Tuesday, March 29, 2016

ലാത്തയും മനാത്തയും പിന്നെ അബ്ദുല്‍ മുഹ്സിന്‍ ഐദിദും


ബ്രിട്ടിഷ് ഭരണം മാറി ഇന്ത്യയില്‍ ഒരു മതേത്വര ജനാധിപത്യ ഭരണകൂട്ടം വന്നപ്പോള്‍ അതിനെ ലാത്തപോയി മന്നാത്ത വന്നു  എന്നാണ് ജമാത്തെ(ഇസ്ലാമി) നേതാവ് മൌദൂദി പറഞ്ഞിരുന്നത്. ലാത്തയും മനാത്തയും മക്കയിലെ മുഷ്‌രിക്കുകൾ ആരാധിച്ചിരുന്ന അവരുടെ ഇലാഹുകളായിരുന്നു എന്നാണ് വിശുദ്ധ ഖുര്‍ആന്‍ പറയുന്നത്. എന്നാല്‍ ഭരണാധികാരിയെ ഇലാഹാക്കിയിരുന്ന, ഭരണകൂട്ടാതെ (state) ദീന്‍ ആയികണ്ടിരുന്ന മൌദുധിയുടെ ഈ ഇസ്ലാമികവിരുദ്ധ ആശയത്തെ സലഫികള്‍ ശക്തമായി എതിര്‍ത്ത്‌ തോല്പിച്ച ചരിത്രം അറിയാത്ത ചില മൌലവിമാര്‍ സലഫികളുടെപേരില്‍ ഇന്ന് അവകാശപെടുന്നത് ലാത്തപോയി മന്നാത്ത വന്നു എന്ന മൌദുധിയുടെ വികലവാദം തികച്ചും ശരിയായിരുന്നുവത്രെ?!! ബ്രിട്ടിഷ് ഭരണം ഒരു ഇലാഹായിരുന്നോ?! ജനാധിപത്യം മറ്റൊരു ഇലാഹാണോ ?! ഇങ്ങിനെ ഒരു ഇലാഹില്‍ നിന്നും മറ്റൊരു ഇല്ലാഹിനെ പകരം വെക്കുകയാണോ സ്വാതന്ത്രത്തിലൂടെ ചെയ്തത് ?!!
ബ്രിട്ടീഷുകാരന്‍ പോയി ഇന്ത്യക്കാരന്‍ ഭരണാധികാരിയായാല്‍ ‘ലാത്ത പോയി മനാത്ത വന്നു’ എന്ന വ്യത്യാസമേയുള്ളൂ എന്നും രണ്ടും ശിര്‍ക്കും കുഫ്റുമാണെന്നുമാണ് മൌദൂദി വാദിച്ചത്. മൌദൂദി എഴുതി:

സ്വാതന്ത്യ്രത്തിനു വേണ്ടിയുള്ള ഈ സമരമെല്ലാം സാമ്രാജ്യത്വദൈവത്തെ കുടിയിറക്കി ജനാധിപത്യദൈവത്തെ ഭരണത്തിന്റെ ശ്രീകോവിലില്‍ പ്രതിഷ്ഠിക്കാനാണെങ്കില്‍ മുസ്ലിമിനെ സംബന്ധിച്ചേടത്തോളം രണ്ടും തുല്യമാണ്. ലാത്ത പോയി മനാത്ത വന്നു എന്നു മാത്രം. ഒരു കള്ളദൈവത്തിനു പകരം മറ്റൊരു കള്ളദൈവം വന്നു എന്നു മാത്രം. അസത്യത്തിനുള്ള അടിമത്തം അങ്ങനെത്തന്നെ നിലനില്‍ക്കുകയും ചെയ്തു. ഏതു മുസ്ലിമാണ് ഇതിന്നു സ്വാതന്ത്യ്രം എന്നു പറയുക?’ (മുസല്‍മാന്‍ ഔര്‍ മൌജൂദാ സിയാസീ കശ്മകശ് പേ.97,98).

അബ്ദുല്‍ മുഹ്സിന്‍ ഐദിദ് മൌദൂദിയുടെ ഈ വികല വീക്ഷണതെയാണ് ശരിയായ  നിലപാടായി അവതരിപിക്കുന്നതും ഇതിന്റ്റെ പേരില്‍ കേരളത്തിലെ  മുജാഹിദ്  പണ്ഡിതന്മാരെ ഇകഴ്ത്തുന്നതും ?!!! (ഈ ലിങ്കില്‍  ലഭ്യം  https://www.dropbox.com/s/vhprbjjkqc8tvaa/Abdul%20muhsin%20and%20Maududi.mp3?dl=0)
എന്നാല്‍ മൌദൂദിയുടെ ഇത്തരം  വിത്യയാനം കാരണമായി അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന ഇന്ത്യയിലെ തലയെടുപ്പുള്ള പല പണ്ഡിതരും  രാജിവച്ചു. മന്‍ദൂര്‍ നുഅ്മാനി, അബുല്‍ഹസന്‍ അലിഹസന്‍ നദവി, അമീന്‍ അഹ്സന്‍ ഇസ്ലാഹി, വഹീദുദ്ദീന്‍ ഖാന്‍ തുടങ്ങിയവര്‍ ആ  കൂട്ടത്തില്‍ പ്രധാനികളാണ്. പലരും അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങള്‍ക്ക് മറുപടി എഴുതുകയും ചെയ്തു. തന്റെ വീക്ഷണം സ്ഥാപിക്കാന്‍ വേണ്ടി സയ്യിദ് മൌദൂദി ഇസ്ലാമിലെ അതിപ്രധാനമായ വിഷയങ്ങളില്‍ വരെ കൈയേറ്റം നടത്തി. ഇലാഹ്, റബ്ബ്, ഇബാദത്ത്, ദീന്‍ തുടങ്ങിയ ഇസ്ലാമിന്റെ നിര്‍ണായകമായ സാങ്കേതികശബ്ദങ്ങളെക്കുറിച്ച് മുസ്ലിംലോകം മുഴുവന്‍ ഇരുട്ടിലാണെന്ന് അദ്ദേഹം പ്രസ്താവിച്ചു. ഇസ്ലാമിന് അന്യമായ വ്യാഖ്യാനങ്ങള്‍ തന്റെ പുത്തന്‍വാദം സ്ഥാപിക്കുന്നതിനായി അദ്ദേഹം വച്ചുകെട്ടുകയും ചെയ്തു.
മുസ്ലിം ലോകം ഇന്നേവരെ പറയാതവിധത്തില്‍ ഭരണകൂട്ടങ്ങളെ ഇലാഹാക്കി അവയെ സാമ്രാജ്യത്വദൈവമെന്നും ജനാധിപത്യദൈവമെന്നും അവതരിപികുക്കയും ആ ഭരണകൂട്ടങ്ങള്‍ക്കുള്ള അനുസരണം അവര്‍ക്കുള്ള  ഇബാദത്തായി വ്യാഖ്യാനിക്കുകയും ചെയ്തു. ഈ വികലമായ ചിന്താഗതിയാണ് ബ്രിട്ടിഷ് ഭരണത്തെ മക്കയിലെ മുശ്രിക്കുകള്‍ ആരാധിച്ചിരുന്ന ലാത്തയായും ഇന്ത്യയെ മന്നാതയായും ദുര്‍വ്യാഖ്യാനികുവാന്‍ മൌദൂധിയെ പ്രേരിപിച്ചത്‌!! എന്നാല്‍  ‘സലഫിയത്’ അവകാശപെടുന്ന അബ്ദുല്‍ മുഹ്സിന്‍ ഐദിദിനെ ഇത്തരത്തില്‍ ഒരു  പിഴച്ച ചിന്താഗതി സീകരിക്കുവാന്‍ എന്ത് പ്രചോദനമാണ് ഉണ്ടായതെന്ന് എത്ര ആലോചിച്ചിട്ടും  മനസിലാക്കുന്നില്ല !!
അല്ലാഹുവല്ലാതെ യാതൊരു ഇലാഹുമില്ല എന്ന്‌ നബി(സ)പ്രഖ്യാപിച്ചപ്പോള്‍ അറബികള്‍ പ്രതികരിച്ചതെങ്ങനെയെന്ന്‌ വിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കുന്നു.

"ഇവന്‍ (മുഹമ്മദ്‌) പല ഇലാഹുകളെ ഒരൊറ്റ ഇലാഹാക്കിയിരിക്കയാണോ?.തീര്‍ച്ചയായും ഇത്‌ അല്‍ഭുതകരമായ ഒരു കാര്യം തന്നെ.അവരിലെ പ്രധാനികള്‍ (ഇപ്രകാരം പറഞ്ഞുകൊണ്ട്‌)പോയി.നിങ്ങള്‍ മുന്നോട്ട്‌ പോയിക്കൊള്ളുക.നിങ്ങളുടെ ഇലാഹുകളുടെ കാര്യത്തില്‍ നിങ്ങള്‍ ക്ഷമാപൂര്‍വ്വം ഉറച്ചുനില്‍ക്കുകയും ചെയ്യുക.തീര്‍ച്ചയായും ഇത്‌ ഉദ്ദേശ്യപൂര്‍വ്വം ചെയ്യപ്പെടുന്ന ഒരു കാര്യം തന്നെയാകുന്നു".(38:5,6)

മുഹമ്മദ്‌ നബി(സ) പല ഇലാഹുകളെ ഒരൊറ്റ ഇലാഹാക്കി എന്ന്‌ ആക്ഷേപിച്ച എതിരാളികള്‍ എന്താണ്‌ ഉദ്ദേശിച്ചത്‌?കിസ്‌റാ,ഖൈസര്‍ എന്നീ ചക്രവര്‍ത്തികളേയും അറേബ്യന്‍ നാടുവാഴികളേയും നിഷ്കാസനം ചെയ്തുകൊണ്ട്‌ അല്ലാഹുവെ മാത്രം ഭരണാധികാരിയായി അദ്ദേഹം വാഴിച്ചു എന്നാണോ?അതല്ല,ലാത്ത,ഉസ്സ,മനാത്ത തുടങ്ങിയ ആരാധ്യരെ തള്ളിപ്പറയുകയും അല്ലാഹുവെ മാത്രം ആരാധ്യനായി പ്രഖ്യാപിക്കുകയും ചെയ്തുവെന്നാണോ?സയ്യിദ്‌ മൗദൂദിയും അനുചരന്മാരും തൗഹീദിനെ രാഷ്ട്രീയമായി വ്യാഖ്യാനിക്കുന്നതിനു മുന്‍പ്‌ ഈ വിഷയത്തില്‍ ആര്‍ക്കും ആശയക്കുഴപ്പമുണ്ടായിരുന്നില്ല. അല്ലാഹുവും റസൂലും(സ) തള്ളിപ്പറഞ്ഞ ഇലാഹുകള്‍ ആരായിരുന്നുവെന്ന്‌ വിശുദ്ധ ഖുര്‍ആന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്‌.
"ലാത്തയേയും,ഉസ്സയേയും പറ്റി നിങ്ങള്‍ ചിന്തിച്ചുനോക്കിയിട്ടുണ്ടോ?വേറെ മൂന്നാമതായുള്ള മനാത്തയെപറ്റിയും(സന്താനമായി )നിങ്ങള്‍ക്കു ആണും അല്ലാഹുവിന്‌ പെണ്ണുമാണെന്നോ?എങ്കില്‍ അത്‌ നീതിയില്ലാത്ത ഒരു ഓഹരിവക്കല്‍ തന്നെ.നിങ്ങളും നിങ്ങളുടെ പിതാക്കളും നാമകരണം ചെയ്ത ചില പേരുകളല്ലാതെ മറ്റൊന്നുമല്ല അവ(ആ ദേവതകള്‍).അവയെപറ്റി അല്ലാഹു യാതൊരു പ്രമാണവും ഇറക്കിതന്നിട്ടില്ല.ഊഹത്തേയും മനസ്സുകള്‍ ഇച്ഛിക്കുന്നതിനേയും മാത്രമാണ്‌ അവര്‍ പിന്തുടരുന്നത്‌.അവര്‍ക്ക്‌ തങ്ങളുടെ രക്ഷിതാവിങ്കില്‍ നിന്ന്‌ സന്‍മാര്‍ഗം വന്നിട്ടുണ്ട്‌ താനും."(വി.ഖു 53:19-23)

ബ്രിട്ടീഷ്‌ ഗവണ്‍മെന്‍റിനെ ലാത്തയായും ഇന്ത്യാ ഗവണ്‍മെന്‍റിനെ മനാത്തയായും ചിത്രീകരിച്ചുകൊണ്ട്‌ ഇന്ത്യന്‍ മുസ്ലിങ്ങള്‍ക്കെതിരില്‍ ശിര്‍ക്ക്  ആരോപിക്കുവാന്‍  മൌദൂദി എങ്ങിനെ  പണിയെടുത്തുവോ അതെ ജോലിയാണ്  അബ്ദുല്‍ മുഹ്സിനും കൂടെയുള്ളവരും “സലഫിയതിന്റ്” മറവില്‍ ചെയുന്നത്. ലാത്ത,ഉസ്സ,മനാത്ത എന്നിവ അറേബ്യ ഭരിച്ചിരുന്ന രാജാക്കന്മാരുടെ പേരുകളല്ലെന്നും അല്ലാഹുവിെ‍ന്‍റ പെണ്‍മക്കള്‍ എന്ന്‌ വാദിച്ചുകൊണ്ട്‌ അറബികള്‍ പ്രതിഷ്ഠിച്ചിരുന്ന ദേവതാവിഗ്രഹങ്ങളായിരുന്നു അവയെന്നും ഇസ്ലാമിെ‍ന്‍റ ബാലപാഠങ്ങള്‍ പഠിച്ചവര്‍ക്കെല്ലാം അറിയാം.ഉപര്യുക്ത ഖുര്‍ആന്‍ വചനങ്ങളില്‍ നിന്നും ആ കാര്യം സംശയാതീതമായി തെളിയുകയും ചെയ്യുന്നുണ്ട്.
കൂടുതല്‍  ഈ  വിഷയവുമായി  അദ്ദേഹം പഠനം നടത്തിയാല്‍ ഇന്ഷ അള്ള ഇത്തരത്തിലുള്ള  വളരെ ഗൌരവമായ അബദ്ധങ്ങള്‍ തിരുത്തുവാന്‍ സാധിക്കും അതിന്  എല്ലാ  മുന്‍വിധികളും വിരോധവും മാറ്റിവെക്കുവാന്‍ കഴിയേണ്ടതുണ്ടെന്ന് ഓര്‍മ്മപെടുത്തുന്നു.

അള്ളാഹു അവന്റ്റെ  ദീന്‍ ഏതു പ്രതിസന്ധിയിലും മുറുക്കെ പിടിച്ചു ജീവിക്കുവാന്‍  നാം ഏവരെയും സഹായികുമാരാവട്ടെ. എല്ലാ പിഴച്ച ചിന്താഗതികളില്‍ നിന്നും നാം ഏവരെയും കാത്ത് സംരക്ഷികുമാരാവട്ടെ 

Courtesy - Cheriyamundam Abdul Hameed Madani  



ഇന്ത്യന്‍ മുസ്ലിങ്ങളുടെ നിലപാട് നവ ഇഖുവാനി ചിന്തകര്‍ മനസിലാകുവാന്‍

അല്ലാഹുവേക്കാള്‍ മറ്റാര്‍ക്കും മുന്‍ഗണന നല്‍കാത്ത,ദൈവിക നിയമങ്ങള്‍ക്ക്‌ തുല്യമായി മനുഷ്യനിര്‍മിത നിയമങ്ങളെ ഗണിക്കാത്ത,ഇസ്ലാമിന്‌ വിരുദ്ധമാകാതിരിക്കുക എന്ന ഉപാധിയോടെ മാത്രം സര്‍ക്കാര്‍ നിയമങ്ങള്‍ അനുസരിക്കുന്ന മുസ്ലിങ്ങളുടെ മേല്‍ ശിര്‍ക്ക്‌ (ബഹുദൈവവിശ്വാസം) ആരോപിക്കുകയെന്നത് മഹാ അപരാധമാണ്.
അല്ലാഹുവിന്‍റ നിയമങ്ങള്‍ക്ക്‌ വിരുദ്ധമല്ലാത്ത കാര്യങ്ങളില്‍ ഭരണാധികളെ അനുസരിച്ചതി‍ന്‍റ പേരില്‍ യാതൊരു വിഭാഗത്തേയും അല്ലാഹുവിെ‍ന്‍റ കിതാബിലോ റസൂലി(സ)ന്‍റ വചനങ്ങളിലോ മുശ്‌രിക്കുകളായി ചിത്രീകരിച്ചിട്ടില്ലാതിരിക്കെ,നിരപരാധികളായ മുസ്ലിങ്ങളെ 'രാഷ്ട്രീയ മുശ്‌രിക്കു'കളാക്കുന്ന നിലപാടിനോട്‌ സലഫികള്‍ക്ക്‌ യോജിക്കാനാവില്ല.
ആരാധ്യന്‍ അല്ലാഹു മാത്രം എന്ന അതിപ്രധാന വിഷയത്തെ പുറകോട്ട്‌ മാറ്റിയിട്ട്‌ വിശ്വാസികള്‍ക്കിടയില്‍ തര്‍ക്കമില്ലാത്ത വിധികര്‍തൃത്വത്തിന്‍റയും രക്ഷാകര്‍തൃത്വത്തിന്‍റയും വിഷയത്തില്‍ ചര്‍ച്ച കേന്ദ്രീകരിക്കുകയാണ്‌ ഇഖുവാനികളെപോലെ ഈ കൂട്ടരും ചെയ്യുന്നത്‌.
വിശ്വാസികളുടെ സമൂഹത്തില്‍ ഏറ്റവും കൂടുതല്‍ വ്യതിയാനങ്ങള്‍ ഉണ്ടായിട്ടുള്ളത്‌ 'ഇലാഹ്‌' അല്ലാഹു മാത്രം എന്ന ആശയത്തി‍ന്‍റ കാര്യത്തിലാണ്‌. ആരാധനയൊ അതി‍ന്‍റ സാരാംശമായ പ്രാര്‍ത്ഥനയോ അല്ലാഹുവല്ലാത്തവര്‍ക്ക്‌ പ്രത്യക്ഷമായോ പരോക്ഷമായോ അര്‍പ്പിക്കുന്നതിനെ പലവിധത്തില്‍ ന്യായീകരിക്കുന്ന പ്രവണതയാണ്‌ ഇന്ത്യന്‍ മുസ്ലിങ്ങള്‍ക്കിടയിലും വ്യാപകമായി കാണപ്പെടുന്നത്‌. അതിനാല്‍ ഈ വിഷയകമായ തിരുത്തലിനും ബോധവല്‍ക്കരണത്തിനുമാണ്‌ മുന്തിയ പരിഗണന നല്‍കേണ്ടത്‌ എന്നാണ് സലഫികള്‍ മനസിലാക്കിയിട്ടുള്ളത്.
പരമമായ അര്‍ത്ഥത്തിലുള്ള വിധികര്‍ത്താവ്‌, രക്ഷാധികാരി, രക്ഷിതാവ്‌ എന്നീ സ്ഥാനങ്ങളൊന്നും അല്ലാഹുവല്ലാത്തവര്‍ക്ക്‌ ഇവിടത്തെ വിശ്വാസമുള്ള മുസ്ലിങ്ങളാരും കല്‍പിക്കുന്നില്ല. വിശ്വാസമില്ലാത്തവരും ഭൗതികവാദത്തി‍ന്‍റ സ്വാധീനത്തിലകപ്പെട്ടു പോയവരുമായ മുസ്ലിം നാമധാരികള്‍ അല്ലാഹുവി‍ന്‍റ വിധികര്‍ത്തൃത്വവും യജമാനത്വവും നിഷേധിക്കുന്നുണ്ടാകും. അവരോട്‌ ആദ്യമായി പ്രബോധനം ചെയ്യേണ്ടത്‌ ദൈവാസ്തിക്യത്തെക്കുറിച്ചാണ്‌. പ്രപഞ്ചത്തിനൊരു സ്രഷ്ടാവുണ്ടെന്ന്‌ അവര്‍ അംഗീകരിച്ചു കഴിഞ്ഞാല്‍ അവന്‍ മാത്രമാണ്‌ ആരാധ്യന്‍ എന്ന വിശ്വാസം സ്വീകരിക്കാന്‍ അവരെ ആഹ്വാനം ചെയ്യുന്നതോടൊപ്പം അവന്റ്റെ പരമമായ വിധികര്‍ത്തൃത്വത്തേയും രക്ഷാകര്‍ത്തൃത്വത്തേയും സംബന്ധിച്ച്‌ അവരെ ബോധവല്‍ക്കരിക്കുകയുമാണ് ചെയെണ്ടതെന്നാണ് ഇന്നവരെയുള്ള സലഫികള്‍ വ്യക്തമാകിയ്യിട്ടുള്ളുത്. അതിന് വിരുദ്ധമായി രാഷ്ട്രിയ മേഖലകളില്‍ ചര്‍ച്ചകളെ ഒതുക്കി നിറുത്തി ഇന്ത്യന്‍ മുസ്ലിങ്ങള്‍ക്ക് നേരെ ശിര്‍ക്കും കുഫറും ആരോപിക്കുവാനാണ് ഇഖുവാനികള്‍ ശ്രമിച്ചിരുന്നതും, ഇപ്പോള്‍ ആ പണി മറ്റു ചിലര്‍ ചെയുന്നതും !!
അള്ളാഹു ഏവരെയും നേര്‍മാര്‍ഗത്തില്‍  ആക്കുമാരാവട്ടെ


(കടപാട്: ചെറിയമുണ്ടം അബ്ദുല്‍ ഹമീദ് മദനി) 

ജമാഅത്ത്‌ പരമാധികാരത്തില്‍ നിന്ന്‌ പരമധികാരത്തിലേക്ക്‌

പഴയ കാലത്തേക്ക്‌ തിരിഞ്ഞുനോക്കി പഴയ അമീര്‍ ടി കെ അബ്‌ദുല്ല സാഹിബ് മുജാഹിദ് പ്രസ്ഥാനവുമായുള്ള അടിസ്ഥാന പ്രശ്നത്തെക്കുറിച്ച് ഓര്‍ത്തെടുക്കുന്നത് ഇന്നത്തെ എല്ലാ നവ ഇഖവാനി ''ഗുണകാംക്ഷകരും'' മനസ്സില്‍ കുറിച്ചിട്ട് കൊള്ളട്ടെ. ജമാതിന്റ്റെ ഒന്നാം തിയതി മുതലുള്ള ഈ ആരോപണങ്ങള്‍ക്ക് മുജാഹിദുകള്‍ ആര്‍ജവതോട്ടെ വായയടപ്പന്‍ മറുപടികള്‍ നല്‍ക്കിയിട്ടുണ്ട്.ജമാഅത്ത്‌ പാര്‍ട്ടിയിലെ പുതിയ തലമുറക്ക്‌ അപരിചിതനും പഴയ തലമുറക്ക്‌ ആവേശവുമായിരുന്ന ടി കെ അബ്‌ദുല്ല എന്ന അബ്‌ദുല്ല സാഹിബ്‌ എഴുതുകയാണ്‌:

 ``രാഷ്‌ട്രീയ, സാമൂഹിക മേഖലകളിലുള്ള അല്ലാഹുവിന്റെ പരമാധികാരത്തെ അന്നേ മുജാഹിദ്‌ പ്രസ്ഥാനത്തിലെ പലരും നിഷേധിക്കുന്നുണ്ടോ എന്നതാണ്‌ മൗലിക പ്രശ്‌നം. അടിസ്ഥാന ആദര്‍ശം അംഗീകരിക്കുന്നുവെങ്കില്‍ അവര്‍ സ്വീകരിക്കുന്ന നയനിലപാടുകള്‍ ഇജ്‌തിഹാദി വിഷയം മാത്രമാണ്‌. ജമാഅത്തെ ഇസ്‌ലാമിക്ക്‌ അത്‌ പ്രശ്‌നമാകേണ്ടതില്ല. ഇസ്‌ലാമിന്റെ രാഷ്‌ട്രീയ വ്യവസ്ഥയുമായി ബന്ധപ്പെട്ട നയപരമായ സമീപനം കൈക്കൊള്ളുന്നതിലുപരി, അടിസ്ഥാനം തന്നെ നിഷേധിക്കുന്നതാണ്‌ പ്രശ്‌നം. ഇബാദത്തില്‍ ഇത്വാഅത്ത്‌ ഉള്‍ക്കൊള്ളുന്നില്ലെന്ന വാദം പോലും രാഷ്‌ട്രീയമായി ബന്ധപ്പെട്ടതാണ്‌. ഒരു പദത്തിന്റെ അര്‍ഥത്തിലുള്ള സാങ്കേതികതയല്ല, അല്ലാഹുവിന്‌ രാഷ്‌ട്രീയ ഹാകിമിയ്യത്ത്‌ ഉണ്ടെന്ന്‌ സമ്മതിക്കേണ്ടിവരുമെന്ന ആശങ്കയാണ്‌ മുജാഹിദ്‌ വാദത്തിന്റെ കാതല്‍. ഇപ്പോഴും യഥാര്‍ഥ പ്രശ്‌നം എന്താണെന്ന്‌ സമൂഹത്തിന്‌ മുന്നില്‍ വേണ്ടവിധം വന്നുകഴിഞ്ഞിട്ടില്ല.'' (നടന്നുതീരാത്ത വഴികളില്‍, പ്രബോധനം 22-10-2011, പേജ്‌ 38).

പുതിയ പാര്‍ട്ടിയുമായി ജനാധിപത്യത്തെ കെട്ടിപ്പുണരാന്‍ ഇറങ്ങിത്തിരിച്ച പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇയാളെ കല്ലെടുത്തെറിഞ്ഞെക്കാം? ദൈവത്തിന്റെ പരമാധികാരം `വേണ്ടവിധം' സമൂഹത്തിന്‌ ബോധ്യപ്പെടുത്താന്‍ തുനിഞ്ഞാല്‍ ഒരുപക്ഷെ താങ്കള്‍ എഴുതിക്കൊണ്ടിരിക്കുന്ന കോളം തന്നെ നിര്‍ത്തിവെപ്പിക്കാന്‍ കരുത്തുള്ള പുതിയ ജനാധിപത്യ-ജനപക്ഷ- ജനപ്രിയ-ജനസേവന തത്വങ്ങള്‍ വാരിപ്പുണര്‍ന്ന നിലയിലുള്ള അമീറും അനുയായികളും അതിനനുവദിക്കുമോ?!!

ഗുരുതരമായ മൂന്ന്‌ അബദ്ധ ധാരണകള്‍ തന്നെയാണ്‌ പഴയ കാലത്തേക്ക്‌ തിരിഞ്ഞുനോക്കി പഴയ അമീര്‍ ഓര്‍ത്തെടുത്ത്‌ മുജാഹിടുകള്‍ക്ക് നേരെ ആരോപിക്കുന്നത്.1). മുജാഹിദുകള്‍ ദൈവത്തിന്റെ പരമാധികാരം അംഗീകരിക്കുന്നില്ല. ജമാഅത്തുകാര്‍ ഭൂമിയില്‍ കുറെ ഭാഗത്ത്‌ അല്ലാഹുവിന്‌ `നഷ്‌ടപ്പെട്ട'(!) പരമാധികാരം പുനസ്ഥാപിക്കാന്‍ വേണ്ടി നിലകൊള്ളുന്നു. മുജാഹിദുകളും യഥാര്‍ഥത്തില്‍ അതിനു വേണ്ടി നിലകൊള്ളേണ്ടവരാണ്‌.2). ഇബാദത്തിന്‌ ഇത്വാഅത്ത്‌ എന്ന്‌ അര്‍ഥം പറയാന്‍ മുജാഹിദുകള്‍ വിസമ്മതിക്കുന്നത്‌ അല്ലാഹുവിന്‌ രാഷ്‌ട്രീയ ഹാകിമിയ്യത്ത്‌ വകവെച്ചുകൊടുക്കേണ്ടിവരും എന്ന ആശങ്ക മൂലമാണ്‌.3). `പരമാധികാരത്തിന്റെ' വിഷയത്തിലുള്ള യഥാര്‍ഥ പ്രശ്‌നം എന്താണെന്ന്‌ ഇപ്പോഴും സമൂഹത്തിന്‌ ബോധ്യപ്പെട്ടിട്ടില്ല. 
ജമാത്തെ (ഇസ്ലാമി) അവരുടെ ഒന്നാം തിയതി മുതല്‍ മുജാഹിടുകല്‍കെതിരില്‍ ആരോപിക്കുന്നതാണ് ഈ വില കുറഞ്ഞ ആക്ഷേപങ്ങള്‍. ജമാഅത്തുകാരല്ലാത്ത മുസ്‌ലിംകള്‍ അല്ലാഹുവിന്റെ പരമാധികാരം എന്ന `രാഷ്‌ട്രീയ ഹാകിമിയ്യത്ത്‌' അംഗീകരിക്കാത്തവരാണ്‌ എന്നതിലേക്ക്‌ ജമാഅത്തുകാര്‍ അവതരിപ്പിച്ച തെളിവ്‌ അവര്‍ ജനാധിപത്യ ഭരണകൂടങ്ങളില്‍ പങ്കാളിത്തം വഹിക്കുന്നു എന്നതും വോട്ടുചെയ്യുന്നു എന്നതുമായിരുന്നു.

ഭൗതികമായ മേഖലയില്‍ ഒരു ജനാധിപത്യ സമൂഹത്തില്‍ പാര്‍ലമെന്റോ പ്രധാനമന്ത്രിയോ ജനങ്ങളുടെയും രാജ്യത്തിന്റെയും ഭൗതിക പുരോഗതിക്കാവശ്യമായ നിയമനിര്‍മാണം നടത്തിയാല്‍ അത്‌ അല്ലാഹുവിന്റെ `രാഷ്‌ട്രീയ ഹാകിമിയ്യത്ത്‌' എന്ന്‌ അബ്‌ദുല്ലാ സാഹിബ്‌ പറയുന്ന ദൈവിക പരമാധികാരത്തില്‍ പങ്കുചേര്‍ക്കലാകുമോ? മുജാഹിദുകള്‍ ആര്‍ജവത്തോടെ ഉയര്‍ത്തിവിട്ട ഈ ചോദ്യത്തിന്‌ മറുപടി പറയാന്‍ കഴിയുന്ന ഏതേങ്കിലും ശൂറാ മെമ്പറോ സാദാ മുത്തഫിഖോ ജമാഅത്തുകാരിലുണ്ടെങ്കില്‍ ആ മറുപടി കേള്‍ക്കാന്‍ പുതിയ സാഹചര്യത്തില്‍ മുജാഹിദുകള്‍ക്ക്‌ മാത്രമല്ല, എല്ലാ മുസ്‌ലിംകള്‍ക്കും ആകാംക്ഷയും കൗതുകവുമുണ്ട്‌. പരമാധികാരത്തെ പറ്റിയുള്ള പരമപ്രധാനമായ മുജാഹിടുകളുടെ ഈ ചോദ്യത്തിന്‌ മറുപടി പറയേണ്ട ബാധ്യതയില്‍ നിന്ന് എന്നും ഓടിയോളിക്കാറാണ് ഇവര്‍ ചെയ്യാറുള്ളത്.

രണ്ടാമത്തെ വിഷയം ഇബാദത്തും ഇതാഅത്തും സംബന്ധിച്ചുള്ളതാണ്‌. മുജാഹിദുകള്‍ ഇബാദത്ത്‌ എന്ന്‌ കാണുന്നിടത്തെല്ലാം ഇത്വാഅത്ത്‌ എന്ന്‌ അര്‍ഥം പറയാന്‍ വിസമ്മതിക്കുന്നത്‌ ഇബാദത്തിന്റെയും ഇത്വാഅത്തിന്റെയും അര്‍ഥം ശരിക്കും ബോധ്യപ്പെട്ടതുകൊണ്ടാണ്‌. അഥവാ അല്ലാഹുവിന്‌ ഇബാദത്ത്‌ ചെയ്‌തവന്‍ മുസ്‌ലിം. പ്രവാചകന്‌ ഇബാദത്ത്‌ ചെയ്‌തവന്‍ മുശ്‌രിക്ക്‌. ഈ ലളിതമായ സമവാക്യത്തിലൂടെ ഇബാദത്തും ഇത്വാഅത്തും രണ്ടാണെന്ന്‌ മുജാഹിദുകള്‍ ജനങ്ങളെ പഠിപ്പിച്ചു. എന്നാല്‍ ജമാഅത്തുകാര്‍ ചെയ്‌തതോ?

ജനാധിപത്യ സര്‍ക്കാറുകളെയും രാജാധിപത്യ ഗവണ്‍മെന്റുകളെയും അനുസരിച്ചാല്‍ അത്‌ അവര്‍ക്കുള്ള ഇബാദത്താകയാല്‍ അത്‌ ശിര്‍ക്കും കുഫ്‌റുമായി മുദ്രകുത്തി, അത്‌ അല്ലാഹുവിന്റെ പരമാവധികാരത്തില്‍ അഥവാ `രാഷ്‌ട്രീയ ഹാകിമിയ്യത്തില്‍' പങ്കുചേര്‍ക്കലായി വിശേഷിപ്പിച്ചു. അങ്ങനെയാണ്‌ മുന്‍ അമീറുമാരായ അബ്‌ദുല്ലമാരുടെ കാലത്ത്‌ ജമാഅത്തുകാര്‍ ജനാധിപത്യ കോടതികളെ `താഗൂത്ത്‌' എന്ന്‌ മുദ്ര കുത്തിയത്‌. കലാലയങ്ങളെ കൊലാലയങ്ങള്‍ എന്ന്‌ വിശേഷിപ്പിച്ചത്‌. സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠിക്കുന്നതിനെ നിരുത്സാഹപ്പെടുത്തിയത്‌. സര്‍ക്കാര്‍ ജോലിയില്‍ നിന്ന്‌ ആദ്യകാല ജമാഅത്ത്‌ നേതാക്കള്‍ രാജിവെച്ചതും സര്‍ക്കാര്‍ ജോലി നേടുന്നതില്‍ നിന്ന്‌ മുസ്‌ലിംകളെ നിരുത്സാഹപ്പെടുത്തിയതും.ഇബാദത്തിന്‌ ഇത്വാഅത്ത്‌ എന്നുകൂടി അര്‍ഥം പറഞ്ഞേ പറ്റൂ എന്ന്‌ ജമാഅത്തുകാര്‍ വാശിപിടിച്ചപ്പോള്‍ അവര്‍ എത്തിപ്പെട്ട സ്വാഭാവിക പരിണിതികളില്‍ ചിലത്‌ മാത്രമാണിവ.

രാഷ്‌ട്രീയ ഹാകിമിത്തും ദൈവത്തിന്റെ പരമാധികാരവും സംബന്ധിച്ച യഥാര്‍ഥ പ്രശ്‌നം ഇനിയും സമൂഹത്തിന്റെ മുന്നില്‍ വന്നിട്ടില്ല എന്ന അബ്‌ദുല്ലയുടെ മൂന്നാമത്തെ പരാമര്‍ശം ശരിയല്ല എന്നതിന്‌ മറ്റൊരു അബ്‌ദുല്ല നല്‌കിയ മറുപടി വായിക്കുന്നതിലൂടെ ബോധ്യപ്പെടും. ടി കെ അബ്‌ദുല്ല കളവുപറയുകയോ ഓര്‍മപ്പിശക്‌ പറയുകയോ ആണെന്നും വായനക്കാര്‍ക്ക്‌ ബോധ്യപ്പെടും. ഈ വിഷയത്തില്‍ ജമാഅത്ത്‌ നിലപാടില്‍ ദുരൂഹതയുണ്ടെന്നും മുജാഹിദ്‌ നിലപാടില്‍ സുതാര്യതയാണുള്ളതെന്നും ജമാഅത്തുകാരനായിരുന്ന ഒ അബ്‌ദുള്ള പറയുന്ന ഭാഗം ഇപ്രകാരം:

``അഞ്ചു ദശകങ്ങളായി പാകിസ്ഥാനില്‍ ജമാഅത്ത്‌ പ്രവര്‍ത്തിക്കുന്നു. മുസ്‌ലിം രാഷ്‌ട്രമായിട്ടും ഒരു ബദല്‍ സംവിധാനമായി ഇസ്‌ലാമിന്റെ സാമ്പത്തിക വശങ്ങള്‍ അടക്കമുള്ള വിശദാംശങ്ങള്‍ സമര്‍പ്പിക്കാനോ സമൂഹത്തിന്റെ മുഖഭാവം ധാര്‍മികമായി മാറ്റിയെടുക്കാനോ ഇന്നേവരെ അവിടെ ജമാഅത്തിന്നായിട്ടില്ല. എന്നിരിക്കെ ഇന്ത്യയെ പോലുള്ള ഇരു ഹൈന്ദവ ഭൂരിപക്ഷ രാഷ്‌ട്രത്തില്‍ ഒരു ബദല്‍ ജീവിതപദ്ധതിയായി എങ്ങനെ ഇസ്‌ലാമിനെ അവതരിപ്പിക്കുമെന്നതും ജനതയെക്കൊണ്ടു അംഗീകരിപ്പിക്കുമെന്നുള്ളതുമായിരുന്നു ഞങ്ങളെ അലട്ടിക്കൊണ്ടിരിക്കുന്ന പ്രശ്‌നം. കേവലമായ പ്രസംഗങ്ങള്‍ കൊണ്ടും പ്രബന്ധങ്ങള്‍ കൊണ്ടും അത്‌ സാധിക്കുമായിരുന്നുവെങ്കില്‍ ഇതിനകം അതു നടന്നുകഴിഞ്ഞിരിക്കുന്നു. പ്രസംഗിച്ചു പ്രസംഗിച്ചു വളാഞ്ചേരി കോര്‍ണറിലെയും കൊച്ചി കപ്പലണ്ടി മുക്കിലെയും ശാന്തപുരം ചുങ്കത്തെയുമൊക്കെ ജനങ്ങളെ കാണുമ്പോള്‍ സമഗ്രം, സമ്പൂര്‍ണം, സാര്‍വജനീനം എന്നിങ്ങനെയുള്ള ജമാഅത്ത്‌ പദാവലികള്‍ അവര്‍ ഇടപെട്ട്‌ വിളിച്ചുപറയാന്‍ തുടങ്ങിയിരിക്കുന്നു: ``നിങ്ങള്‍ പ്രവര്‍ത്തിക്കൂ; ദൈവം നിങ്ങളുടെ പ്രവര്‍ത്തനം നിരീക്ഷിക്കുന്നുണ്ട്‌ എന്ന ദൈവിക വചനം ഒരാശ്വാസമാണെങ്കിലും ഒരു പ്രസ്ഥാനത്തിന്‌ മുന്നോട്ട്‌ നീങ്ങാനുള്ള പ്രായോഗിക പദ്ധതി അതുതന്നെ ആവിഷ്‌കരിക്കേണ്ടതുണ്ടല്ലോ.''``ഇന്ത്യയില്‍ നാളെ ഹുകൂമത്തെ ഇലാഹി സ്ഥാപിതമാവുകയും എനിക്കും മറ്റുള്ളവര്‍ക്കും മേഘാലയിലോ മറ്റോ ഗവര്‍ണറാകാന്‍ അവസരം ലഭിക്കുകയും ചെയ്യാന്‍ കഴിയാത്തതിന്റെ അസ്വസ്ഥതയായിരുന്നില്ല ഞങ്ങളെ ഭരിച്ചിരുന്നത്‌. ഒരു ബ്രെയ്‌ക്ക്‌ ത്രൂ ആവശ്യമുണ്ടായിരുന്നു. പൊതു സമൂഹത്തിലേക്കൊരു വഴി. അതില്ല.'' (ഒ അബ്‌ദുല്ല, ചില വഴിമുടക്കികള്‍ എന്ന ലേഖനം, തേജസ്‌ -2008 മാര്‍ച്ച്‌ 2)

ജമാഅത്തിന്റെ അവസ്ഥ `ബ്രെയ്‌ക്ക്‌ ത്രൂ' കാണാത്ത അവസ്ഥയിലാണെങ്കിലും മുജാഹിദുകളുടെ പ്രബോധനവും പ്രബോധനവിഷയവും സമൂഹത്തിലെത്തുകയും അത്‌ സമൂഹത്തിന്‌ എളുപ്പത്തില്‍ മനസ്സിലാകുന്നുമുണ്ട്‌ എന്നുകൂടി ഒ അബ്‌ദുല്ല മുജാഹിദിനെയും ജമാഅത്തിനെയും താരതമ്യം ചെയ്‌തെഴുതിയിട്ടുണ്ട്‌. ആ ഭാഗം ഇപ്രകാരമാണ്‌:

`പണമുള്ളവര്‍ സകാത്ത്‌ കൊടുക്കണം. എന്നാല്‍ സകാത്ത്‌ കൊടുക്കാന്‍ പണമുണ്ടാക്കാന്‍ അല്ലാഹു ആവശ്യപ്പെടുന്നില്ല. പണമില്ലാത്തതിനാല്‍ സകാത്ത്‌ കൊടുക്കാത്തതുകൊണ്ട്‌ ഒരാളുടെയും ദീന്‍ അപൂര്‍ണമാകുന്നില്ല. അതിനാല്‍ തന്നെ മൗലാനാ മൗദൂദിയുടെ `സ്വന്തം ഭരണമില്ലാത്ത ദീനിന്റെ അവസ്ഥ ഭൂമിയില്‍ സ്ഥാപിക്കപ്പെടാത്ത വീടുപോലെയാണ്‌' എന്ന പ്രസിദ്ധമായ ഉദ്ധരണിയെ മുജാഹിദു വിഭാഗം അതി നിശിതമായി വമര്‍ശനത്തിന്‌ വിധേയമാക്കുന്നു.അല്ലാഹു അന്നതാദാവ്‌ (റാസിഖ്‌), ഹാകിം (നിയമനിര്‍മാതാവ്‌, ഭരണാധികാരി) എന്നൊക്കെ പറയുമ്പോള്‍ അത്‌ ഒരര്‍ഥത്തില്‍ സാപേക്ഷികമാണ്‌. അയാളാണ്‌ എനിക്ക്‌ അന്നം തരുന്നത്‌ എന്നൊരാള്‍ പറയുന്നത്‌ ദൈവത്തെ നിരാകരിച്ചുകൊണ്ടല്ല. അയാള്‍ ഒരു മാധ്യമമാണ്‌ എന്ന്‌ സൂചിപ്പിക്കുക മാത്രമാണ്‌. ദൈവം മാലിക്‌ അഥവാ ഉടമസ്ഥനാണ്‌. സകല ചരാചരങ്ങളുടെയും ഉടമ. എന്നാല്‍ ഭൂമിയും മറ്റും രജിസ്റ്റര്‍ ചെയ്യുമ്പോള്‍ മനുഷ്യരെ ഉദ്ദേശിച്ചു നാം ഉടമസ്ഥന്‍ എന്ന്‌ യഥേഷ്‌ടം ഉപയോഗിക്കുന്നു. അല്ലാഹുവാണ്‌ റീസര്‍വേ അനുസരിച്ച്‌ ഈ ഭൂമിയുടെ ഉടമസ്ഥന്‍ എന്നാരും ആധാരത്തില്‍ എഴുതാറില്ല. ഇപ്രകാരം മനുഷ്യന്‌ അല്ലാഹുവിന്റെ സവിശേഷ ഗുണങ്ങളായ റാസിഖ്‌, മാലിക്‌ തുടങ്ങിയ വിശേഷണങ്ങളാകാമെങ്കില്‍ എന്തുകൊണ്ടവന്‍ ഹാകിമായിക്കൂടാ? ഇതാണ്‌ മുജാഹിദ്‌ പക്ഷത്തു നിന്നുള്ള ചോദ്യം.'' (ഒ അബ്‌ദുല്ല, ജനാധിപത്യവും ദൈവാധിപത്യവും എന്ന ലേഖനം, തേജസ്‌ 30-12-2007)

മുജാഹിദുകളുടെ ഈ പ്രസക്തമായ ചോദ്യം തന്നെയാണ്‌ അവര്‍ അല്ലാഹുവിന്റെ പരമാധികാരത്തെ നിഷേധിക്കുന്നവരായി മുദ്ര കുത്താന്‍ ജമാഅത്തുകാരെ പ്രേരിപ്പിച്ച ഏക തെളിവ്‌! മറുപടിയില്ലെങ്കില്‍ ദുരാരോപണമുന്നയിക്കുകയും പരിഹസിക്കുകയും ചെയ്യുക എന്ന ജമാഅത്തിന്റെ ജനിതകസ്വഭാവം തന്നെയാണ്‌ പഴയ അമീറായ ടി കെ അബ്‌ദുല്ലയുടെ ഓര്‍മകളില്‍ ഇപ്പോഴും നുരഞ്ഞുപൊന്തുന്നത്‌.
രാഷ്‌ട്രീയ ഹാകിമിയ്യത്തിനെ പറ്റിയും ദൈവത്തിന്റെ പരമാധികാരത്തെ പറ്റിയും `നല്ല അവബോധമുള്ള' മുന്‍ അമീറും നിലവിലുള്ള അമീറും അവര്‍ രണ്ടു കൂട്ടരുടെയും അന്നത്തെയും ഇന്നത്തെയും അനുയായികളും അല്ലാഹുവിന്‌ രാഷ്‌ട്രീയ ഹാകിമയ്യത്ത്‌ നേടിക്കൊടുക്കാന്‍(!) ഇതുവരെ എന്ത്‌ ചെയ്‌തു? ഇപ്പോള്‍ എന്ത്‌ ചെയ്യുന്നു? എന്നുകൂടി അബ്‌ദുല്ല സാഹിബ്‌ വിശദീകരിക്കുമെങ്കില്‍ വളരെ സന്തോഷം. കാരണം രാഷ്‌ട്രീയ ഹാകിമിയ്യത്ത്‌ സ്ഥാപിക്കുക എന്ന മുഖ്യ അജണ്ടയുമായി രംഗത്തുവന്ന ഒരു പ്രസ്ഥാനം ആ രംഗത്ത്‌ ഇതുവരെ എന്തു ചെയ്‌തു എന്ന്‌ പൊതുസമൂഹത്തോടും മതസമൂഹത്തോടും വിശദീകരിക്കേണ്ട ബാധ്യതയുണ്ടല്ലോ.

(കടപാട്)


Friday, June 5, 2015

യോഗയും മുസ്ലിങ്ങളും

അസ്സലാമു അലൈകും,

Yoga is Not a Sport but a Spiritual Practice


യോഗ ഹിന്ദു ഫിലോസഫിയുമായി അഭേദ്യമായ ബന്ധമുള്ളതാണന്ന്‍ അതിനെ സംബന്ധിച്ച് കേവല വിവരമുള്ള ആര്‍ക്കും മനസിലാകാവുന്നതാണ്. യോഗയുടെ ആത്യന്തിക ലക്ഷ്യമായി പറയുന്നത് തന്നെ മോക്ഷമാണ്. ആത്മാവിനെ സ്വതന്ത്രമാകുക അഥവാ  paripurna-brahmanubhava (oneness with Brahma, the One Supreme Self) എന്നാണത്. ചുരുക്കി പറഞ്ഞാല്‍ യോഗ അനുഷ്ട്ടിക്കുന്ന ഒരു യോഗി തന്റ്റെ ആത്മാവിനെ സ്വതന്ത്രമാക്കി ബ്രഹ്മാവില്‍ അഥവാ സര്‍വശക്തനായ ദൈവത്തില്‍റ്റെ അവസ്ഥയില്‍ എത്തിച്ചേരുക എന്നതാണ് ലക്ഷ്യം. അതിനായി സൂര്യ നമസ്കാരവും, മെഡിറ്റെഷനും/ധ്യാനവും, മന്ത്രങ്ങളും, പ്രത്യക പോസുകളും മറ്റും ഉപോയോഗിക്കുന്നുണ്ട്. പല മൂര്‍ത്തികളുടെയും പ്രതിഷ്ട്ടകളുടെയും രൂപവുമായി പോലും ഇതിലെ പോസുകള്‍ക്ക് സാമ്യം  കാണുവാന്‍ സാധിക്കുന്നതാണ്.

ഹൈദവ വേദ ഗ്രന്ഥങ്ങളുമായി അഭേദ്യമായ ബന്ധമുള്ള യോഗയെ സംബന്ധിച്ച് ഇന്ന് പല നാഷണല്‍ മീഡിയ ചര്‍ച്ചകളിലും, വിശിഷ്യാ മഹാരാഷ്ട്രയിലെ സ്കൂളുകളില്‍ എല്ലാവര്‍കും നിര്‍ബന്ധമാകുന്നതുമായ വിവാദ ചര്‍ച്ചകളില്‍,  സംഘപരിവാര്‍ നേതാകന്മാര്‍ പോലും പറയുന്നത് അതിനു ഹിന്ദു മതവുമായി ബന്ധമില്ലത്രേ !!! അത് മുസ്ലിങ്ങളുടെ നമസ്കാരത്തെ പോലെയാണത്രെ തുടങ്ങിയ അവസ്തവങ്ങളാണ് !!! അങ്ങിനെയാണങ്കില്‍ അഞ്ചു നേരത്തെ മുസ്ലിങ്ങളുടെ നമസ്കാരം ഇന്ത്യാ രാജ്യത്ത് നിര്‍ബന്ധമാകുവാന്‍ ബിജെപി സര്‍ക്കാരിന് ഒരു ശ്രമം നടത്താവുന്നതാണ്. ഹിന്ദുകള്‍ക്ക് വിരോധമില്ലങ്കില്‍ പിന്നെ മുസ്ലിങ്ങള്‍ക്ക്‌ ഏതായാലും ഉണ്ടാകുവാന്‍ സാധ്യതയില്ല J

തനിച്ച ഇസ്ലാമിക വിരുദ്ധമായ ഈ ചിന്താഗതിയെ ഒരു വ്യായാമം എന്നനിലക്ക്‌ 1980 കളില്‍ വെസ്റ്റേണ്‍ രാജ്യങ്ങളില്‍ അവതരിപികുവാന്‍ സാധികുക്കയും നല്ലതോതില്‍ പ്രചാരം ലഭികുകയും അതില്‍ ഏകാദൈവാരാധകരായ മുസ്ലിങ്ങള്‍ പോലും വീണു പോകുക്കയും ചെയ്തിട്ടുണ്ട്. 

കഞ്ചാവടിച്ചു കൊണ്ട് ആത്മാവിനെ ‘’സ്വതന്ത്രമാകുന്ന’’ സമ്പ്രദായം പണ്ട് കാലം മുതല്‍ക്ക് തന്നെ നിലവിലുണ്ടായിരുന്നു. അതിന്റ്റെ ആധുനിക പതിപ്പാണ് നിശാ പാര്‍ട്ടികള്‍ എന്നപേരില്‍ നടക്കുന്ന കൂതാട്ടം. അവിടെയും നടക്കുന്നത് ഭൌതിക കെട്ടുപാടുകള്‍ ഇല്ലാത്ത, ടെന്‍ഷന്‍വിമുക്തമാകി മനസിനെ സ്വതന്ത്രമാകുവാനുള്ള മാര്‍ഗങ്ങളാണ്. അതിനു സംഗീതതോടൊപ്പം മയക്കു മരുന്നുപയോഗവും സാര്‍വത്രികമായി ഉപയോഗിക്കുന്നുണ്ട്. 

ഒരു മുസ്ലിമിനെ സംബന്ധിച്ച് മനസുകള്‍ക്ക് അടകം ലഭിക്കുന്നത് സര്‍വശക്തനും കരുണാനിധിയുമായ അല്ലാഹുവിനെ കുറിച്ചുള്ള സ്മരണയിലൂടെ മാത്രമാണ്. സംഗീതാസ്വദനമോ, യോഗയോ അല്ലേയല്ല. അതിനു വേണ്ടി അഞ്ചു നേരത്തെ നമസ്കാരം അള്ളാഹു അവനു നിര്‍ബന്ധമാകിയിട്ടുണ്ട്. മാത്രമല്ല അല്ലാഹുവിനെ കുറിച്ച് ഓര്‍ക്കുവാന്‍ നിര്‍ബന്ധമായ കര്‍മ്മങ്ങള്‍ക്ക് പുറമേ ഐചികമായ നമസ്കാരങ്ങളും ദിക്റുകളും ദുഅകളും, നോമ്പുകളും അള്ളാഹു അവന്റ്റെ പ്രവാചകനിലൂടെ മാനവരാശിക്ക് കനിഞ്ഞു നല്ക്കിയിട്ടുണ്ട്.

അള്ളാഹു പറയുന്നത് നോകുക്ക
‘’അതായത്‌ വിശ്വസിക്കുകയും അല്ലാഹുവെ പറ്റിയുള്ള ഓര്‍മ കൊണ്ട്‌ മനസ്സുകള്‍ ശാന്തമായിത്തീരുകയും ചെയ്യുന്നവരെ. ശ്രദ്ധിക്കുക; അല്ലാഹുവെപ്പറ്റിയുള്ള ഓര്‍മ കൊണ്ടത്രെ മനസ്സുകള്‍ ശാന്തമായിത്തീരുന്നത്‌.(13:28). 

അല്ലാഹുവിന്റ്റെ സ്മരണയെ വിട്ടകലുന്നവനെ സ്വധീനികുക്ക മനുഷ്യന്റ്റെ മുഖ്യശത്രുവായ പിശാചാണ്. പിശാചു മനുഷ്യമനസുകളില്‍ ഉണ്ടാക്കുന്ന ബാലിശമായ പ്രവര്‍ത്തനമാണ് മറ്റെലാ നൈമിഷികമായ അനുഭൂതികളും.
യോഗയെ എതിര്‍ക്കുന്നവരോട്, മുസ്ലിങ്ങള്‍ക്ക്‌ ആരോഗ്യം വേണ്ടേ എന്ന് ചോദിക്കുന്ന വിവരദോഷികളെയും പല ചര്‍ച്ചകളിലും കാണുവാന്‍ സാധിച്ചു. ശരീരത്തിന് ദൃഡതയും കായിക ക്ഷമതയും,  മനസിന്‌ ഉന്മേഷവും നല്‍ക്കുന്ന ഇസ്ലാം വിരോധികാത്ത കായികാഭ്യാസങ്ങളും കളികളും എതൊരു മുസ്ലിമിനും ചെയാവുന്നതാണ്. അതിനു വേണ്ടത് കലോറിയെ മെറ്റാബോളിക്ക് പ്രവര്‍ത്തനത്തിലൂടെ കുറയ്ക്കുവാന്‍ സാധിക്കുന്ന കളികള്‍, ജോഗ്ഗിംഗ്, ബ്രിസ്ക് വാകിംഗ്, ഐരോബിക്ക്സ്സ് എക്സസൈസ് തുടങ്ങിയ വ്യായാമ മുറകളാണ്. യോഗ ഒരികലും വിവരമുള്ള ഒരു സ്പോര്‍ട്ട്സ് ട്രെയിനര്‍ സ്പോര്‍ട്സിനു പകരമാണന്ന്‍ പറയില്ല.

സ്വന്തം ശരീരത്തോട് പോലും ഉത്തരവാദിത്വം ഉണ്ടെന്നു കല്‍പിച്ച പ്രവാചകനെ(സ) അനുധാവനം ചെയുന്ന ഒരു മുസ്ലിം രോഗം വരാതെ സൂഷികുവാനുള്ള മാര്‍ഗങ്ങള്‍ സീകരിച്ചു കൊണ്ട് സ്വന്തം ശരീരത്തെയും മനസിനെയും എപ്പോഴും ആരോഗ്യാവസ്ഥയില്‍ നിലനിരുത്തുവാന്‍ പരിശ്രമികേണ്ടതുണ്ട്.  

അന്യമതസ്ഥരുടെ സംസ്കാരവുമായും ആചാര അനുഷ്ട്ടാന രീതികളുമായും ഒരു മുസ്ലിമിനെ സംബന്ധിച്ച് രാജിയാവുക സാധ്യമല്ല തന്നെ.  അതിനു എത്ര മഹത്വം നല്ക്കിയാലും ലോകം മുഴുവന്‍
അംഗീകരിച്ചാല്‍ തന്നെയും.  

അള്ളാഹു എല്ലാവിധ പിഴച്ച ചിന്താഗതികളില്‍ നിന്നും, അനുഷ്ട്ടാങ്ങളില്‍ നിന്നും ഈ ഉമ്മത്തിനെ കാത്ത് സംരക്ഷികുമാരാവട്ടെ.

വക്രതയില്ലാത്തവനായിക്കൊണ്ട്‌ നിന്‍റെ മുഖം മതത്തിന്‌ നേരെയാക്കി നിര്‍ത്തണമെന്നും നീ ബഹുദൈവവിശ്വാസികളില്‍ പെട്ടവനായിരിക്കരുതെന്നും (ഞാന്‍ കല്‍പിക്കപ്പെട്ടിരിക്കുന്നു.) (10:105)             
  

Friday, May 1, 2015

തീവ്രവാദികളുടെ ഉറവിടം ?!

ഐ എസ് ഐ എസ്, ബോക്കാംഹറാം, അല്‍ഖായിദ, മുസ്ലിം ബ്രദര്‍ഹൂഡ്, സിമി, ജമാത്തെ (ഇസ്ലാമി), എന്‍ ഡി എഫ് തുടങ്ങിയവെയെല്ലാം തന്നെ ഒരേലക്‌ഷ്യം വെച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്നവരാണ്. ഭരണകൂട്ടങ്ങള്‍ക്ക് എതിരില്‍ കലാപം ഉണ്ടാക്കി നാട്ടില്‍ കുഴപമുണ്ടാകലാണ് ഇത്തരത്തിലുള്ള എല്ലാ രാഷ്ട്രിയ ഇസ്ലാമിസ്റ്റ്കളുടെയും പ്രവര്‍ത്തനരീതി. തീവ്രതയുടെ തോതില്‍ മാത്രമേ ഇവര്‍ തമ്മില്‍ കാര്യമായ വിത്യാസമുണ്ടാവൂ. ജമാഅത്തിന്റെയും ഇഖുവാനുല്‍ മുസ്ലിമൂന്റെയും ജന്മവും പ്രവര്‍ത്തനവും ചരിത്രവുമൊക്കെ പഠനവിധേയമാക്കുമ്പോള്‍ കിട്ടുക കുറേ കലാപത്തിന്റെയും മരണത്തിന്റെയും ഏറ്റുമുട്ടലുകളുടേയും ശഹാദത്തിന്റെയുമൊക്കെ കഥകളായിരിക്കും.
ദൈവികഭരണം, ഇസ്ലാമിക വ്യവസ്ഥ എന്നിങ്ങനെയുള്ള ലക്ഷ്യങ്ങള്‍ക്ക് വേണ്ടി രംഗത്ത് വന്നവരായിരുന്നു അവരെന്നതിനാല്‍ അവരുടെ ചരിത്രത്തില്‍ മുദ്രാവാക്യങ്ങളും സമരവും നിയമലംഘനവും അതിക്രമങ്ങളും ഏറ്റുമുട്ടലുകളും സര്‍വ സാധരണമാണ്.
ഈജിപ്ത് ഭരണകൂട്ടം ഇവരുടെ നേതാവ് സയിദ് ഖുതുബിനെ ഭരണകൂടതിനെതിരില്‍ പ്രവര്‍ത്തിച്ചതിനെതിരില്‍ വധശിക്ഷ നടപ്പിലാകിയത് അനേക വര്‍ഷങ്ങള്‍ക്ക് മുന്‍പായിരുന്നുവെങ്കില്‍ ഇന്നും ഭരണകൂട്ടങ്ങല്കെതിരില്‍ അട്ടിമറി ശ്രമം നടത്തിയതിനും ആളുകളെ അകാരണമായി കൊല നടത്തിയതിനും മുസ്ലിം ബ്രദര്‍ഹുടിന്റ്റെ പ്രവര്‍ത്തകര്‍ക്ക് എതിരില്‍ ഈജിപ്തില്‍ വധശിക്ഷ നടപിലാകുന്നതും തടവിലിടുന്നതും  ഒരു നിത്യ സംഭവമാണ്.

രാഷ്ട്രിയ ഇസ്ലാമിസ്റ്റുകളില്‍ നിന്നും സലഫികളെ വിതിരിക്തമാകുന്നത് അവര്‍ ജനങ്ങളെ ക്ഷണിക്കുന്നത് ഇസ്ലാമിലോടാണ് അഥവാ ഇസ്ലാമിക ദഅവത്/ പ്രബോധനം നടത്തുകായെന്നതാണ് സലഫി പ്രബോധനതിന്റ്റെ പ്രഥമ മുന്‍ഗണന. ശിര്‍ക്കിനെതിരില്‍ സമുദായത്തിലും പുറത്തും പ്രബോധന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സലഫികളെ ജമാതുകാര്‍ പരിഹസികരുള്ളത് അവര്‍ മതത്തെ കേവലം വിശ്വാസാനുഷ്ഠാനങ്ങളില്‍ തളക്കുന്നവരാണെന്നും പൊതുജീവിതത്തില്‍ നിന്ന് മതത്തെ പിഴുത് മാറ്റിയവരാണെന്നുമാണ്. അങ്ങനെയുള്ള ഒരാശയക്കാരില്‍ നിന്ന് ഭീകരതക്കുള്ള പ്രേരണ എങ്ങനെയുണ്ടാകാനാണെന്നത്  ജമാഅത്തുകാര്‍ വിശദീകരിക്കേണ്ടതുണ്ട്.
ഹസനുല്‍ബന്ന ഇഖുവാനുല്‍ മുസ്ലിമൂന് രൂപം നല്‍കിയതും മൌലാനാ മൌദൂദി ജമാഅത്ത് രൂപീകരിച്ചതുമെല്ലാം പ്രത്യേകമായ ചില രാഷ്ട്രീയ പശ്ചാതലങ്ങളിലാണ്. മതപ്രബോധനമോ മനുഷ്യന്റെ സംസ്കരണമോ ആയിരുന്നില്ല ആ സംഘടനകളുടെയൊന്നും ലക്ഷ്യം. പിന്നീട് രാഷ്ട്രീയ ലക്ഷ്യത്തിന് വേണ്ടി മതത്തിന്റെ വര്‍ണ്ണം നല്‍കുകയായിരുന്നു അവര്‍. അതിനാല്‍ അവരുടെ ദര്‍ശനങ്ങളില്‍ അക്രമങ്ങളും അതിനുള്ള പ്രേരണകളും കാണാന്‍ പറ്റും. 1997 മാര്‍ച്ച് 27 ലെ പ്രബോധനത്തില്‍ മുസ്തഫാ മശ്ഹൂറുമായുള്ള ഒരഭിമുഖം പ്രസിദ്ധീകരിക്കുകയുണ്ടായി. അതില്‍ ഹസനുല്‍ബന്നയെ കുറിച്ച് പരാമര്‍ശിക്കുന്നത് ഇങ്ങനെയാണ്. “ഫലസ്തീന്‍ ജിഹാദിന്റെ രക്തസാക്ഷിയായാണ് ഹസനുല്‍ബന്ന പരിഗണിക്കപ്പെടുന്നത്. ജൂത സംഘങ്ങളെ നേരിടാന്‍ അദ്ദേഹം ഫലസ്തീനിലേക്ക് ചാവേര്‍പടയെ അയച്ചു. അവര്‍ ജൂതന്മാര്‍ക്ക് കനത്ത നാശനഷ്ടങ്ങളേല്‍പ്പിച്ചു.”
ഇസ്ലാമിക പ്രബോധനത്തിന് ബന്ന നല്‍കിയ സേവനമെന്തെന്നുള്ളതിനെ കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു. “1924 ല്‍ ജൂതര്‍ കമാല്‍ അതാതുര്‍ക്ക് മുഖേന ഉസ്മാനിയ ഖിലാഫത്തിന് അന്ത്യം കുറിക്കുമ്പോള്‍ ദാറുല്‍ ഉലൂമിലെ വിദ്യാര്‍ത്ഥിയായിരുന്നു ഹസനുല്‍ ബന്ന. ബിരുദം നേടിയ ശേഷം അദ്ദേഹം സൂയസ് കനാല്‍ പ്രവിശ്യയിലെ ഇസ്മാഈലിയ്യയില്‍ സ്കൂള്‍ അദ്ധ്യാപകനായി സേവനം അനുഷ്ഠിച്ചു. ഉസ്മാനി ഖിലാഫത്തിന്റെ സംസ്ഥാപനം ഓരോ മുസ്ലിമിന്റേയും ബാധ്യതയായി അദ്ദേഹം മനസ്സിലാക്കി. ഈ ബാധ്യത വ്യക്തിഗതമായി നിര്‍വ്വഹിക്കുക സാധ്യമല്ല. സംഘടിതമായി മാത്രമേ അതി നിര്‍വ്വഹിക്കാനാകൂ. ഈ ചിന്തയാണ് ഇഖ്വാവാന്റെ രൂപീകരണത്തിന് കാരണമായത്. ഇസ്ലാമിക ലോകത്തെ എല്ലാ വിധ ദുശ്ശക്തികളില്‍ നിന്നും മോചിപ്പിച്ച് ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കുകയെന്നത് പ്രസ്ഥാനത്തിന്റെ ലക്ഷ്യമായി അംഗീകരിച്ചു.” (പുറം. 15)
ഉസ്മാനിയാ ഖിലാഫത്തിനെ ശത്രുക്കളില്‍ നിന്ന് വിമോചിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹസനുല്‍ബന്ന ഇഖുവാന്‍ സംഘടന രൂപീകരിച്ചത്. അദ്ദേഹത്തിന്റെ കാര്യമായ ‘ദഅവത്’ അതിന് വേണ്ടി ആയിരുന്നുവെന്നും വ്യക്തമായിരിക്കയാണ്. ഫലസ്തീനിലേക്ക് ചാവേര്‍ പോരാളികളെ നിയോഗിക്കുക തുടങ്ങിയ കാര്യങ്ങളില്‍ അദ്ദേഹം ശ്രദ്ധിക്കുകയുണ്ടായി. ആരായിരുന്നു ഈ ചാവേറുകള്‍? അതിനെ കുറിച്ചുള്ള അന്വേഷണങ്ങള്‍ ഇഖുവാന്‍ സംഘടനയുടെ ഗൂഢപ്രവര്‍ത്തനങ്ങളുടെ ഉള്ളറയിലേക്കാണ് നമ്മെ കൊണ്ടെത്തിക്കുക. ഇഖുവാനും ജമാഅത്തുമൊന്നും സുതാര്യമായ പ്രവര്‍ത്തനരീതി സ്വീകരിക്കുന്ന പ്രസ്ഥാനങ്ങളല്ല എന്നത് സുവ്യക്തമാണ്.
പ്രബോധനത്തിലെ ‘ജീവിതയാത്ര’ എന്ന പംക്തിയിലൂടെ യൂസുഫുല്‍ ഖര്‍ദാവി ഇഖുവാനിന്റെ സംഘടനയെ പറ്റി പരാമര്‍ശിച്ചപ്പോള്‍ അതിന് ഉസ്റ (കുടുംബം) കതീബ (ബറ്റാലിയന്‍) മുക്വയ്യം (ക്യാമ്പ്) എന്നിങ്ങനെ മൂന്ന് ഘടകങ്ങളും കതീബത്തുദിബ്ഹ് (ബലിസംഘം) എന്നൊരു യുവ നിരയുമുണ്ടെന്ന് പറയുകയുണ്ടായി. (പ്രബോധനം 96 ജൂലൈ 20) ഇതില്‍ നിന്ന് വേണം ബന്ന ഫലസ്ഥീനിലേക്ക് നിയോഗിച്ച ചാവേര്‍ പോരാളികളെ കണ്ടെത്താന്‍. ഇഖുവാനിന്റെ ആ സംഘടനാ രീതി തന്നെയാണ് ജമാഅത്തെ ഇസ്ലാമിയും പകര്‍ത്തിയിട്ടുള്ളത്. ജമാഅത്ത് സംഘടനാ അണികളും മുത്തഫിഖ്, കാര്‍ക്കൂന്‍, റുക്ന് എന്നിങ്ങനെ പല പദവികളിലാണ്. എല്ലാ കാര്യങ്ങളും എല്ലാവരും അറിയേണ്ടതില്ലെന്നും അറിയേണ്ട കാര്യങ്ങള്‍ അറിയേണ്ടവര്‍ മാത്രം അറിഞ്ഞാല്‍ മതി എന്ന നിലയിലുള്ളതാണ് ഈ കമ്പാര്‍ട്ട്മെന്റ് വേര്‍തിരിവ്. ഇസ്ലാമിക പ്രബോധനം മുഖ്യ ലക്ഷ്യമായി കാണുന്ന ‘ദഅവത്ത്’ സംഘടനള്‍ക്ക് എന്തിനാണ് ഇങ്ങനെയുള്ള ഒളിയും മറയും? ഇസ്ലാം ഒരു തുറന്ന പുസ്തകമാണ്. ഈ സംഘടനകള്‍ക്ക് വേറെ എന്തോ ചില ലക്ഷ്യങ്ങളുണ്ടെന്നല്ലേ ഈ നിഗൂഢത വിളിച്ചു പറയുന്നത്?

Courtesy - 
അൻവർ അബൂബക്കർ

Thursday, March 27, 2014

സഘടാനാ ശുരൂത്ത് വാദികളും ഖുര്‍ആന്‍ ദുര്‍വ്യാഖ്യാനവും !!!

All praise is to Allah, the Lord of the Worlds,

ഇസ്ലാമികേതര ഭരണകൂടത്തിലെ മത വിരുദ്ധമല്ലാത്ത നിയമങ്ങള്‍ അനുസരികുന്നത് കുഫറല്ല എന്ന് സ്ഥാപികുവാന്‍ വേണ്ടി മുജാഹിദ്‌ പ്രസ്ഥാനം അനേക വര്‍ഷമായി ജമാത്തെ ഇസ്ലാമികാരൊട് പറഞ്ഞിരുന്ന ഒരു ചരിത്ര സംഭവമായിരുന്നു യൂസുഫ് (അ) അമുസ്ലിം രാജാവിന്റെ കീഴില്‍ ജീവിക്കുക മാത്രമല്ല, അവിടെ ഭക്ഷ്യ വകുപ്പ് മന്ത്രിയായിരുന്നുവെന്നത്.

ആ രാജാവിന്റ്റെ നിയമങ്ങളെ ഒരു മന്ത്രി എന്നനിലക്കും യൂസഫ്‌ നബി അനുസരിച്ചിരുന്നുവെന്നും അതുകൊണ്ട് ഇന്ത്യാ രാജ്യത്തെ മത വിരുദ്ധമല്ലാത്ത നിയമങ്ങളെ അനുസരിച്ച് എന്നത് കൊണ്ട് അത് ആ ഭരണകൂട്ടതിനുള്ള ഇബാദത്ത് അല്ലായെന്നും അതുകൊണ്ട് ഇന്ത്യയിലെ മുസ്ലിങ്ങള്‍ അനുസരണ ശിര്‍ക്ക് ചെയുന്നവരല്ലായെന്നും മുജാഹിദുകള്‍ തെളിവ് നിരത്തിയിരുന്നു. 

‘സംഘടനാ ശുരൂതുകള്‍ പാലികുന്നില്ലാ എന്ന് പറഞ്ഞു തുടങ്ങി കേരളത്തിലെ സലഫികള്‍ക്ക് നേരെ രാഷ്ട്രിയ കുഫര്‍ ആരോപിക്കുന്ന ദുരവസ്ഥയിലേക്ക് എത്തിയവര്‍ അടിസ്ഥാനപരമായി മനസിലാകേണ്ടുന്ന ചില വസ്തുതകള്‍’ എന്നപേരില്‍ ഞാന്‍ എഴുതിയ ബ്ലോഗില്‍ ഈ സംഭവം വീണ്ടും എടുത്തുദ്ധരിച്ചതിനെ ഖണ്ഡികുവാന്‍ മൌദൂദിസം സലഫിയതാണ് എന്ന് തെറ്റിദ്ധരിച്ച ഒരു സംഘടന ശുരൂത് വാദകാരനായ ശിഫാസ്‌ ബിന്‍ ഷാജഹാന്‍ എന്നൊരു സഹോദരന്‍ അല്ലഹുവിന്റ്റെ ഖുര്‍ആനില്‍ യൂസഫ്‌ നബിയുമായി വന്ന ആ സംഭവം തന്നെ ദുര്‍വ്യാഖ്യാനിച്ചു. അയാള്‍ എഴുതുന്നു.
<< Shifas Bin Shajahan MKhan  “He could not have taken and kept his brother according to the king’s law.”""""""""""
രാജാവിന്റെ നിയമം അനുസരിച്ചല്ല അദ്ദേഹം ജോലി ചെയ്തത്...ചില തഫ്സീരുകളിലും കൂടുതല്‍ വിശദാംശങ്ങള്‍ വന്നിട്ടുണ്ട്...രാജാവ്‌ മുസ്ലിമായതും മറ്റും...
പിന്നെ ആസിയ ബീവി ഫിരൌന്‍റെ ഭാര്യയായത് കൊണ്ട് കുഫ്ര്‍ ആയി എന്ന് ആരാ പറയുക...!!!!!!!!!!!
8 hours ago · Edited · Like · 2  Irshad Aranhikkal, أنس بن جمال الدين (Anas bin Jamaludeen)

  രാജാവിന്റെ നിയമം അനുസരിച്ചല്ലത്രേ യൂസഫ്‌ അലൈസലാം ഇജിപ്തില്‍ ഭരണം നടത്തിയത് എന്നാണ് ഇയാള്‍ ഇവിടെ സ്ഥാപികുവാന്‍ ശ്രമികുന്നത്. എന്നാല്‍ അള്ളാഹു യൂസഫ്‌ അലൈസലാമിന്റ്റെ സഹോദരന്‍ ബെന്യാമിനുമായി വന്ന സംഭവം പറയുന്നിടത്ത് അല്ലാഹു ഉദ്ദേശിക്കുന്നുവെങ്കിലല്ലാതെ രാജാവിന്‍റെ നിയമമനുസരിച്ച്‌ അദ്ദേഹത്തിന്‌ തന്‍റെ സഹോദരനെ പിടിച്ചുവെക്കാന്‍ പറ്റുമായിരുന്നില്ലഎന്ന് പറയുന്നുണ്ട്. (12:76). 
in Muhsin khan; He could not take his brother by the law of the king (as a slave), except that Allah willed it.

അതായത് സഹോദരന്‍ ബെന്യമിനെ കൂടെ നിറുത്തുവാന്‍ ആഗ്രഹിച്ച യൂസഫ്‌ അലൈസലാമിന് പക്ഷെ നിലവിലുണ്ടായിരുന്ന രാജവിന്റ്റെ നിയമം അനുവദികാതിരുന്നത് കൊണ്ട് സഹോദങ്ങളോട് മോഷ്ട്ടിച്ചവര്‍കുള്ള ശിക്ഷയെ കുറിച്ച് ചോദികുക്കയും അതിന്റ്റെ അടിസ്ഥാനത്തില്‍ ബെന്യമിന്റ്റെ ഭാണ്ഡത്തില്‍ നിക്ഷേപിച്ച അളവ് പാത്രം കണ്ടെടുകുക്കയും ബിന്യാമിനെ പിടിച്ച് വെകുക്കയുമാണ് ഉണ്ടായതെന്ന് ഖുര്‍ആന്‍ വ്യക്തമാകുന്നുണ്ട്.(12:70-76)
അതുപോലെ കനാന് പ്രവിശ്യയില്‍ നിന്നും ഇജിപ്തിലോട് കൊണ്ട് വന്ന തന്റ്റെ പിതാവ് യൂനസ്‌ നബിയടക്കമുള്ള എല്ലാ കുടുംബാങ്ങളെയും ഇജിപ്തില്‍ തന്നെ താമസിപികുവാന്‍ വേണ്ടി ഇജിപ്ത് ഭരണാധികാരിയായ രാജാവിനോട് അനുവാദം വാങ്ങുന്നതായ സംഭവം ഇബ്നു കസീര്‍ യൂസഫ്‌ അലൈസലാമിന്റ്റെ ചരിത്രം വിവരികുന്നിടത് പറയുന്നുണ്ട്.( Joseph arranged an audience with the king for himself and his family, to ask the king's permission for them to settle in Egypt)
ഖുര്‍ആനില്‍ നിന്ന് തന്നെ ഒരു കാര്യം വളരെ വ്യക്തമായിരിക്കെ തനിഷ്ട്ടങ്ങല്‍ക്കനുസരിച്ചു കൊണ്ട് ആശയങ്ങളെ രൂപപെടുതുവാന്‍ ശ്രമികുന്നരുടെ ശൈലിയിലേക്ക് ഇവര്‍ എത്തിചേര്‍ന്നുവോ?!!!


ഇനി ഇസ്ലാമികേതര ഭരണകൂട്ടത്തില്‍ ജീവിക്കുന്ന മുസ്ലിങ്ങള്‍ സീകരികേണ്ട നിലപാടുകള്‍ എന്തായിരികണമെന്ന കേരളത്തിലെ സലഫികളുടെ നിലപാടുകള്‍ ഏകദേശം അര നൂറ്റാണ്ടുകള്‍ക്ക് മുന്‍പ്‌ തന്നെ സലഫി പണ്ഡിതനായ മഹാനായ കെ എം മൌലവി രഹിമഹുള്ള വ്യക്തമാകിയത് ഇപ്പോള്‍ കുഫര്‍ ആരോപിച്ച് നടക്കുന്ന ഈ എഞ്ചിനീയര്‍മാരും, ഡോക്ടര്‍മാരും, കമ്പ്യൂട്ടര്‍ സ്പെഷ്യലിസ്റ്റ്കളും മനസിലാകുന്നത് സാംസ്കാരിക ബോധമുള്ളവരാണങ്കില്‍ നല്ലതാണ്. അല്ലാഹുവിനെ ഭയമുണ്ടങ്കില്‍ പ്രത്യകിച്ചും?

``ഇനി നമ്മെപോലെ ഒരു മതേതര ഗവണ്മെന്റിന്റെ കീഴില്‍ ജീവിക്കുന്ന മുസ്‌ലിംകളുടെ നിലയെപ്പറ്റി ചിന്തിക്കാം. മുസ്‌ലിം സമുദായം എവിടെയായിരുന്നാലും അവരുടെ ഇടയില്‍ ഇസ്‌ലാമിക ജീവിതത്തെ അവര്‍ പാലിക്കണംഅതോടൊപ്പം തന്നെ രാജ്യത്ത്‌പൊതുവേ നീതിയും സമാധാനവും പാലികേണ്ടതും അവരുടെ കടമയാണ്‌.അതുകൊണ്ട് നല്ലവരും പ്രാപ്‌തരുമായ മുസ്‌ലിംകള്‍ അസംബ്ലിയിലും മറ്റും സ്ഥാനങ്ങള്‍ സീകരിക്കേണ്ടതും ഉദ്യോഗങ്ങള്‍വഹിക്കേണ്ടതുമാണ്‌.അങ്ങനെ ചെയ്യുന്നത്‌ കൊണ്ട് കുറേയെങ്കിലും അക്രമങ്ങളും അനീതികളും തടയുവാനുംഇസ്‌ലാമിക താല്‍പര്യങ്ങളേയും സമുദായത്തിന്നുള്ള രാഷ്‌ട്രീയാവകാശങ്ങളേയും സംരക്ഷിക്കുവാനും സാധിക്കുമെന്നുള്ളത്‌ ഒരു പരമാര്‍ത്ഥം മാത്രമാണ്‌തന്മൂലം,ഈ ഉദ്ദേശാര്‍ത്ഥം ഉദ്യോഗങ്ങളും അസംബ്ലി മുതലായവയിലുള്ള മെമ്പര്‍സ്ഥാനവും സ്വീകരിക്കുന്നത്‌ കൊണ്ടുള്ള ഗുണങ്ങളും ദോഷങ്ങളും താരതമ്യപ്പെടുത്തി` രണ്ട് ഉപദ്രവങ്ങളില്‍ നിന്ന് ലഘുവായത്‌ സ്വീകരിക്കുക എന്ന തത്വമനുസരിച്ച്‌ ചിലപ്പോള്‍ അനുവദനീയവും ചിലപ്പോള്‍ നിര്‍ബന്ധവുമായിത്തീരുന്നതാണ്‌. കാരണം, മുസ്‌ലിംകളില്‍ പ്രാപ്‌തിയും നീതിനിഷ്‌ഠയുമുള്ളവരെല്ലാം ഒഴിഞ്ഞു മാറി നില്‍ക്കുന്നപക്ഷം നാട്ടില്‍പൊതുവെ അനീതിയും,അക്രമപരമായ നിയമങ്ങള്‍മൂലം മുസ്‌ലിംകള്‍ക്ക്‌തന്നെ കൂടുതല്‍ദ്രോഹങ്ങളും അനുഭവിക്കേണ്ടതായി വരുന്നതാണ്‌. ജീവിതത്തിനു വേണ്ടി മാത്രമാണെങ്കില്‍ ഇതൊന്നും അനുവദനീയമല്ല......
അമുസ്‌ലിം ഗവണ്മെന്റുകളുടെ നിയമനിര്‍മാണം കൊണ്ട് അല്ലാഹുവിന്റെ വിധിക്കു യാതൊരിളക്കവും ഉണ്ടാവുകയില്ലെന്നും അതിനാല്‍ കഴിയുന്നത്ര അല്ലാഹുവിന്റെ നിയമങ്ങള്‍ക്ക്‌വിരോധമായി ഉണ്ടാക്കപ്പെടുന്ന നിയമങ്ങളെ തടയണമെന്നും നിഷ്‌ഠവെച്ചു അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍സമരം ചെയ്യുവാനായി ആര്‍ പരിശ്രമിക്കുന്നുവോ അവരാണ്‌ സജ്ജനങ്ങള്‍``. 
അല്‍മനാര്‍പുസ്‌തകം 4,ലക്കം 5,6,7 
ജമാഅത്തെ ഇസ്‌ലാമിയും ഇബാദത്തും
കെ.എം.മൌലവി

 ഈ കേരളത്തിലെ മുസ്ലിങ്ങളുടെ മതപരവും ഭൌതികവും വിദ്യാഭ്യാസപരവുമായ ഉന്നമനത്തിനായി മഹുമാന്യരായ സലഫി ഉലമാകള്‍ വഹിച്ച പങ്ക് അമുസ്ലിങ്ങള്‍ പോലും അഗികരികുമ്പോള്‍, ഇത്തരം നിലപാട് സീകരിച്ചതിന്റ്റെ പേരില്‍ അവരില്‍ ശിര്‍ക്കും കുഫരും ആരോപിച്ച ജമാത്തെ ഇസ്ലാമിക്കാരെ പിന്തുണക്കുവാന്‍ ഇറങ്ങി തിരിച്ച ഈ സംഘടനാ ശുരൂത്ത് വാദികള്‍ കൊണ്ടുവന്ന പുതിയ ആരോപണമാണ് കേരളത്തിലെ സലഫി പണ്ഡിതന്മാര്‍ക്ക് ജമാതുകാരോട് മറുപടി പറഞ്ഞപ്പോള്‍ ഹാകിമിയ്യത്ത്‌ വിഷയത്തില്‍ തെറ്റുപറ്റി എന്ന പേരും കളവ്‌ !!! ഇത്തരം അനിസ്ലാമിക്ക വാദങ്ങള്‍ ഏറ്റെടുത്തു നടത്തുന്ന ഈ സഹോദരങ്ങള്‍ക്ക് മറുപടിയായി ഈ എളിയവന്‍ രണ്ടോ മൂന്നോ കുറിപ്പുകള്‍ എഴുതിയപ്പോഴേക്കും ഇവര്‍ എല്ലാവരും കാടിളകി വന്നിരിക്കുന്നു. VNM സുഹൈലിനെ പോലെയുള്ള ചിലര്‍ പറയുന്നു എന്നിക്ക് ഇസ്ലാമിന്റ്റെ ബൈസിക്‌/ അടിസ്ഥാനം തന്നെ അറിയില്ല. പക്ഷെ എന്താണ് ഇവര്‍ മനസിലാക്കിയ ആ ബൈസിക്ക് അത് പറഞ്ഞു തരുന്നുമില്ല !!! മറ്റൊരു സഹോദരന്‍ Shifas Bin Shajahan MKhan പറയുന്നത് ‘’കണ്ണടച്ച് ഇരുട്ടാക്കുകയാണോ മമ്മദുട്ടി സാഹിബേ’’ എന്നാണ് !!! ‘’സ്വന്തം തെളിവ് പിടിക്കല്‍ മന്ഹജിനു പുരതല്ലേ...പ്രിയ സഹോദരാ’’ എന്നും എന്നെ ഓര്‍മ്മപെടുതുണ്ട് ടിയാന്‍ !!!

അല്ലഹുവിന്റ്റെ തൗഫീഖ്‌ ഉണ്ടങ്കില്‍ വായനകര്‍ക്ക് വ്യക്തമായി കാണും ആരാണ് ഇവിടെ മനഹജില്‍ നിന്നും അഖീതയില്‍ നിന്നുംപോലും പുറത്തു ചാടുവാന്‍ ശ്രമികുന്നവരെന്നും, ആരാണ് മുന്‍ഗാമികളായ കേരളത്തിലെ സലഫി ഉലമാകള്‍ ഖുര്‍ആനും സുന്നതിന്റ്റെയും അടിസ്ഥാനത്തില്‍ വിശദികരിച്ചതിനെ തള്ളി പറഞ്ഞു കൊണ്ട് മൌദൂദി ആശയങ്ങള്‍ പ്രച്ചരിപികുന്നതെന്നും !!!
യോജിക്കാവുന്ന മേഖലകളിലൊക്കെ സഹകരിച്ച്‌ പ്രവര്‍ത്തിക്കുക. ഭിന്നിപ്പിന്റെ മേഖലകളില്‍ പരസ്‌പര സഹിഷ്‌ണൂത കാണിക്കുക എന്ന ഒരു മുസ്ലിമിന്റ്റെ നിലപാടിനോട് മുഖം തിരിഞ്ഞു നിന്ന ‘’രാഷ്ട്രിയ ഇസ്ലാമിന്റ്റെ’’ വാക്തകള്‍ക്ക് ഈ ഇന്ത്യാ രാജ്യത്ത്  വന്നു ചേര്‍ന്ന ദുരവസ്ഥയും അതുകൊണ്ട് തന്നെ പറഞ്ഞതും പ്രച്ചരിപിച്ചതുമായ ആദര്‍ശം പോലും മാറ്റിപറയേണ്ടിവന്നതും സലഫികള്‍ എന്ന് അവകാശപ്പെടുന്ന ഈ യുവാകള്‍ക്ക് ഒരു പാഠമാവട്ടെ എന്ന് ആത്മാര്‍ഥമായി ആഗ്രഹിച്ച് കൊണ്ട് നിറുത്തുന്നു.
സത്യം സത്യമായി മനസിലാകാനും അത് ജീവിതത്തില്‍ പകര്‍ത്തി ഉള്‍ക്കൊണ്ട്‌ ജീവികുവാനും അള്ളാഹു തൗഫീഖ്‌ നല്‍കട്ടെ എന്ന് സര്‍വശക്തനായ പടച്ച രബ്ബിനോട് പ്രാര്‍ഥികുന്നതോടപ്പം ആദര്‍ഷതിന്റ്റെ പേരില്‍ ഒന്നികുവാനും ഇസ്ലാമിക വിരുദ്ധമായ വീക്ഷണങ്ങള്‍ ആര് പറഞ്ഞാലും അവ തളികളയുവാനുമുള്ള ആര്‍ജവം നമ്മുകെല്ലാം നല്‍കി അള്ളാഹു അനുഗ്രഹികുമാരാവട്ടെ എന്ന് ആത്മാര്‍ഥമായി ദുഹാ ചെയുന്നു. അള്ളാഹു സീകരികുമാരാവട്ടെ.

വന്നു പോയിട്ടുള്ള അബദ്ധങ്ങള്‍ അള്ളാഹു പൊരുത്ത് മാപ്പാകി തരുകയും ഉപകാരപ്രദമായ വിക്ഞാനവും വിനയവും വിവേകവും നല്‍കി നാം ഏവരെയും അള്ളാഹു അനുഗ്രഹികുമാരാവട്ടെ 

Wednesday, March 26, 2014

പഴയ വിഞ്ഞ് പുതിയ കുപ്പിയിലോ:- സംഘടനാ ശുരൂത്‌ വാദക്കാര്‍ വായിച്ചു മനസിലാകുവാന്‍ !!

All praise be to Allah, the Lord of the Worlds,

ഇന്ത്യന്‍ മുസ്ലിങ്ങളെ വിശിഷ്യാ കേരളത്തിലെ സലഫികളെ  അവരുടെ രാഷ്ട്രിയ നിലപാടുകളുടെ പേരില്‍ ഫതവകള്‍ ആസ്ഥാനത് ഉദ്ധരിച്ചു കൊണ്ട് കുഫരും ശിര്‍ക്കും ആരോപിക്കുവാന്‍ പാടുപെടുന്ന സംഘടന ശുരൂത് വാദകാര്‍ വായിച്ച് മനസിലാകുവാന്‍, ചില പഴയ ഓര്‍മ്മപെടുതലുക്കള്‍..........

ഇന്ത്യാ രാജ്യവുമായി ഒരു നിലക്കും മുസ്ലിംകള്‍ക്ക് പൊരുത്തപ്പെടാന്‍ കഴിയില്ലെന്നാണ് മൌദൂദി കണ്ടെത്തിയത്. അവര്‍ സ്വാതന്ത്യ്ര സമരത്തില്‍ നിന്നു വിട്ടുനിന്നു. മൌദൂദിയും കുറച്ചാളുകളും വിട്ടുനിന്നതു കൊണ്ട് കാര്യമായി പ്രതികരണമുണ്ടായില്ല എന്നതു ശരി തന്നെ. എന്തിന്റെ പേരിലാണ് വിട്ടുനിന്നത് എന്നതാണ് പ്രശ്നം. സ്വാതന്ത്യ്രത്തിനു ശേഷം ഇസ്ലാമികഭരണം നടത്താന്‍ അവസരമുണ്ടാവില്ലെങ്കില്‍ അത്തരം സ്വാതന്ത്യ്രസമരത്തിന് ആയിരംവട്ടം ശാപം എന്നാണ് അദ്ദേഹം പറഞ്ഞത്. അതിനുവേണ്ടിയുള്ള ചെറിയൊരു ശ്രമം പോലും ഹറാമാണെന്ന് അദ്ദേഹം വിധിച്ചു. ബ്രിട്ടീഷുകാരന്‍ പോയി ഇന്ത്യക്കാരന്‍ ഭരണാധികാരിയായാല്‍ ലാത്ത പോയി മനാത്ത വന്നുഎന്ന വ്യത്യാസമേയുള്ളൂ എന്നും രണ്ടും ശിര്‍ക്കും കുഫ്റുമാണെന്നുമാണ് അദ്ദേഹത്തിന്റെ വാദം. മൌദൂദി എഴുതി:

സ്വാതന്ത്യ്രത്തിനു വേണ്ടിയുള്ള ഈ സമരമെല്ലാം സാമ്രാജ്യത്വദൈവത്തെ കുടിയിറക്കി ജനാധിപത്യദൈവത്തെ ഭരണത്തിന്റെ ശ്രീകോവിലില്‍ പ്രതിഷ്ഠിക്കാനാണെങ്കില്‍ മുസ്ലിമിനെ സംബന്ധിച്ചേടത്തോളം രണ്ടും തുല്യമാണ്. ലാത്ത പോയി മനാത്ത വന്നു എന്നു മാത്രം. ഒരു കള്ളദൈവത്തിനു പകരം മറ്റൊരു കള്ളദൈവം വന്നു എന്നു മാത്രം. അസത്യത്തിനുള്ള അടിമത്തം അങ്ങനെത്തന്നെ നിലനില്‍ക്കുകയും ചെയ്തു. ഏതു മുസ്ലിമാണ് ഇതിന്നു സ്വാതന്ത്യ്രം എന്നു പറയുക?’ (മുസല്‍മാന്‍ ഔര്‍ മൌജൂദാ സിയാസീ കശ്മകശ് പേ.97,98)

ഇംഗ്ളീഷുകാരനായ അമുസ്ലിമില്‍ നിന്ന് ഇന്ത്യക്കാരനായ അമുസ്ലിമിലേക്കു നീങ്ങുകയാണ് ഈ സ്വാതന്ത്യ്രസമരത്തിന്റെ ഫലം. ആദ്യമേ ഞാന്‍ പറഞ്ഞതു പോലെ, മുസ്ലിമിനെ സംബന്ധിച്ചേടത്തോളം ഇത്തരമൊരു സമരം ഹറാമാണ് എന്നത് ഖണ്ഡിതമായ കാര്യമാണ്. മാത്രമല്ല, ഇത്തരമൊരു നീക്കം നടക്കുമ്പോള്‍ അതു മൂകമായി നോക്കി നില്‍ക്കുകയെന്നതും മുസ്ലിമിന്ന് ഹറാമാണ്’. (തഹ്രീകേ ആസാദി ഔര്‍ മുസല്‍മാന്‍, പേ.81)

പ്രജായത്തം നടപ്പില്‍ വരുത്താനായി സമരം ചെയ്യുന്ന കപടവിശ്വാസികളെക്കുറിച്ച് ഞാനെന്തു പറയാനാണ്?’ എന്നാണ് മൌദൂദി ചോദിച്ചത്. (ഖുത്തുബാത്ത് പേ.140)

മൌദൂദി ജനാധിപത്യ മതേതര വിരുദ്ധനായിരുന്നു. മാത്രമല്ല, ജനാധിപത്യം ഒരിക്കലും പൊറുക്കാത്ത പാപമായ ശിര്‍ക്ക് അഥവാ ബഹുദൈവത്വമാണെന്നാണദ്ദേഹം വിധിയെഴുതിയത്. അത്തരം വ്യവസ്ഥിതി വാഴുന്നിടത്ത് ഇസ്ലാം വെറും ജലരേഖ മാത്രമായിരിക്കുമെന്നും അവ തമ്മില്‍ യോജിക്കുന്ന ഒറ്റ പോയിന്റുമില്ല എന്നും അദ്ദേഹം പ്രഖ്യാപിച്ചു. എങ്കില്‍ ഇന്ത്യരാജ്യത്തെ മുസ്ലിംകളുടെ ഇസ്ലാമിനെക്കുറിച്ച്, ചുരുങ്ങിയത് തങ്ങളുടെ ഇസ്ലാമിനെക്കുറിച്ചെങ്കിലും മൌദൂദിസ്റ്റുകള്‍ക്ക് എന്താണു പറയാനുള്ളത്? അത് വെറും ജലരേഖയാണോ? മൌദൂദി എഴുതുകയും ജമാഅത്തുകാര്‍ ഈ വിഷയകമായി പ്രചരിപ്പിക്കുകയും ചെയ്യുന്നതെന്തെന്ന് കാണുക:
ചുരുക്കത്തില്‍ താത്വികമായും കര്‍മപരമായും ദീനും സെക്യുലറിസവും പരസ്പരവിരുദ്ധമാണ്. നേര്‍ക്കു നേരെയുള്ളത് അവ രണ്ടില്‍ ഏതെങ്കിലുമൊന്നിനോടു മാത്രം പൂര്‍ണബന്ധം സ്ഥാപിച്ച് മറ്റേതിനെ സന്തോഷത്തോടെ യാത്രയാക്കുകയെന്നുള്ളതാണ്. ഒരേ സമയത്ത് രണ്ടു ദൈവങ്ങളെ അനുസരിക്കുക സാധ്യമല്ല തന്നെ’. (പ്രബോധനം പു.5, ലക്കം5, 1952)

മുസല്‍മാന്‍മാരെ സംബന്ധിച്ചേടത്തോളം, ഞാനിതാ അവരോടു തുറന്നു പ്രസ്താവിക്കുന്നു: ആധുനിക മതേതര ദേശീയ ജനാധിപത്യം നിങ്ങളുടെ ഇസ്ലാമിന്നും ഈമാനിന്നും കടകവിരുദ്ധമാണ്. നിങ്ങളതിന്റെ മുമ്പില്‍ സര്‍വാത്മനാ തല കുനിക്കുകയാണെങ്കില്‍ നിങ്ങളുടെ വിശുദ്ധ ക്വുര്‍ആനിനെ പുറകോട്ടു വലിച്ചെറിയലായിരിക്കും. നിങ്ങളതിന്റെ സ്ഥാപനത്തിലും നടത്തിപ്പിലും പങ്കു വഹിക്കുകയാണെങ്കില്‍ നിങ്ങളുടെ തിരുദൂതനോടു ചെയ്യുന്ന കടുത്ത വഞ്ചനയായിരിക്കും. നിങ്ങളതിന്റെ കൊടി പിടിക്കുകയാണെങ്കില്‍ നിങ്ങളുടെ ദൈവത്തിനെതിരെ രാജദ്രോഹക്കൊടി ഉയര്‍ത്തലായിരിക്കും. ഏതൊരു പരിശുദ്ധ ഇസ്ലാമിന്റെ പേരില്‍ മുസ്ലിംകളെന്നു നിങ്ങള്‍ സ്വയംഅവകാശപ്പെടുന്നുണ്ടോ അതിന്റെ ആത്മാവും ഈ വിശുദ്ധവ്യവസ്ഥിതിയുടെ ആത്മാവും തമ്മില്‍ തുറന്ന സമരമാണ്. അതിന്റെ മൌലികതത്വങ്ങളും ഇതിന്റെ മൌലികതത്വങ്ങളും തമ്മില്‍ പ്രത്യക്ഷ സംഘട്ടനമാണ്. അതിന്റെ ഓരോ ഘടകവും ഇതിന്റെ ഓരോ ഘടകവുമായി സന്ധിയില്ലാത്ത യുദ്ധമാണ്. പ്രസ്തുത വ്യവസ്ഥിതിയുമായി ഇസ്ലാം യോജിക്കുന്ന ഒറ്റ പോയിന്റുമില്ല. ആ വ്യവസ്ഥിതി അധികാരം വാഴുന്നിടത്ത് ഇസ്ലാം വെറും ജലരേഖയായിരിക്കും’. (മൌദൂദി, ജമാഅത്തെ ഇസ്ാലമിയുടെ സന്ദേശം പേ.32)
അതാണ് ജമാഅത്തെ ഇസ്ലാമിയുടെ എന്നത്തെയും വാദം. അവര്‍ എഴുതുന്നു:
പ്രജാധിപത്യമായാലും ഏകാധിപത്യമായാലും ഫലത്തില്‍ വ്യത്യാസമില്ല. രണ്ടും സൃഷ്ടികളുടെ ആധിപത്യം തന്നെ. തമ്പുരാക്കളുടെ എണ്ണത്തില്‍ മാത്രമാണ് വ്യത്യാസം. പ്രജാധിപത്യത്തില്‍ ഒന്നിലധികം തമ്പുരാക്കള്‍ ദിവ്യത്വം വാഴുകയും നിയമവ്യവസ്ഥകള്‍ അവതരിപ്പിക്കുകയും ചെയ്യുന്നു. ഏകാധിപത്യത്തിലാവട്ടെ ഒരു ദൈവം തന്റെ മന്ത്രിമാരുടേയും ഉപദേഷ്ടാക്കളുടേയും സഹായത്തോടുകൂടി ദിവ്യത്വം നടത്തുന്നു. രണ്ടും ശിര്‍ക്കു തന്നെ’ (ശിര്‍ക്ക് അഥവാ ബഹുദൈവത്വം).
ഇസ്ലാമികമല്ലാത്ത ഏതു ഭരണകൂടത്തിനു കീഴില്‍ ജീവിക്കുന്നവനും മുശ്രിക്കു തന്നെ എന്ന ഈ വാദം ജമാഅത്തുകാരന്റെ ഒരു പഴയകാലവാദം മാത്രമല്ല, 1988ല്‍ ആദ്യമായി പ്രസിദ്ധീകരിച്ച ജമാഅത്തെ ഇസ്ലാമിയും വിമര്‍ശകരുംഎന്ന പുസ്തകത്തില്‍ ശൈഖ് മുഹമ്മദ് കാരക്കുന്ന് (ജമാഅത്ത് കേരള അസി.അമീര്‍) എഴുതുന്നു:
ആധുനിക ലോകത്ത് തൌഹീദിനെതിരെ ഉയര്‍ന്നുവന്ന അതിശക്തമായ വെല്ലുവിളികളിലൊന്നാണ് സാമൂഹിക സാമ്പത്തിക രാഷ്ട്രീയ മേഖലകളിലെ നിമനിര്‍മാണത്തിന്റെ പരമാധികാരം ജനങ്ങള്‍ക്കാണെന്ന സിദ്ധാന്തം. ഇന്ത്യന്‍ ഭരണവ്യവസ്ഥയുടെ അടിസ്ഥാനവും അതു തന്നെ. ജനാധിപത്യം തൌഹീദിനെതിരെ ഉയര്‍ന്നു വന്ന ശിര്‍ക്കാണെന്നും ആ ശിര്‍ക്കന്‍ വ്യവസ്ഥയില്‍ അധിഷ്ഠിധമാണ് ഇന്ത്യന്‍ ഭരണകൂടമെന്നും വ്യക്തമാക്കുകയാണ് ഇവിടെ ചെയ്തിരിക്കുന്നത്. ഈ കാലത്ത് ഉയര്‍ന്നു വന്ന ഏറ്റവും വലിയ ശിര്‍ക്ക് ജനാധിപത്യമാണത്രെ’.

സംഘടനാ ശുരൂതുകള്‍ പാലികുന്നില്ലാ എന്ന് പറഞ്ഞു തുടങ്ങി കേരളത്തിലെ സലഫികള്‍ക്ക് നേരെ രാഷ്ട്രിയ കുഫര്‍ ആരോപിക്കുന്ന ദുരവസ്ഥയിലേക്ക് എത്തിയവര്‍ അടിസ്ഥാനപരമായി മനസിലാകേണ്ടുന്ന ചില വസ്തുതകള്‍ അവരെ ഓര്‍മിപ്പികട്ടെ ..............

ഈജിപ്തിന്റെ ആധിപത്യം മുഴുവന്‍ എനിക്കാണെന്ന് വാദിച്ച ഫിര്‍ഔന്റെ പ്രജയും ഭാര്യയുമായി ജീവിച്ച ആസിയാ ബീവിയെ സത്യവിശ്വാസികള്‍ക്ക് മാതൃകയായി ഖുര്‍ആന്‍ പ്രഖ്യാപിക്കുമ്പോള്‍ അത്തരമൊരു ജീവിതം നയിക്കുന്നത് ശിര്‍ക്കും കുഫ്റുമാണെന്ന് വാദിച്ച് മൌദൂദി ഖുര്‍ആനിന് എതിരാവുന്നു.
യൂസുഫ് (അ) അമുസ്ലിം രാജാവിന്റെ കീഴില്‍ ജീവിക്കുക മാത്രമല്ല, തന്റെ ആദര്‍ശത്തിന് കോട്ടം പറ്റാതെ തന്നെ മന്ത്രിസ്ഥാനം ചോദിച്ചു വാങ്ങിയ ചരിത്രവും വിശുദ്ധ ക്വുര്‍ആന്‍ വിവരിക്കുന്നുണ്ട്. ക്രിസ്ത്യാനിയായ നജ്ജാശിയുടെ കീഴില്‍ അച്ചടക്കം പുലര്‍ത്തി അബ്സീനിയയില്‍ കഴിച്ചു കൂട്ടിയ സ്വഹാബത്തിന്റെ മാതൃകയും മൌദൂദിക്കും മൌദൂദിസ്റ്റുകള്‍ക്കും അന്യമാണ്.


ഇനി നിങ്ങള്‍ തീരുമാനികുക്ക;  സത്യവിശ്വാസികള്‍ക്ക് മാതൃകയായി ഇസ്ലാം പരിജയപെടുത്തിയ മഹാന്മാരുടെ മാത്രക  സീകരികണമോ അതോ ജമാതുകാര്‍ പോലും കൈയൊഴിഞ്ഞ ആ പൊടി പിടിച്ച് തുരുമ്പിച്ച വികല ആശയങ്ങള്‍ ഈ കേരളകരയില്‍ മലയാളി സമൂഹത്തിനിടയില്‍ പ്രച്ചരിപികണമോയെന്ന്!! അള്ളാഹു അനുഗ്രഹികുമാരാവട്ടെ