Friday, June 5, 2015

യോഗയും മുസ്ലിങ്ങളും

അസ്സലാമു അലൈകും,

Yoga is Not a Sport but a Spiritual Practice


യോഗ ഹിന്ദു ഫിലോസഫിയുമായി അഭേദ്യമായ ബന്ധമുള്ളതാണന്ന്‍ അതിനെ സംബന്ധിച്ച് കേവല വിവരമുള്ള ആര്‍ക്കും മനസിലാകാവുന്നതാണ്. യോഗയുടെ ആത്യന്തിക ലക്ഷ്യമായി പറയുന്നത് തന്നെ മോക്ഷമാണ്. ആത്മാവിനെ സ്വതന്ത്രമാകുക അഥവാ  paripurna-brahmanubhava (oneness with Brahma, the One Supreme Self) എന്നാണത്. ചുരുക്കി പറഞ്ഞാല്‍ യോഗ അനുഷ്ട്ടിക്കുന്ന ഒരു യോഗി തന്റ്റെ ആത്മാവിനെ സ്വതന്ത്രമാക്കി ബ്രഹ്മാവില്‍ അഥവാ സര്‍വശക്തനായ ദൈവത്തില്‍റ്റെ അവസ്ഥയില്‍ എത്തിച്ചേരുക എന്നതാണ് ലക്ഷ്യം. അതിനായി സൂര്യ നമസ്കാരവും, മെഡിറ്റെഷനും/ധ്യാനവും, മന്ത്രങ്ങളും, പ്രത്യക പോസുകളും മറ്റും ഉപോയോഗിക്കുന്നുണ്ട്. പല മൂര്‍ത്തികളുടെയും പ്രതിഷ്ട്ടകളുടെയും രൂപവുമായി പോലും ഇതിലെ പോസുകള്‍ക്ക് സാമ്യം  കാണുവാന്‍ സാധിക്കുന്നതാണ്.

ഹൈദവ വേദ ഗ്രന്ഥങ്ങളുമായി അഭേദ്യമായ ബന്ധമുള്ള യോഗയെ സംബന്ധിച്ച് ഇന്ന് പല നാഷണല്‍ മീഡിയ ചര്‍ച്ചകളിലും, വിശിഷ്യാ മഹാരാഷ്ട്രയിലെ സ്കൂളുകളില്‍ എല്ലാവര്‍കും നിര്‍ബന്ധമാകുന്നതുമായ വിവാദ ചര്‍ച്ചകളില്‍,  സംഘപരിവാര്‍ നേതാകന്മാര്‍ പോലും പറയുന്നത് അതിനു ഹിന്ദു മതവുമായി ബന്ധമില്ലത്രേ !!! അത് മുസ്ലിങ്ങളുടെ നമസ്കാരത്തെ പോലെയാണത്രെ തുടങ്ങിയ അവസ്തവങ്ങളാണ് !!! അങ്ങിനെയാണങ്കില്‍ അഞ്ചു നേരത്തെ മുസ്ലിങ്ങളുടെ നമസ്കാരം ഇന്ത്യാ രാജ്യത്ത് നിര്‍ബന്ധമാകുവാന്‍ ബിജെപി സര്‍ക്കാരിന് ഒരു ശ്രമം നടത്താവുന്നതാണ്. ഹിന്ദുകള്‍ക്ക് വിരോധമില്ലങ്കില്‍ പിന്നെ മുസ്ലിങ്ങള്‍ക്ക്‌ ഏതായാലും ഉണ്ടാകുവാന്‍ സാധ്യതയില്ല J

തനിച്ച ഇസ്ലാമിക വിരുദ്ധമായ ഈ ചിന്താഗതിയെ ഒരു വ്യായാമം എന്നനിലക്ക്‌ 1980 കളില്‍ വെസ്റ്റേണ്‍ രാജ്യങ്ങളില്‍ അവതരിപികുവാന്‍ സാധികുക്കയും നല്ലതോതില്‍ പ്രചാരം ലഭികുകയും അതില്‍ ഏകാദൈവാരാധകരായ മുസ്ലിങ്ങള്‍ പോലും വീണു പോകുക്കയും ചെയ്തിട്ടുണ്ട്. 

കഞ്ചാവടിച്ചു കൊണ്ട് ആത്മാവിനെ ‘’സ്വതന്ത്രമാകുന്ന’’ സമ്പ്രദായം പണ്ട് കാലം മുതല്‍ക്ക് തന്നെ നിലവിലുണ്ടായിരുന്നു. അതിന്റ്റെ ആധുനിക പതിപ്പാണ് നിശാ പാര്‍ട്ടികള്‍ എന്നപേരില്‍ നടക്കുന്ന കൂതാട്ടം. അവിടെയും നടക്കുന്നത് ഭൌതിക കെട്ടുപാടുകള്‍ ഇല്ലാത്ത, ടെന്‍ഷന്‍വിമുക്തമാകി മനസിനെ സ്വതന്ത്രമാകുവാനുള്ള മാര്‍ഗങ്ങളാണ്. അതിനു സംഗീതതോടൊപ്പം മയക്കു മരുന്നുപയോഗവും സാര്‍വത്രികമായി ഉപയോഗിക്കുന്നുണ്ട്. 

ഒരു മുസ്ലിമിനെ സംബന്ധിച്ച് മനസുകള്‍ക്ക് അടകം ലഭിക്കുന്നത് സര്‍വശക്തനും കരുണാനിധിയുമായ അല്ലാഹുവിനെ കുറിച്ചുള്ള സ്മരണയിലൂടെ മാത്രമാണ്. സംഗീതാസ്വദനമോ, യോഗയോ അല്ലേയല്ല. അതിനു വേണ്ടി അഞ്ചു നേരത്തെ നമസ്കാരം അള്ളാഹു അവനു നിര്‍ബന്ധമാകിയിട്ടുണ്ട്. മാത്രമല്ല അല്ലാഹുവിനെ കുറിച്ച് ഓര്‍ക്കുവാന്‍ നിര്‍ബന്ധമായ കര്‍മ്മങ്ങള്‍ക്ക് പുറമേ ഐചികമായ നമസ്കാരങ്ങളും ദിക്റുകളും ദുഅകളും, നോമ്പുകളും അള്ളാഹു അവന്റ്റെ പ്രവാചകനിലൂടെ മാനവരാശിക്ക് കനിഞ്ഞു നല്ക്കിയിട്ടുണ്ട്.

അള്ളാഹു പറയുന്നത് നോകുക്ക
‘’അതായത്‌ വിശ്വസിക്കുകയും അല്ലാഹുവെ പറ്റിയുള്ള ഓര്‍മ കൊണ്ട്‌ മനസ്സുകള്‍ ശാന്തമായിത്തീരുകയും ചെയ്യുന്നവരെ. ശ്രദ്ധിക്കുക; അല്ലാഹുവെപ്പറ്റിയുള്ള ഓര്‍മ കൊണ്ടത്രെ മനസ്സുകള്‍ ശാന്തമായിത്തീരുന്നത്‌.(13:28). 

അല്ലാഹുവിന്റ്റെ സ്മരണയെ വിട്ടകലുന്നവനെ സ്വധീനികുക്ക മനുഷ്യന്റ്റെ മുഖ്യശത്രുവായ പിശാചാണ്. പിശാചു മനുഷ്യമനസുകളില്‍ ഉണ്ടാക്കുന്ന ബാലിശമായ പ്രവര്‍ത്തനമാണ് മറ്റെലാ നൈമിഷികമായ അനുഭൂതികളും.
യോഗയെ എതിര്‍ക്കുന്നവരോട്, മുസ്ലിങ്ങള്‍ക്ക്‌ ആരോഗ്യം വേണ്ടേ എന്ന് ചോദിക്കുന്ന വിവരദോഷികളെയും പല ചര്‍ച്ചകളിലും കാണുവാന്‍ സാധിച്ചു. ശരീരത്തിന് ദൃഡതയും കായിക ക്ഷമതയും,  മനസിന്‌ ഉന്മേഷവും നല്‍ക്കുന്ന ഇസ്ലാം വിരോധികാത്ത കായികാഭ്യാസങ്ങളും കളികളും എതൊരു മുസ്ലിമിനും ചെയാവുന്നതാണ്. അതിനു വേണ്ടത് കലോറിയെ മെറ്റാബോളിക്ക് പ്രവര്‍ത്തനത്തിലൂടെ കുറയ്ക്കുവാന്‍ സാധിക്കുന്ന കളികള്‍, ജോഗ്ഗിംഗ്, ബ്രിസ്ക് വാകിംഗ്, ഐരോബിക്ക്സ്സ് എക്സസൈസ് തുടങ്ങിയ വ്യായാമ മുറകളാണ്. യോഗ ഒരികലും വിവരമുള്ള ഒരു സ്പോര്‍ട്ട്സ് ട്രെയിനര്‍ സ്പോര്‍ട്സിനു പകരമാണന്ന്‍ പറയില്ല.

സ്വന്തം ശരീരത്തോട് പോലും ഉത്തരവാദിത്വം ഉണ്ടെന്നു കല്‍പിച്ച പ്രവാചകനെ(സ) അനുധാവനം ചെയുന്ന ഒരു മുസ്ലിം രോഗം വരാതെ സൂഷികുവാനുള്ള മാര്‍ഗങ്ങള്‍ സീകരിച്ചു കൊണ്ട് സ്വന്തം ശരീരത്തെയും മനസിനെയും എപ്പോഴും ആരോഗ്യാവസ്ഥയില്‍ നിലനിരുത്തുവാന്‍ പരിശ്രമികേണ്ടതുണ്ട്.  

അന്യമതസ്ഥരുടെ സംസ്കാരവുമായും ആചാര അനുഷ്ട്ടാന രീതികളുമായും ഒരു മുസ്ലിമിനെ സംബന്ധിച്ച് രാജിയാവുക സാധ്യമല്ല തന്നെ.  അതിനു എത്ര മഹത്വം നല്ക്കിയാലും ലോകം മുഴുവന്‍
അംഗീകരിച്ചാല്‍ തന്നെയും.  

അള്ളാഹു എല്ലാവിധ പിഴച്ച ചിന്താഗതികളില്‍ നിന്നും, അനുഷ്ട്ടാങ്ങളില്‍ നിന്നും ഈ ഉമ്മത്തിനെ കാത്ത് സംരക്ഷികുമാരാവട്ടെ.

വക്രതയില്ലാത്തവനായിക്കൊണ്ട്‌ നിന്‍റെ മുഖം മതത്തിന്‌ നേരെയാക്കി നിര്‍ത്തണമെന്നും നീ ബഹുദൈവവിശ്വാസികളില്‍ പെട്ടവനായിരിക്കരുതെന്നും (ഞാന്‍ കല്‍പിക്കപ്പെട്ടിരിക്കുന്നു.) (10:105)             
  

Friday, May 1, 2015

തീവ്രവാദികളുടെ ഉറവിടം ?!

ഐ എസ് ഐ എസ്, ബോക്കാംഹറാം, അല്‍ഖായിദ, മുസ്ലിം ബ്രദര്‍ഹൂഡ്, സിമി, ജമാത്തെ (ഇസ്ലാമി), എന്‍ ഡി എഫ് തുടങ്ങിയവെയെല്ലാം തന്നെ ഒരേലക്‌ഷ്യം വെച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്നവരാണ്. ഭരണകൂട്ടങ്ങള്‍ക്ക് എതിരില്‍ കലാപം ഉണ്ടാക്കി നാട്ടില്‍ കുഴപമുണ്ടാകലാണ് ഇത്തരത്തിലുള്ള എല്ലാ രാഷ്ട്രിയ ഇസ്ലാമിസ്റ്റ്കളുടെയും പ്രവര്‍ത്തനരീതി. തീവ്രതയുടെ തോതില്‍ മാത്രമേ ഇവര്‍ തമ്മില്‍ കാര്യമായ വിത്യാസമുണ്ടാവൂ. ജമാഅത്തിന്റെയും ഇഖുവാനുല്‍ മുസ്ലിമൂന്റെയും ജന്മവും പ്രവര്‍ത്തനവും ചരിത്രവുമൊക്കെ പഠനവിധേയമാക്കുമ്പോള്‍ കിട്ടുക കുറേ കലാപത്തിന്റെയും മരണത്തിന്റെയും ഏറ്റുമുട്ടലുകളുടേയും ശഹാദത്തിന്റെയുമൊക്കെ കഥകളായിരിക്കും.
ദൈവികഭരണം, ഇസ്ലാമിക വ്യവസ്ഥ എന്നിങ്ങനെയുള്ള ലക്ഷ്യങ്ങള്‍ക്ക് വേണ്ടി രംഗത്ത് വന്നവരായിരുന്നു അവരെന്നതിനാല്‍ അവരുടെ ചരിത്രത്തില്‍ മുദ്രാവാക്യങ്ങളും സമരവും നിയമലംഘനവും അതിക്രമങ്ങളും ഏറ്റുമുട്ടലുകളും സര്‍വ സാധരണമാണ്.
ഈജിപ്ത് ഭരണകൂട്ടം ഇവരുടെ നേതാവ് സയിദ് ഖുതുബിനെ ഭരണകൂടതിനെതിരില്‍ പ്രവര്‍ത്തിച്ചതിനെതിരില്‍ വധശിക്ഷ നടപ്പിലാകിയത് അനേക വര്‍ഷങ്ങള്‍ക്ക് മുന്‍പായിരുന്നുവെങ്കില്‍ ഇന്നും ഭരണകൂട്ടങ്ങല്കെതിരില്‍ അട്ടിമറി ശ്രമം നടത്തിയതിനും ആളുകളെ അകാരണമായി കൊല നടത്തിയതിനും മുസ്ലിം ബ്രദര്‍ഹുടിന്റ്റെ പ്രവര്‍ത്തകര്‍ക്ക് എതിരില്‍ ഈജിപ്തില്‍ വധശിക്ഷ നടപിലാകുന്നതും തടവിലിടുന്നതും  ഒരു നിത്യ സംഭവമാണ്.

രാഷ്ട്രിയ ഇസ്ലാമിസ്റ്റുകളില്‍ നിന്നും സലഫികളെ വിതിരിക്തമാകുന്നത് അവര്‍ ജനങ്ങളെ ക്ഷണിക്കുന്നത് ഇസ്ലാമിലോടാണ് അഥവാ ഇസ്ലാമിക ദഅവത്/ പ്രബോധനം നടത്തുകായെന്നതാണ് സലഫി പ്രബോധനതിന്റ്റെ പ്രഥമ മുന്‍ഗണന. ശിര്‍ക്കിനെതിരില്‍ സമുദായത്തിലും പുറത്തും പ്രബോധന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സലഫികളെ ജമാതുകാര്‍ പരിഹസികരുള്ളത് അവര്‍ മതത്തെ കേവലം വിശ്വാസാനുഷ്ഠാനങ്ങളില്‍ തളക്കുന്നവരാണെന്നും പൊതുജീവിതത്തില്‍ നിന്ന് മതത്തെ പിഴുത് മാറ്റിയവരാണെന്നുമാണ്. അങ്ങനെയുള്ള ഒരാശയക്കാരില്‍ നിന്ന് ഭീകരതക്കുള്ള പ്രേരണ എങ്ങനെയുണ്ടാകാനാണെന്നത്  ജമാഅത്തുകാര്‍ വിശദീകരിക്കേണ്ടതുണ്ട്.
ഹസനുല്‍ബന്ന ഇഖുവാനുല്‍ മുസ്ലിമൂന് രൂപം നല്‍കിയതും മൌലാനാ മൌദൂദി ജമാഅത്ത് രൂപീകരിച്ചതുമെല്ലാം പ്രത്യേകമായ ചില രാഷ്ട്രീയ പശ്ചാതലങ്ങളിലാണ്. മതപ്രബോധനമോ മനുഷ്യന്റെ സംസ്കരണമോ ആയിരുന്നില്ല ആ സംഘടനകളുടെയൊന്നും ലക്ഷ്യം. പിന്നീട് രാഷ്ട്രീയ ലക്ഷ്യത്തിന് വേണ്ടി മതത്തിന്റെ വര്‍ണ്ണം നല്‍കുകയായിരുന്നു അവര്‍. അതിനാല്‍ അവരുടെ ദര്‍ശനങ്ങളില്‍ അക്രമങ്ങളും അതിനുള്ള പ്രേരണകളും കാണാന്‍ പറ്റും. 1997 മാര്‍ച്ച് 27 ലെ പ്രബോധനത്തില്‍ മുസ്തഫാ മശ്ഹൂറുമായുള്ള ഒരഭിമുഖം പ്രസിദ്ധീകരിക്കുകയുണ്ടായി. അതില്‍ ഹസനുല്‍ബന്നയെ കുറിച്ച് പരാമര്‍ശിക്കുന്നത് ഇങ്ങനെയാണ്. “ഫലസ്തീന്‍ ജിഹാദിന്റെ രക്തസാക്ഷിയായാണ് ഹസനുല്‍ബന്ന പരിഗണിക്കപ്പെടുന്നത്. ജൂത സംഘങ്ങളെ നേരിടാന്‍ അദ്ദേഹം ഫലസ്തീനിലേക്ക് ചാവേര്‍പടയെ അയച്ചു. അവര്‍ ജൂതന്മാര്‍ക്ക് കനത്ത നാശനഷ്ടങ്ങളേല്‍പ്പിച്ചു.”
ഇസ്ലാമിക പ്രബോധനത്തിന് ബന്ന നല്‍കിയ സേവനമെന്തെന്നുള്ളതിനെ കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു. “1924 ല്‍ ജൂതര്‍ കമാല്‍ അതാതുര്‍ക്ക് മുഖേന ഉസ്മാനിയ ഖിലാഫത്തിന് അന്ത്യം കുറിക്കുമ്പോള്‍ ദാറുല്‍ ഉലൂമിലെ വിദ്യാര്‍ത്ഥിയായിരുന്നു ഹസനുല്‍ ബന്ന. ബിരുദം നേടിയ ശേഷം അദ്ദേഹം സൂയസ് കനാല്‍ പ്രവിശ്യയിലെ ഇസ്മാഈലിയ്യയില്‍ സ്കൂള്‍ അദ്ധ്യാപകനായി സേവനം അനുഷ്ഠിച്ചു. ഉസ്മാനി ഖിലാഫത്തിന്റെ സംസ്ഥാപനം ഓരോ മുസ്ലിമിന്റേയും ബാധ്യതയായി അദ്ദേഹം മനസ്സിലാക്കി. ഈ ബാധ്യത വ്യക്തിഗതമായി നിര്‍വ്വഹിക്കുക സാധ്യമല്ല. സംഘടിതമായി മാത്രമേ അതി നിര്‍വ്വഹിക്കാനാകൂ. ഈ ചിന്തയാണ് ഇഖ്വാവാന്റെ രൂപീകരണത്തിന് കാരണമായത്. ഇസ്ലാമിക ലോകത്തെ എല്ലാ വിധ ദുശ്ശക്തികളില്‍ നിന്നും മോചിപ്പിച്ച് ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കുകയെന്നത് പ്രസ്ഥാനത്തിന്റെ ലക്ഷ്യമായി അംഗീകരിച്ചു.” (പുറം. 15)
ഉസ്മാനിയാ ഖിലാഫത്തിനെ ശത്രുക്കളില്‍ നിന്ന് വിമോചിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹസനുല്‍ബന്ന ഇഖുവാന്‍ സംഘടന രൂപീകരിച്ചത്. അദ്ദേഹത്തിന്റെ കാര്യമായ ‘ദഅവത്’ അതിന് വേണ്ടി ആയിരുന്നുവെന്നും വ്യക്തമായിരിക്കയാണ്. ഫലസ്തീനിലേക്ക് ചാവേര്‍ പോരാളികളെ നിയോഗിക്കുക തുടങ്ങിയ കാര്യങ്ങളില്‍ അദ്ദേഹം ശ്രദ്ധിക്കുകയുണ്ടായി. ആരായിരുന്നു ഈ ചാവേറുകള്‍? അതിനെ കുറിച്ചുള്ള അന്വേഷണങ്ങള്‍ ഇഖുവാന്‍ സംഘടനയുടെ ഗൂഢപ്രവര്‍ത്തനങ്ങളുടെ ഉള്ളറയിലേക്കാണ് നമ്മെ കൊണ്ടെത്തിക്കുക. ഇഖുവാനും ജമാഅത്തുമൊന്നും സുതാര്യമായ പ്രവര്‍ത്തനരീതി സ്വീകരിക്കുന്ന പ്രസ്ഥാനങ്ങളല്ല എന്നത് സുവ്യക്തമാണ്.
പ്രബോധനത്തിലെ ‘ജീവിതയാത്ര’ എന്ന പംക്തിയിലൂടെ യൂസുഫുല്‍ ഖര്‍ദാവി ഇഖുവാനിന്റെ സംഘടനയെ പറ്റി പരാമര്‍ശിച്ചപ്പോള്‍ അതിന് ഉസ്റ (കുടുംബം) കതീബ (ബറ്റാലിയന്‍) മുക്വയ്യം (ക്യാമ്പ്) എന്നിങ്ങനെ മൂന്ന് ഘടകങ്ങളും കതീബത്തുദിബ്ഹ് (ബലിസംഘം) എന്നൊരു യുവ നിരയുമുണ്ടെന്ന് പറയുകയുണ്ടായി. (പ്രബോധനം 96 ജൂലൈ 20) ഇതില്‍ നിന്ന് വേണം ബന്ന ഫലസ്ഥീനിലേക്ക് നിയോഗിച്ച ചാവേര്‍ പോരാളികളെ കണ്ടെത്താന്‍. ഇഖുവാനിന്റെ ആ സംഘടനാ രീതി തന്നെയാണ് ജമാഅത്തെ ഇസ്ലാമിയും പകര്‍ത്തിയിട്ടുള്ളത്. ജമാഅത്ത് സംഘടനാ അണികളും മുത്തഫിഖ്, കാര്‍ക്കൂന്‍, റുക്ന് എന്നിങ്ങനെ പല പദവികളിലാണ്. എല്ലാ കാര്യങ്ങളും എല്ലാവരും അറിയേണ്ടതില്ലെന്നും അറിയേണ്ട കാര്യങ്ങള്‍ അറിയേണ്ടവര്‍ മാത്രം അറിഞ്ഞാല്‍ മതി എന്ന നിലയിലുള്ളതാണ് ഈ കമ്പാര്‍ട്ട്മെന്റ് വേര്‍തിരിവ്. ഇസ്ലാമിക പ്രബോധനം മുഖ്യ ലക്ഷ്യമായി കാണുന്ന ‘ദഅവത്ത്’ സംഘടനള്‍ക്ക് എന്തിനാണ് ഇങ്ങനെയുള്ള ഒളിയും മറയും? ഇസ്ലാം ഒരു തുറന്ന പുസ്തകമാണ്. ഈ സംഘടനകള്‍ക്ക് വേറെ എന്തോ ചില ലക്ഷ്യങ്ങളുണ്ടെന്നല്ലേ ഈ നിഗൂഢത വിളിച്ചു പറയുന്നത്?

Courtesy - 
അൻവർ അബൂബക്കർ