ബ്രിട്ടിഷ് ഭരണം മാറി ഇന്ത്യയില്‍ ഒരു മതേത്വര
ജനാധിപത്യ ഭരണകൂട്ടം വന്നപ്പോള്‍ അതിനെ ലാത്തപോയി മന്നാത്ത വന്നു എന്നാണ് ജമാത്തെ(ഇസ്ലാമി) നേതാവ് മൌദൂദി പറഞ്ഞിരുന്നത്.
ലാത്തയും മനാത്തയും മക്കയിലെ മുഷ്‌രിക്കുകൾ ആരാധിച്ചിരുന്ന അവരുടെ
ഇലാഹുകളായിരുന്നു എന്നാണ് വിശുദ്ധ ഖുര്‍ആന്‍ പറയുന്നത്. എന്നാല്‍ ഭരണാധികാരിയെ
ഇലാഹാക്കിയിരുന്ന, ഭരണകൂട്ടാതെ (state) ദീന്‍ ആയികണ്ടിരുന്ന മൌദുധിയുടെ
ഈ ഇസ്ലാമികവിരുദ്ധ ആശയത്തെ സലഫികള്‍ ശക്തമായി എതിര്‍ത്ത് തോല്പിച്ച ചരിത്രം അറിയാത്ത
ചില മൌലവിമാര്‍ സലഫികളുടെപേരില്‍ ഇന്ന് അവകാശപെടുന്നത് ലാത്തപോയി മന്നാത്ത വന്നു
എന്ന മൌദുധിയുടെ വികലവാദം തികച്ചും ശരിയായിരുന്നുവത്രെ?!! ബ്രിട്ടിഷ്
ഭരണം ഒരു ഇലാഹായിരുന്നോ?! ജനാധിപത്യം മറ്റൊരു ഇലാഹാണോ ?! ഇങ്ങിനെ ഒരു ഇലാഹില്‍ നിന്നും മറ്റൊരു ഇല്ലാഹിനെ പകരം വെക്കുകയാണോ
സ്വാതന്ത്രത്തിലൂടെ ചെയ്തത് ?!!
ബ്രിട്ടീഷുകാരന്‍ പോയി ഇന്ത്യക്കാരന്‍
ഭരണാധികാരിയായാല്‍ ‘ലാത്ത പോയി മനാത്ത വന്നു’ എന്ന വ്യത്യാസമേയുള്ളൂ എന്നും രണ്ടും
ശിര്‍ക്കും കുഫ്റുമാണെന്നുമാണ് മൌദൂദി വാദിച്ചത്. മൌദൂദി എഴുതി:
‘സ്വാതന്ത്യ്രത്തിനു വേണ്ടിയുള്ള
ഈ സമരമെല്ലാം സാമ്രാജ്യത്വദൈവത്തെ കുടിയിറക്കി ജനാധിപത്യദൈവത്തെ ഭരണത്തിന്റെ
ശ്രീകോവിലില്‍ പ്രതിഷ്ഠിക്കാനാണെങ്കില്‍ മുസ്ലിമിനെ സംബന്ധിച്ചേടത്തോളം രണ്ടും
തുല്യമാണ്. ലാത്ത പോയി മനാത്ത വന്നു എന്നു മാത്രം. ഒരു കള്ളദൈവത്തിനു പകരം മറ്റൊരു
കള്ളദൈവം വന്നു എന്നു മാത്രം. അസത്യത്തിനുള്ള അടിമത്തം അങ്ങനെത്തന്നെ നിലനില്‍ക്കുകയും
ചെയ്തു. ഏതു മുസ്ലിമാണ് ഇതിന്നു സ്വാതന്ത്യ്രം എന്നു പറയുക?’ (മുസല്‍മാന്‍ ഔര്‍ മൌജൂദാ സിയാസീ കശ്മകശ് പേ.97,98).
അബ്ദുല്‍ മുഹ്സിന്‍ ഐദിദ് മൌദൂദിയുടെ ഈ വികല
വീക്ഷണതെയാണ് ശരിയായ നിലപാടായി അവതരിപിക്കുന്നതും
ഇതിന്റ്റെ പേരില്‍ കേരളത്തിലെ
മുജാഹിദ് പണ്ഡിതന്മാരെ
ഇകഴ്ത്തുന്നതും ?!!! (ഈ ലിങ്കില്‍
ലഭ്യം https://www.dropbox.com/s/vhprbjjkqc8tvaa/Abdul%20muhsin%20and%20Maududi.mp3?dl=0)
എന്നാല്‍ മൌദൂദിയുടെ ഇത്തരം വിത്യയാനം കാരണമായി അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന ഇന്ത്യയിലെ
തലയെടുപ്പുള്ള പല പണ്ഡിതരും രാജിവച്ചു.
മന്‍ദൂര്‍ നുഅ്മാനി, അബുല്‍ഹസന്‍
അലിഹസന്‍ നദവി, അമീന്‍ അഹ്സന്‍ ഇസ്ലാഹി, വഹീദുദ്ദീന്‍ ഖാന്‍ തുടങ്ങിയവര്‍ ആ
കൂട്ടത്തില്‍ പ്രധാനികളാണ്. പലരും അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങള്‍ക്ക് മറുപടി
എഴുതുകയും ചെയ്തു. തന്റെ വീക്ഷണം സ്ഥാപിക്കാന്‍ വേണ്ടി സയ്യിദ് മൌദൂദി ഇസ്ലാമിലെ
അതിപ്രധാനമായ വിഷയങ്ങളില്‍ വരെ കൈയേറ്റം നടത്തി. ഇലാഹ്, റബ്ബ്,
ഇബാദത്ത്, ദീന്‍ തുടങ്ങിയ ഇസ്ലാമിന്റെ നിര്‍ണായകമായ
സാങ്കേതികശബ്ദങ്ങളെക്കുറിച്ച് മുസ്ലിംലോകം മുഴുവന്‍ ഇരുട്ടിലാണെന്ന് അദ്ദേഹം
പ്രസ്താവിച്ചു. ഇസ്ലാമിന് അന്യമായ വ്യാഖ്യാനങ്ങള്‍ തന്റെ പുത്തന്‍വാദം
സ്ഥാപിക്കുന്നതിനായി അദ്ദേഹം വച്ചുകെട്ടുകയും ചെയ്തു.
മുസ്ലിം ലോകം ഇന്നേവരെ പറയാതവിധത്തില്‍ ഭരണകൂട്ടങ്ങളെ
ഇലാഹാക്കി അവയെ സാമ്രാജ്യത്വദൈവമെന്നും
ജനാധിപത്യദൈവമെന്നും അവതരിപികുക്കയും ആ ഭരണകൂട്ടങ്ങള്‍ക്കുള്ള അനുസരണം അവര്‍ക്കുള്ള ഇബാദത്തായി വ്യാഖ്യാനിക്കുകയും ചെയ്തു. ഈ
വികലമായ ചിന്താഗതിയാണ് ബ്രിട്ടിഷ് ഭരണത്തെ മക്കയിലെ മുശ്രിക്കുകള്‍ ആരാധിച്ചിരുന്ന
ലാത്തയായും ഇന്ത്യയെ മന്നാതയായും ദുര്‍വ്യാഖ്യാനികുവാന്‍ മൌദൂധിയെ പ്രേരിപിച്ചത്!!
എന്നാല്‍ ‘സലഫിയത്’ അവകാശപെടുന്ന അബ്ദുല്‍
മുഹ്സിന്‍ ഐദിദിനെ ഇത്തരത്തില്‍ ഒരു
പിഴച്ച ചിന്താഗതി സീകരിക്കുവാന്‍ എന്ത് പ്രചോദനമാണ് ഉണ്ടായതെന്ന് എത്ര
ആലോചിച്ചിട്ടും മനസിലാക്കുന്നില്ല !!
അല്ലാഹുവല്ലാതെ യാതൊരു
ഇലാഹുമില്ല എന്ന് നബി(സ)പ്രഖ്യാപിച്ചപ്പോള്‍ അറബികള്‍ പ്രതികരിച്ചതെങ്ങനെയെന്ന്
വിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കുന്നു.
"ഇവന്‍ (മുഹമ്മദ്) പല ഇലാഹുകളെ ഒരൊറ്റ ഇലാഹാക്കിയിരിക്കയാണോ?.തീര്‍ച്ചയായും ഇത് അല്‍ഭുതകരമായ ഒരു കാര്യം തന്നെ.അവരിലെ പ്രധാനികള്‍ (ഇപ്രകാരം പറഞ്ഞുകൊണ്ട്)പോയി.നിങ്ങള്‍ മുന്നോട്ട് പോയിക്കൊള്ളുക.നിങ്ങളുടെ ഇലാഹുകളുടെ കാര്യത്തില്‍ നിങ്ങള്‍ ക്ഷമാപൂര്‍വ്വം ഉറച്ചുനില്‍ക്കുകയും ചെയ്യുക.തീര്‍ച്ചയായും ഇത് ഉദ്ദേശ്യപൂര്‍വ്വം ചെയ്യപ്പെടുന്ന ഒരു കാര്യം തന്നെയാകുന്നു".(38:5,6)
മുഹമ്മദ് നബി(സ) പല ഇലാഹുകളെ ഒരൊറ്റ ഇലാഹാക്കി എന്ന് ആക്ഷേപിച്ച എതിരാളികള്‍ എന്താണ് ഉദ്ദേശിച്ചത്?കിസ്‌റാ,ഖൈസര്‍ എന്നീ ചക്രവര്‍ത്തികളേയും അറേബ്യന്‍ നാടുവാഴികളേയും നിഷ്കാസനം ചെയ്തുകൊണ്ട് അല്ലാഹുവെ മാത്രം ഭരണാധികാരിയായി അദ്ദേഹം വാഴിച്ചു എന്നാണോ?അതല്ല,ലാത്ത,ഉസ്സ,മനാത്ത തുടങ്ങിയ ആരാധ്യരെ തള്ളിപ്പറയുകയും അല്ലാഹുവെ മാത്രം ആരാധ്യനായി പ്രഖ്യാപിക്കുകയും ചെയ്തുവെന്നാണോ?സയ്യിദ് മൗദൂദിയും അനുചരന്മാരും തൗഹീദിനെ രാഷ്ട്രീയമായി വ്യാഖ്യാനിക്കുന്നതിനു മുന്‍പ് ഈ വിഷയത്തില്‍ ആര്‍ക്കും ആശയക്കുഴപ്പമുണ്ടായിരുന്നില്ല. അല്ലാഹുവും റസൂലും(സ) തള്ളിപ്പറഞ്ഞ ഇലാഹുകള്‍ ആരായിരുന്നുവെന്ന് വിശുദ്ധ ഖുര്‍ആന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
"ലാത്തയേയും,ഉസ്സയേയും പറ്റി നിങ്ങള്‍ ചിന്തിച്ചുനോക്കിയിട്ടുണ്ടോ?വേറെ മൂന്നാമതായുള്ള മനാത്തയെപറ്റിയും(സന്താനമായി )നിങ്ങള്‍ക്കു ആണും അല്ലാഹുവിന് പെണ്ണുമാണെന്നോ?എങ്കില്‍ അത് നീതിയില്ലാത്ത ഒരു ഓഹരിവക്കല്‍ തന്നെ.നിങ്ങളും നിങ്ങളുടെ പിതാക്കളും നാമകരണം ചെയ്ത ചില പേരുകളല്ലാതെ മറ്റൊന്നുമല്ല അവ(ആ ദേവതകള്‍).അവയെപറ്റി അല്ലാഹു യാതൊരു പ്രമാണവും ഇറക്കിതന്നിട്ടില്ല.ഊഹത്തേയും മനസ്സുകള്‍ ഇച്ഛിക്കുന്നതിനേയും മാത്രമാണ് അവര്‍ പിന്തുടരുന്നത്.അവര്‍ക്ക് തങ്ങളുടെ രക്ഷിതാവിങ്കില്‍ നിന്ന് സന്‍മാര്‍ഗം വന്നിട്ടുണ്ട് താനും."(വി.ഖു 53:19-23)
ബ്രിട്ടീഷ് ഗവണ്‍മെന്‍റിനെ ലാത്തയായും ഇന്ത്യാ ഗവണ്‍മെന്‍റിനെ മനാത്തയായും ചിത്രീകരിച്ചുകൊണ്ട് ഇന്ത്യന്‍ മുസ്ലിങ്ങള്‍ക്കെതിരില്‍ ശിര്‍ക്ക് ആരോപിക്കുവാന്‍ മൌദൂദി എങ്ങിനെ പണിയെടുത്തുവോ അതെ ജോലിയാണ് അബ്ദുല്‍ മുഹ്സിനും കൂടെയുള്ളവരും “സലഫിയതിന്റ്” മറവില്‍ ചെയുന്നത്. ലാത്ത,ഉസ്സ,മനാത്ത എന്നിവ അറേബ്യ ഭരിച്ചിരുന്ന രാജാക്കന്മാരുടെ പേരുകളല്ലെന്നും അല്ലാഹുവിെന്‍റ പെണ്‍മക്കള്‍ എന്ന് വാദിച്ചുകൊണ്ട് അറബികള്‍ പ്രതിഷ്ഠിച്ചിരുന്ന ദേവതാവിഗ്രഹങ്ങളായിരുന്നു അവയെന്നും ഇസ്ലാമിെന്‍റ ബാലപാഠങ്ങള്‍ പഠിച്ചവര്‍ക്കെല്ലാം അറിയാം.ഉപര്യുക്ത ഖുര്‍ആന്‍ വചനങ്ങളില്‍ നിന്നും ആ കാര്യം സംശയാതീതമായി തെളിയുകയും ചെയ്യുന്നുണ്ട്.
കൂടുതല്‍
ഈ വിഷയവുമായി അദ്ദേഹം പഠനം നടത്തിയാല്‍ ഇന്ഷ അള്ള
ഇത്തരത്തിലുള്ള വളരെ ഗൌരവമായ അബദ്ധങ്ങള്‍
തിരുത്തുവാന്‍ സാധിക്കും അതിന് എല്ലാ മുന്‍വിധികളും വിരോധവും മാറ്റിവെക്കുവാന്‍
കഴിയേണ്ടതുണ്ടെന്ന് ഓര്‍മ്മപെടുത്തുന്നു.
അള്ളാഹു അവന്റ്റെ ദീന്‍ ഏതു പ്രതിസന്ധിയിലും മുറുക്കെ പിടിച്ചു
ജീവിക്കുവാന്‍ നാം ഏവരെയും
സഹായികുമാരാവട്ടെ. എല്ലാ പിഴച്ച ചിന്താഗതികളില്‍ നിന്നും നാം ഏവരെയും കാത്ത്
സംരക്ഷികുമാരാവട്ടെ
Courtesy - Cheriyamundam Abdul Hameed Madani