്നതും മുസ്ലിമിന്ന് ഹറാമാണ്’. (തഹ്രീകേ ആസാദി ഔര്‍
മുസല്‍മാന്‍, പേ.81)
‘പ്രജായത്തം നടപ്പില്‍ വരുത്താനായി സമരം ചെയ്യുന്ന
കപടവിശ്വാസികളെക്കുറിച്ച് ഞാനെന്തു പറയാനാണ്?’ എന്നാണ് മൌദൂദി ചോദിച്ചത്. (ഖുത്തുബാത്ത് പേ.140)
മൌദൂദി ജനാധിപത്യ മതേതര
വിരുദ്ധനായിരുന്നു. മാത്രമല്ല, ജനാധിപത്യം ഒരിക്കലും പൊറുക്കാത്ത പാപമായ ശിര്‍ക്ക് അഥവാ
ബഹുദൈവത്വമാണെന്നാണദ്ദേഹം വിധിയെഴുതിയത്. അത്തരം വ്യവസ്ഥിതി വാഴുന്നിടത്ത് ഇസ്ലാം
വെറും ജലരേഖ മാത്രമായിരിക്കുമെന്നും അവ തമ്മില്‍ യോജിക്കുന്ന ഒറ്റ പോയിന്റുമില്ല
എന്നും അദ്ദേഹം പ്രഖ്യാപിച്ചു. എങ്കില്‍ ഇന്ത്യരാജ്യത്തെ മുസ്ലിംകളുടെ
ഇസ്ലാമിനെക്കുറിച്ച്, ചുരുങ്ങിയത്
തങ്ങളുടെ ഇസ്ലാമിനെക്കുറിച്ചെങ്കിലും മൌദൂദിസ്റ്റുകള്‍ക്ക് എന്താണു പറയാനുള്ളത്? അത് വെറും
ജലരേഖയാണോ? മൌദൂദി എഴുതുകയും
ജമാഅത്തുകാര്‍ ഈ വിഷയകമായി പ്രചരിപ്പിക്കുകയും ചെയ്യുന്നതെന്തെന്ന് കാണുക:
‘ചുരുക്കത്തില്‍ താത്വികമായും കര്‍മപരമായും ദീനും സെക്യുലറിസവും
പരസ്പരവിരുദ്ധമാണ്. നേര്‍ക്കു നേരെയുള്ളത് അവ രണ്ടില്‍ ഏതെങ്കിലുമൊന്നിനോടു മാത്രം
പൂര്‍ണബന്ധം സ്ഥാപിച്ച് മറ്റേതിനെ സന്തോഷത്തോടെ യാത്രയാക്കുകയെന്നുള്ളതാണ്. ഒരേ
സമയത്ത് രണ്ടു ദൈവങ്ങളെ അനുസരിക്കുക സാധ്യമല്ല തന്നെ’. (പ്രബോധനം പു.5, ലക്കം5, 1952)
‘മുസല്‍മാന്‍മാരെ സംബന്ധിച്ചേടത്തോളം, ഞാനിതാ അവരോടു തുറന്നു പ്രസ്താവിക്കുന്നു: ആധുനിക മതേതര ദേശീയ ജനാധിപത്യം
നിങ്ങളുടെ ഇസ്ലാമിന്നും ഈമാനിന്നും കടകവിരുദ്ധമാണ്. നിങ്ങളതിന്റെ മുമ്പില്‍ സര്‍വാത്മനാ
തല കുനിക്കുകയാണെങ്കില്‍ നിങ്ങളുടെ വിശുദ്ധ ക്വുര്‍ആനിനെ പുറകോട്ടു
വലിച്ചെറിയലായിരിക്കും. നിങ്ങളതിന്റെ സ്ഥാപനത്തിലും നടത്തിപ്പിലും പങ്കു
വഹിക്കുകയാണെങ്കില്‍ നിങ്ങളുടെ തിരുദൂതനോടു ചെയ്യുന്ന കടുത്ത വഞ്ചനയായിരിക്കും.
നിങ്ങളതിന്റെ കൊടി പിടിക്കുകയാണെങ്കില്‍ നിങ്ങളുടെ ദൈവത്തിനെതിരെ രാജദ്രോഹക്കൊടി
ഉയര്‍ത്തലായിരിക്കും. ഏതൊരു പരിശുദ്ധ ഇസ്ലാമിന്റെ പേരില്‍ മുസ്ലിംകളെന്നു നിങ്ങള്‍
സ്വയംഅവകാശപ്പെടുന്നുണ്ടോ അതിന്റെ ആത്മാവും ഈ വിശുദ്ധവ്യവസ്ഥിതിയുടെ ആത്മാവും
തമ്മില്‍ തുറന്ന സമരമാണ്. അതിന്റെ മൌലികതത്വങ്ങളും ഇതിന്റെ മൌലികതത്വങ്ങളും
തമ്മില്‍ പ്രത്യക്ഷ സംഘട്ടനമാണ്. അതിന്റെ ഓരോ ഘടകവും ഇതിന്റെ ഓരോ ഘടകവുമായി
സന്ധിയില്ലാത്ത യുദ്ധമാണ്. പ്രസ്തുത വ്യവസ്ഥിതിയുമായി ഇസ്ലാം യോജിക്കുന്ന ഒറ്റ
പോയിന്റുമില്ല. ആ വ്യവസ്ഥിതി അധികാരം വാഴുന്നിടത്ത് ഇസ്ലാം വെറും ജലരേഖയായിരിക്കും’. (മൌദൂദി, ജമാഅത്തെ
ഇസ്ാലമിയുടെ സന്ദേശം പേ.32)
അതാണ് ജമാഅത്തെ ഇസ്ലാമിയുടെ എന്നത്തെയും
വാദം. അവര്‍ എഴുതുന്നു:
‘പ്രജാധിപത്യമായാലും ഏകാധിപത്യമായാലും ഫലത്തില്‍ വ്യത്യാസമില്ല. രണ്ടും
സൃഷ്ടികളുടെ ആധിപത്യം തന്നെ. തമ്പുരാക്കളുടെ എണ്ണത്തില്‍ മാത്രമാണ് വ്യത്യാസം.
പ്രജാധിപത്യത്തില്‍ ഒന്നിലധികം തമ്പുരാക്കള്‍ ദിവ്യത്വം വാഴുകയും നിയമവ്യവസ്ഥകള്‍
അവതരിപ്പിക്കുകയും ചെയ്യുന്നു. ഏകാധിപത്യത്തിലാവട്ടെ ഒരു ദൈവം തന്റെ
മന്ത്രിമാരുടേയും ഉപദേഷ്ടാക്കളുടേയും സഹായത്തോടുകൂടി ദിവ്യത്വം നടത്തുന്നു. രണ്ടും
ശിര്‍ക്കു തന്നെ’ (ശിര്‍ക്ക് അഥവാ
ബഹുദൈവത്വം).
ഇസ്ലാമികമല്ലാത്ത ഏതു ഭരണകൂടത്തിനു കീഴില്‍
ജീവിക്കുന്നവനും മുശ്രിക്കു തന്നെ എന്ന ഈ വാദം ജമാഅത്തുകാരന്റെ ഒരു പഴയകാലവാദം
മാത്രമല്ല, 1988ല്‍ ആദ്യമായി
പ്രസിദ്ധീകരിച്ച ‘ജമാഅത്തെ
ഇസ്ലാമിയും വിമര്‍ശകരും’എന്ന പുസ്തകത്തില്‍
ശൈഖ് മുഹമ്മദ് കാരക്കുന്ന് (ജമാഅത്ത് കേരള അസി.അമീര്‍) എഴുതുന്നു:
‘ആധുനിക ലോകത്ത് തൌഹീദിനെതിരെ ഉയര്‍ന്നുവന്ന അതിശക്തമായ
വെല്ലുവിളികളിലൊന്നാണ് സാമൂഹിക സാമ്പത്തിക രാഷ്ട്രീയ മേഖലകളിലെ നിമനിര്‍മാണത്തിന്റെ
പരമാധികാരം ജനങ്ങള്‍ക്കാണെന്ന സിദ്ധാന്തം. ഇന്ത്യന്‍ ഭരണവ്യവസ്ഥയുടെ അടിസ്ഥാനവും
അതു തന്നെ. ജനാധിപത്യം തൌഹീദിനെതിരെ ഉയര്‍ന്നു വന്ന ശിര്‍ക്കാണെന്നും ആ ശിര്‍ക്കന്‍
വ്യവസ്ഥയില്‍ അധിഷ്ഠിധമാണ് ഇന്ത്യന്‍ ഭരണകൂടമെന്നും വ്യക്തമാക്കുകയാണ് ഇവിടെ
ചെയ്തിരിക്കുന്നത്. ഈ കാലത്ത് ഉയര്‍ന്നു വന്ന ഏറ്റവും വലിയ ശിര്‍ക്ക്
ജനാധിപത്യമാണത്രെ’.
സംഘടനാ ശുരൂതുകള്‍ പാലികുന്നില്ലാ എന്ന്
പറഞ്ഞു തുടങ്ങി കേരളത്തിലെ സലഫികള്‍ക്ക് നേരെ രാഷ്ട്രിയ കുഫര്‍ ആരോപിക്കുന്ന
ദുരവസ്ഥയിലേക്ക് എത്തിയവര്‍ അടിസ്ഥാനപരമായി മനസിലാകേണ്ടുന്ന ചില വസ്തുതകള്‍ അവരെ
ഓര്‍മിപ്പികട്ടെ ..............
ഈജിപ്തിന്റെ ആധിപത്യം മുഴുവന്‍
എനിക്കാണെന്ന് വാദിച്ച ഫിര്‍ഔന്റെ പ്രജയും ഭാര്യയുമായി ജീവിച്ച ആസിയാ ബീവിയെ
സത്യവിശ്വാസികള്‍ക്ക് മാതൃകയായി ഖുര്‍ആന്‍ പ്രഖ്യാപിക്കുമ്പോള്‍ അത്തരമൊരു ജീവിതം
നയിക്കുന്നത് ശിര്‍ക്കും കുഫ്റുമാണെന്ന് വാദിച്ച് മൌദൂദി ഖുര്‍ആനിന് എതിരാവുന്നു.
യൂസുഫ് (അ) അമുസ്ലിം രാജാവിന്റെ കീഴില്‍
ജീവിക്കുക മാത്രമല്ല, തന്റെ ആദര്‍ശത്തിന്
കോട്ടം പറ്റാതെ തന്നെ മന്ത്രിസ്ഥാനം ചോദിച്ചു വാങ്ങിയ ചരിത്രവും വിശുദ്ധ ക്വുര്‍ആന്‍
വിവരിക്കുന്നുണ്ട്. ക്രിസ്ത്യാനിയായ നജ്ജാശിയുടെ കീഴില്‍ അച്ചടക്കം പുലര്‍ത്തി
അബ്സീനിയയില്‍ കഴിച്ചു കൂട്ടിയ സ്വഹാബത്തിന്റെ മാതൃകയും മൌദൂദിക്കും
മൌദൂദിസ്റ്റുകള്‍ക്കും അന്യമാണ്.
ഇനി നിങ്ങള്‍ തീരുമാനികുക്ക; സത്യവിശ്വാസികള്‍ക്ക് മാതൃകയായി ഇസ്ലാം
പരിജയപെടുത്തിയ മഹാന്മാരുടെ മാത്രക സീകരികണമോ അതോ ജമാതുകാര്‍ പോലും കൈയൊഴിഞ്ഞ ആ
പൊടി പിടിച്ച് തുരുമ്പിച്ച വികല ആശയങ്ങള്‍ ഈ കേരളകരയില്‍ മലയാളി സമൂഹത്തിനിടയില്‍
പ്രച്ചരിപികണമോയെന്ന്!! അള്ളാഹു അനുഗ്രഹികുമാരാവട്ടെ
No comments:
Post a Comment